Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ ബാധിച്ച പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങി; ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങിയത് അവയവങ്ങൾ പ്രവർത്തന രഹിതമായതോടെ: കുഞ്ഞ് മരിച്ചത് നാലാഴ്‌ച്ചത്തെ ആശുപത്രി വാസത്തിനൊടുവിൽ

അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ ബാധിച്ച പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങി; ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങിയത് അവയവങ്ങൾ പ്രവർത്തന രഹിതമായതോടെ: കുഞ്ഞ് മരിച്ചത് നാലാഴ്‌ച്ചത്തെ ആശുപത്രി വാസത്തിനൊടുവിൽ

സ്വന്തം ലേഖകൻ

അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ ബാധിച്ച പിഞ്ച് കുഞ്ഞ് മരിച്ചു. ഒരു വയസ്സ് തികയാത്ത കുഞ്ഞാണ് കൊറോണയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. കൊറോണ ജീവനെടുത്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇത്. അമേരിക്കയിലെ ഇല്ലിനോയിസിലാണ് പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുട്ടിക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇന്നലെ ഇല്ലിനോയിസിൽ കൊറോണ ബാധിച്ച് 13 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ അക്കൂട്ടത്തിൽ കുഞ്ഞും പെടുകയായിരുന്നു. 47 പേരാണ് ഇതുവരെ ഇല്ലിനോയിസിൽ കൊറോണയ്ക്ക് കീഴടങ്ങിയത്.

ഇല്ലിനോയിസിൽ ജനങ്ങൾ എല്ലാവരും വീട്ടിലിരിക്കണമെന്ന് ഉത്തരവ് ഉണ്ട്. അവശ്യ സാധനങ്ങൾക്കും ബിസിനസ് യാത്രകൾക്കും മാത്രമാണ് ഇവിടെ അനുവാദം ഉള്ളത്. നാലാഴ്ച മുമ്പാണ് കുഞ്ഞിനെ കൊറോണ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബന്ധവും അവയവങ്ങൾ പ്രവർത്തന രഹിതവുമായതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. മരണത്തോട് മല്ലടിച്ച കുഞ്ഞ് നാലാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുക ആയിരുന്നു. അതേസമയം കുട്ടികളിൽ കൊറോണ വൈറസ് വലിയ പ്രത്യാഘാതം ഉണ്ടാക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൈനയിൽ 2100 കുട്ടികളിൽ വൈറസ് ബാധ കണ്ടെത്തി എങ്കിലും ഒരു മരണം മാത്രമാണ് സംഭവിച്ചത്. 14 വയസ്സുകാരി മാത്രമാണ് ചൈനയിൽ മരണത്തിന് കീഴടങ്ങിയത്. ആറ് ശതമാനത്തിൽ താഴെ കുട്ടികളെ മാത്രമാണ് കൊറോണ ഗൗരവമായി ബാധിക്കാറുള്ളു. ലോങ് ഐലൻഡിലെ വിൻതോർപ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക കൊണ്ടു പോയി, അമേരിക്കയിൽ കൊറോണ വൈറസിന്റെ എപ്പിസെന്ററായി മാറിയ ന്യൂയോർക്കിൽ അരലക്ഷത്തിലധികം പേർക്കാണ് കൊറോണ ബാധ കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP