Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ ശക്തമായ ശീത കാറ്റ് ; വ്യാഴാഴ്ച വൈകുന്നേരത്തോടെ വീശിയത് തണുപ്പിനൊപ്പം മണലും നിറഞ്ഞ കാറ്റ്

സൗദിയിൽ ശക്തമായ ശീത കാറ്റ് ; വ്യാഴാഴ്ച വൈകുന്നേരത്തോടെ വീശിയത് തണുപ്പിനൊപ്പം മണലും നിറഞ്ഞ കാറ്റ്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ ശക്തമായ ശീത കാറ്റ് വീശുന്നു. വടക്കൻ അതിർത്തിയിൽ നിന്ന് തുടങ്ങിയ കാറ്റ് മധ്യപ്രവിശ്യയിലെ റിയാദ് നഗരത്തിലെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ തണുപ്പിനൊപ്പം മണലും നിറഞ്ഞ കാറ്റാണ് വീശുന്നത്. താപനില ഗണ്യമായി കുറഞ്ഞു.

ഇനി രണ്ടു ദിവസം റിയാദിലും പരിസരങ്ങളിലും അതിശൈത്യമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച നടത്തൻ നിശ്ചയിച്ചിരുന്ന പരിപാടികൾ കാലാവസ്ഥ വ്യതിയാനം കാരണം റദ്ദാക്കി. റിയാദ്, ഖഫ്ജി, നഈരിയ, ഹഫർ, ഉലിയ, റഫ്ഹ എന്നിവിടങ്ങളിലെല്ലാം കാറ്റ് ബാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP