Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴുത്തുവരെ ഒറ്റമനുഷ്യന്റെ അവയവങ്ങൾ; തല മാത്രം രണ്ട്; മെക്‌സിക്കോയിൽ പിറന്ന അത്ഭുത സയാമീസ് ഇരട്ടകൾ; ശസ്ത്രക്രിയ നടത്തി ഏതുതല നിലനിർത്തും എന്നറിയാതെ ശാസ്ത്ര സംഘം

കഴുത്തുവരെ ഒറ്റമനുഷ്യന്റെ അവയവങ്ങൾ; തല മാത്രം രണ്ട്; മെക്‌സിക്കോയിൽ പിറന്ന അത്ഭുത സയാമീസ് ഇരട്ടകൾ; ശസ്ത്രക്രിയ നടത്തി ഏതുതല നിലനിർത്തും എന്നറിയാതെ ശാസ്ത്ര സംഘം

ത്യപൂർവമായൊരു വിഷമസന്ധിയിലാണ് മെക്‌സിക്കോയിലെ ഒരുപറ്റം ഡോക്ടർമാർ. ഒരുടലും രണ്ട് തലയുമായി പിറന്ന സയാമീസ് ഇരട്ടകളാണ് അവരെ പ്രതിസന്ധിയിലാക്കുന്നത്. കഴുത്തുവരെ ഒരുമനുഷ്യന്റെ അവയവം മാത്രമുള്ള സയാമീസ് ഇരട്ടകളിൽ ഒരു തലയ്‌ക്കേ നിലനിൽപ്പുള്ളൂ. എന്നാൽ, അതേതാകണമെന്ന് തിരഞ്ഞെടുക്കുന്നതിലെ പ്രതിസന്ധിയാണ് അവരെ കുഴക്കുന്നത്.

ആന്തരികാവവയവങ്ങളെല്ലാം പങ്കുവെക്കുന്ന ഈ രണ്ടുതലകൾക്കും ആരോഗ്യമുള്ള തലച്ചോറുണ്ട്. രണ്ടുകുട്ടികളെന്ന പോലെ വാശിപിടിച്ച് കരയുകയും ചിണുങ്ങുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നു. പക്ഷേ, അതിലൊന്ന് ഉപേക്ഷിച്ചേ പറ്റൂ. കുഞ്ഞിനെ ആരോഗ്യത്തോടെ രക്ഷിക്കുന്നതിന് തലമുറിക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടർമാർ ആലോചിച്ചു തുടങ്ങി.

ലക്ഷത്തിലൊരു പ്രസവത്തിൽ സയാമീസ് ഇരട്ടകൾ പ്രസവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഒരുടലും രണ്ടു തലയുമായി പിറക്കുന്നത് അത്യപൂർവാണ്. രണ്ടുലക്ഷത്തിലൊന്ന് മാത്രമാണ് ഇതിനുള്ള സാധ്യത. ശരീരം ആവശ്യപ്പെടുന്നതനുസരിച്ച് പ്രതികരിക്കാനാവാതെ വരുന്നതിനാൽ, ഇത്തരം സയാമീസ് ഇരട്ടകൾ അധികകാലം ജീവിച്ചിരിക്കാറില്ല.

ഇത്തരം സംഭവങ്ങളിൽ 40 ശതമാനത്തിലും കുട്ടികൾ പ്രസവത്തോടെ മരിക്കുകയാണ് പതിവ്. 35 ശതമാനത്തോളം ഒന്നോ രണ്ടോ ദിവസത്തിനകവും. എന്നാൽ, മെക്‌സിക്കോയിലെ സയാമീസ് ഇരട്ടകൾ ആരോഗ്യത്തോടെ ഇരിക്കുന്നു. ഈജിപ്തിൽ പിറന്ന സയാമീസ് ഇരട്ടകളെ വേർപിരിക്കാനുള്ള ശസ്‌ക്രക്രിയക്ക് സഹായം നൽകുമെന്ന് സൗദി രാജാവ് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് മെക്‌സിക്കോയിലെ ഈ അത്ഭുത ജനനം. സൗദി രാജാവിനെപ്പോലെ ആരെങങ്കിലും മുന്നോട്ടുവന്ന് സങ്കീർണമായ ശസ്ത്രക്രിയക്ക് സഹായം നൽകുമെന്നാണ് ഇവിടെയും രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP