Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർക്കലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; രോഗം സംശയിക്കുന്നവരെ നിരീക്ഷിക്കാൻ കൂടുതൽ സൗകര്യങ്ങളെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

വർക്കലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; രോഗം സംശയിക്കുന്നവരെ നിരീക്ഷിക്കാൻ കൂടുതൽ സൗകര്യങ്ങളെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ രോഗപ്പകർച്ച തടയുന്നതിന്റെ ഭാഗമായി സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ജില്ലയിൽ ആസൂത്രണം ചെയ്തുകഴിഞ്ഞതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. വിമാനത്താവളങ്ങളിൽ 24 മണിക്കൂർ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടു കവാടങ്ങൾക്കും അഭിമുഖമായി വരുന്ന ഒന്നും അഞ്ചും പ്ലാറ്റ്ഫോമുകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലെ ടാക്സി ഡ്രൈവർമാർക്കായി പ്രത്യേകം പരിശീലനം നൽകുകയും യാത്രക്കാർക്കും ഡ്രൈവർക്കും പ്രത്യേകം ഫോമുകൾ ലഭ്യമാക്കിയിട്ടുമുണ്ട്. ഏതെങ്കിലും കാരണവശാൽ ആർക്കെങ്കിലും കൊറോണ ബാധയുണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുന്നതിനാണിത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് ടിബി സെൽ ട്രെയിനിങ് ഹാളിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP