Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്തത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ; വിശദപരിശോധനക്ക് അവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക് അയച്ചു

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്തത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ; വിശദപരിശോധനക്ക് അവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക് അയച്ചു

ക്വാലാലംപുർ: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്ത വിമാന അവശിഷ്ടം കഴിഞ്ഞ വർഷം കാണാതായ മലേഷ്യൻ വിമാനത്തിൻേറത് തന്നെയെന്ന് സ്ഥിരീകരണം. കണ്ടെത്തിയവിമാന ഭാഗത്തിലെ പാർട്ട് നമ്പർ ബോയിങ് 777 വിമാനത്തിൻേറതാണെന്ന് മലേഷ്യൻ ഗതാഗത ഉപമന്ത്രി അബ്ദുൽ അസീസ് കപ്രാവി വ്യക്തമാക്കി.

657 ബിബി എന്ന പാർട്ട് നമ്പറുള്ള ഭാഗമാണ് കഴിഞ്ഞ ദിവസംഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂനിയൻ ദ്വീപിൽ നിന്ന് കണ്ടത്തെിയത്.
മഡഗസ്സ്‌കറിന് 600 കിലോമീറ്റർ കിഴക്ക് ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയൻ ഐലൻഡ്‌സിന്റെ തീരത്താണ് കഴിഞ്ഞ ദിവസം അവശിഷ്ടങ്ങൾ അടിഞ്ഞത്. ബുധനാഴ്ചയാണ് ഇന്ത്യന്മഹാസമുദ്രത്തിൽ ആഫ്രിക്കൻ തീരത്തിന് കിഴക്ക് ഫ്രഞ്ച് അധീനതയിലുള്ള ദ്വീപിൽനിന്ന് വിമാന അവശിഷ്ടങ്ങൾ കണ്ടത്തെിയത്. രണ്ടു മീറ്റർ നീളമുള്ള ഫ്‌ളാപറോൺ എന്ന ഭാഗമാണ് കണ്ടത്തെിയത്. വിശദ പരിശോധനക്കായി ഫ്രാൻസിലെ തുലൂസിലേക്ക് അവശിഷ്ടം അയച്ചിരുന്നു.

2014 മാർച്ച് എട്ടിനാണ്239 പേരുമായി ക്വാലാലംപൂരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യൻ എയർലൈൻസ് ദുരൂഹത സൃഷ്ടിച്ചുകൊണ്ട് കാണാതായത്. വിമാന അവശിഷ്ടങ്ങൾ കണ്ടത്തൊൻ വ്യാപക തിരച്ചിലാണ് നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മലേഷ്യൻ നഗരമായ പെനാങ്ങിന് 230 മൈൽ വടക്കുകിഴക്കുവച്ച് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോൾ ചിറക് കണ്ടെത്തിയത് പെനാങ്ങിന് 1500 മൈൽ അകലെയാണ്. ബോയിങ് 777ൽ കാണപ്പെടുന്ന ഫ്‌ലാപ്പെറോൺ എന്ന ഉപകരണവും ലഭിച്ചു. ഇതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്ന നിഗമനത്തിലേക്ക് എത്താൻ സഹായിച്ച രണ്ടാമത്തെ ഘടകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP