Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ മരണ സംഖ്യ രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു; ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 190,627 പേർ; ദിവസവും രണ്ടായിരം മരണം തുടർക്കഥയാക്കിയ അമേരിക്കയിൽ ഇന്നലെയും 2,322 പേർ മരിച്ചതോടെ മരണ നിരക്ക് 49,845 ആയി; ബ്രിട്ടനിൽ ഇന്നലെ 638 പേർ മരിച്ചപ്പോൾ ബ്രസീലിൽ ഇന്നലെ 407 പേർ മരണത്തിന് കീഴടങ്ങി: ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 27,16,320

കൊറോണ മരണ സംഖ്യ രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു; ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 190,627 പേർ; ദിവസവും രണ്ടായിരം മരണം തുടർക്കഥയാക്കിയ അമേരിക്കയിൽ ഇന്നലെയും 2,322 പേർ മരിച്ചതോടെ മരണ നിരക്ക് 49,845 ആയി; ബ്രിട്ടനിൽ ഇന്നലെ 638 പേർ മരിച്ചപ്പോൾ ബ്രസീലിൽ ഇന്നലെ 407 പേർ മരണത്തിന് കീഴടങ്ങി: ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 27,16,320

സ്വന്തം ലേഖകൻ

ലോകത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും കൊറോണ ബാധിതരുടെ എണ്ണം പിടിവിട്ട് പെരുകുമ്പോൾ മരണ നിരക്കും പൊടുന്നനെ ഉയരുകയാണ്. ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് 190,627 പേരാണ് മരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം 2,716,320 ആയി ഉയർന്നു. രോഗികൾ 30 ലക്ഷത്തിലേക്ക് അടുക്കുമ്പോൾ 745,100 പേർ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ പുതുതായി 84,535 കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലായി കൊറോണ ബാധിച്ച് 6569 പേരാണ് ഇന്നലെ മരിച്ചത്.

ദിവസവും രണ്ടായിരത്തിന് മുകളിൽ മരണം സംഭവിക്കുന്ന അമേരിക്കയിൽ ഇന്നലെയും 2,325 പേർ മരണത്തിന് കീഴടങ്ങി. മിനറ്റുവെച്ച് ആളുകൾ മരിച്ചു വീഴുന്ന അവസ്ഥയാണ് അമേരിക്കയിലുള്ളത്. രാജ്യം കിണഞ്ഞ് പരിശ്രമിച്ചിട്ടും അമേരിക്കയ്ക്ക് ഇനിയും മരണ നിരക്ക് താഴ്‌ത്തിക്കൊണ്ടു വരാൻ സാധിക്കാത്തത് ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കുന്നു. ഇന്നലെയും കൂട്ടമരണം സംഭവിച്ചതോടെ അമേരിക്കയിലെ മരണ നിരക്ക് ഇന്ന് അരലക്ഷം കടക്കും. 49,845 പേരാണ് അമേരിക്കയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെയും പുതുതായി 31,419 പേരിൽ വൈറസ് ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 880,136 ആയി ഉയർന്നു. ലോകത്തെ തന്നെ ആശങ്കയിലാക്കിയാണ് അമേരിക്കയിൽ കൊറോണയുടെ തേരോട്ടം.

കൊറോണ മരണക്കളി നടത്തിയ യൂറോപ്പിലും ഇന്നലെ നിരവധി പേർ മരിച്ചു. സ്‌പെയിനിൽ ഇന്നലെ 440 പേരും ഇറ്റലിയിൽ 464 പേരും മരിച്ചപ്പോൾ ഫ്രാൻസിൽ ഇന്നലെ 516 പേർ മരണത്തിന് കീഴടങ്ങി. ജർമനിയിൽ 260 പേരാണ് മരിച്ചത്. മരണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ട ബ്രിട്ടനിൽ ഇ്‌നലെ 638 പേരാണ് മരിച്ചത്. ബെൽജിയത്തിൽ 228 പേരും മരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും ഓരോ ദിവസം കഴിയുമ്പോൾ മരണ നിരക്ക് കൂടി വരികയാണ്. 407 പേരാണ് ഇന്നലെ ബ്രസീലിൽ മരിച്ചത്. പെറുവിൽ 42 പേർ മരിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ലോകം വീടുകളിലേക്ക് ഒതുങ്ങുമ്പോഴും സ്വാതന്ത്ര്യം ആഘോഷിക്കുന്ന സ്വീഡനിൽ ഇന്നലെ 84 പേർ മരിച്ചു.

കൊറോണ മരണ താണ്ഡവം ആടുന്ന യു.എസ്. കൊറോണവൈറസിനാൽ ആക്രമിക്കപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതൊരാക്രമണമായിരുന്നു. വെറും പകർച്ചപ്പനി അല്ല. ഇതുപോലെയൊന്ന് ആരുംകണ്ടിട്ടില്ല. 1917-ലെ സ്പാനിഷ് ഫ്‌ളൂ കാലത്താണ് ഇത്തരമൊരനുഭവം രാജ്യം നേരിട്ടതെന്നും വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹോട് സ്‌പോട്ടുകളിലെല്ലാം സ്ഥിതി മെച്ചപ്പെടുന്നു. ശരിയായ ദിശയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച കർശനമായ നടപടികൾ ഫലംകാണുന്നതിന്റെ സൂചനയാണിത്. താമസിയാതെ എല്ലാസംസ്ഥാനങ്ങളും സുരക്ഷിതമാവുമെന്നും അത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ മറികടക്കാൻ വലിയ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുകവഴി രാജ്യം എത്തിച്ചേർന്ന കടഭാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ട്രംപ് മറുപടി പറഞ്ഞു. മറ്റെല്ലാവഴികളും താൻ പരിഗണിച്ചിരുന്നതായും എന്നാൽ, പ്രശ്‌നപരിഹാരത്തിന് ഇതല്ലാതെ മറ്റുമാർഗമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ''ലോകചരിത്രത്തിൽത്തന്നെ ഏറ്റവുംവലിയ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേത്. ചൈനയെക്കാളും മറ്റെല്ലാ രാജ്യത്തേക്കാളും മെച്ചപ്പെട്ടത്. കഴിഞ്ഞ മൂന്നുവർഷംകൊണ്ടാണ് നമ്മൾ ഈ നേട്ടമുണ്ടാക്കിയത്. പെട്ടെന്ന് ഒരുദിവസം പറയുന്നു എല്ലാം അടച്ചിടണമെന്ന്. നമ്മളിത് വീണ്ടും തുറക്കാൻ പോവുകയാണ്. നമ്മൾ കൂടുതൽ ശക്തരാവാൻ പോവുകയാണ്. പക്ഷേ, പഴയതുപോലെയാകാൻ പണം ചെലവിടേണ്ടതുണ്ട്. പഴയ പ്രതാപം പൂർണമായി തിരിച്ചുപിടിക്കുംവരെ ഇനി വിശ്രമമില്ല. എക്കാലത്തെയും മികച്ച അക്കങ്ങളിലേക്കു നമ്മുടെ വളർച്ച കുതിക്കും. ഓഹരിവിപണിയിലടക്കം എന്താണ് സംഭവിക്കുകയെന്ന് കണ്ടോളൂ'' -ട്രംപ് പറഞ്ഞു.കോവിഡ് ബാധ ഏറ്റവുംരൂക്ഷമായ യു.എസിൽ 700 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് ആരോഗ്യമേഖലയിൽ പ്രഖ്യാപിച്ചത്. എട്ടരലക്ഷത്തോളംപേരെ ബാധിച്ച രോഗം 47000- ലധികംപേരുടെ ജീവനെടുത്തു.

കണക്കിൽപ്പെടാതെ 25,000 മരണങ്ങൾ
കോവിഡ് മരണത്തിന്റെ യഥാർഥ കണക്കെടുക്കാനാവാതെ പാശ്ചാത്യ രാജ്യങ്ങൾ. യൂറോപ്പിൽ മരണനിരക്ക് കഴിഞ്ഞ മാസം 20 39% വർധിച്ചു. 11 രാജ്യങ്ങളിലെ മരണക്കണക്കു പരിശോധിക്കുമ്പോൾ കോവിഡ് പട്ടികയിൽ പെടാതെ 25,000 മരണങ്ങളുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പല രാജ്യങ്ങളിലും കോവിഡ് പരിശോധന പരിമിതമായതാണു കൃത്യമായ കണക്കില്ലാത്തതിനു മുഖ്യകാരണം. ആശുപത്രിയിലെ മരണങ്ങൾ മാത്രമേ മിക്ക രാജ്യങ്ങളും കണക്കിൽപെടുത്താറുള്ളു.

ലോകരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മരണനിരക്കുള്ള യുഎസിൽ മഞ്ഞുകാലത്തു മരണം വർധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. രോഗം വന്നാലും ചെറിയ തോതിലാകുമെന്നും നിയന്ത്രണ വിധേയമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മലേറിയയുടെ മരുന്നായ ക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെ എതിർത്ത ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി ഡയറക്ടർ ഡോ. റിക് ബ്രൈറ്റിനെ ട്രംപ് പുറത്താക്കി. കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്ന ഗവേഷക സംഘത്തിന്റെ തലവനാണു ബ്രൈറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP