Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നല്ല ജീവിതം സ്വപ്‌നം കണ്ട് അവർ യാത്ര തിരിച്ചു; കരൾ പറിക്കുന്ന തണുപ്പ് മാറ്റാൻ വിറകിന് വേണ്ടി പോലും യുദ്ധം ചെയ്ത് ജീവിതം; യൂറോപ്യൻ അതിർത്തിയിലെ കാഴ്ച ഭയാനകം

നല്ല ജീവിതം സ്വപ്‌നം കണ്ട് അവർ യാത്ര തിരിച്ചു; കരൾ  പറിക്കുന്ന തണുപ്പ് മാറ്റാൻ വിറകിന് വേണ്ടി പോലും യുദ്ധം ചെയ്ത് ജീവിതം; യൂറോപ്യൻ അതിർത്തിയിലെ കാഴ്ച ഭയാനകം

ഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നിലയ്ക്കാത്ത അഭയാർത്ഥി പ്രവാഹമാണ്. ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെത്തിയതിനെ തുടർന്ന് ഇവിടുത്തെ സമാധാന ജീവിതം തന്നെ താറുമാറായ അവസ്ഥയിലാണ്. തദ്ദേശീയരായ ജനതയുടെ ജീവിതം ദുരിതപൂർണമായതിനേക്കാൾ നരകജീവിതമാണ് ഇവിടേക്ക് പുറപ്പെട്ട അഭയാർത്ഥികളും ഇവിടെയെത്തിയ അഭയാർത്ഥികളും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നല്ല ജീവിതം സ്വപ്‌നം കണ്ട് യൂറോപ്പിലേക്ക് കടന്ന് കയറാൻ ഇപ്പോൾ ഗ്രീസ്മാസിഡോണിയൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾ ദുരിതപൂർണമായ ജീവിതമാണ് തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ കരൾ പറിക്കുന്ന തണുപ്പിനോട് പൊരുതി പിടിച്ച് നിൽക്കാൻ പിഞ്ചുകുഞ്ഞുങ്ങളും വയോധികന്മാരുമടക്കമുള്ള അഭയാർത്ഥികൾ പാടുപെടുകയാണ്. തണുപ്പ് മാറ്റാനുള്ള വിറകിന് വേണ്ടി പോലും ഇവർ പരസ്പരം യുദ്ധം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ അതിർത്തിയിലെ കാഴ്ചകൾ ഇത്തരത്തിൽ ഭയാനകമായി തുടരുകയാണ്.

ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കന്മാരുടെ യോഗത്തിൽ വച്ച് അഭയാർത്ഥികളെ നാടുകടത്തുന്ന ഉടമ്പടിയിൽ ഒപ്പ് വയ്പിക്കാൻ തുർക്കിയുടെ മുകളിൽ നിർബന്ധം ചുമത്തുമെന്നും റിപ്പോർട്ടുണ്ട്. ഇഡോമെനി ഗ്രാമത്തിന് സമീപം ഗ്രീക്ക്ചമാസിഡോണിയൻ അതിർത്തിയിൽ 13,000 അഭയാർത്ഥികളാണ് എവിടെയുമെത്താതെ അകപ്പെട്ടിരിക്കുന്നത്. വിറക് വിതരണം ചെയ്യുന്ന ട്രക്ക് വരുമ്പോൾ അത് കൈക്കലാക്കാനായി അവർ പരസ്പരം പോരടിച്ച് തിക്കുംതിരക്കും കൂട്ടുന്നതായി കാണാം.യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാത്ത മാസിഡോണിയ വളരെ കുറച്ച് പേരെ മാത്രമേ ഓരോ ദിവസവും കയറ്റി വിടുന്നുള്ളൂ. ഇത്തരത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന അഭയാർത്ഥികളുടെ നില ദിവസം ചെല്ലുന്തോറും ദയനായമായി വരുകയാണ്. അതിർത്തി കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികൾക്ക് മേൽ മാസിഡോണിയ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്നാണ് ഗ്രീസ് പറയുന്നത്. ഇപ്പോൾ രാജ്യത്തിനകത്ത് എത്തിച്ചേർന്നിരിക്കുന്ന 30,000 അഭയാർത്ഥികളെ കൊണ്ട് ഗ്രീസ് വീർപ്പ് മുട്ടുകയാണ്. ഈ മാർച്ച് അവസാനത്തോടെ ഇവിടേക്ക് ഒരു ലക്ഷം അഭയാർത്ഥികൾ എത്തിച്ചേരുമെന്ന ആശങ്കയും ശക്തമാണ്. ഇതിനെ തുടർന്നാണ് അർഹതയില്ലാത്ത അഭയാർത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ തുർക്കിഷ് പ്രധാനമന്ത്രി അഹമ്മദ് ഡേവുടോഗ്ലുവിന് മുകളിൽ കടുത്ത സമ്മർദം ചെലുത്താനൊരുങ്ങിയിരിക്കുന്നത്.

എന്നാൽ അഭയാർത്ഥി പ്രശ്‌നത്തെത്തുടർന്നുണ്ടാകുന്ന അപടകങ്ങളും മരണങ്ങളും ഇപ്പോൾ വീണ്ടും ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്.തുർക്കിയിൽ നിന്നുള്ള ബോട്ട് മുങ്ങി 18 അഭയാർത്ഥികൾ എയ്ജിയൻ കടലിൽ മരിച്ചതിനെ തുടർന്നാണിത്.യൂറോപ്പിനെ ലക്ഷ്യം വച്ചുള്ള യാത്രയാണ് അവരെ മരണത്തിൽ കൊണ്ടു ചെന്നെത്തിച്ചത്.തുർക്കി പട്ടണമായ ഡിഡിമനടുത്തുള്ള കടൽഭാഗത്ത് നിന്നും കോസ്റ്റ് ഗാർഡ് ക്രൂ 15 അഭയാർത്ഥികളെ രക്ഷിക്കുകയും ചെയ്തിരുന്നു.ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ അഭയാർത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുകയെന്നാണ് യൂറോപ്യൻ യൂണിയൻ തലവനായ ഡൊണാൾഡ് ടസ്‌ക് പറയുന്നത്.സ്പ്രിഗ് സീസണിൽ അഭയാർത്ഥികളുടെ പുതിയ പ്രവാഹം ഉടലെടുക്കുമെന്ന ഭയാശങ്കയിൽ തുർക്കിയുമായുണ്ടാക്കുന്ന പുതിയ കരാറിലൂടെ അഭയാർത്ഥി പ്രവാഹം കുറയ്ക്കാൻ സാധിക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ 28 നേതാക്കന്മാരും പ്രത്യാശിക്കുന്നത്.

യൂറോപ്പിലേക്ക് പരിധിയില്ലാതെ ഒഴുകിയെത്തുന്ന അഭയാർത്ഥികളെ നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയൻ കടുത്ത സമ്മർദമാണ് തുർക്കിക്ക് മുകളിൽ ചുമത്തുന്നത്. കഴിഞ്ഞ വർഷം യൂറോപ്പിലെത്തിയ ഒരു മില്യൺ അഭയാർത്ഥികളിൽ മിക്കവരും തുർക്കിയിലൂടെയാണ് എത്തിയതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികളെ നിയന്ത്രിക്കാൻ തുർക്കിക്ക് മുകളിൽ കടുത്ത സമ്മർദം ചെലുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അഭയാർത്ഥി പ്രവാഹത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അവർ പ്രത്യാശിക്കുന്നുണ്ട്.മാർച്ചിൽ ഗ്രീസിലേക്ക് പുതിയ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നാണ് ആശങ്കപ്പെടുന്നതെന്നാണ് യൂറോപ്യൻ മൈഗ്രേഷൻ കമ്മീഷണറായ ദിമിത്രിസ് അവരാംപൗലോസ് വെളിപ്പെടുത്തുന്നത്.അഭയാർത്ഥികളെ അതിർത്തി കടത്തി വിടുന്ന കാര്യത്തിൽ മാസിഡോണിയൻ അധികൃതർ പുതിയ നിയന്ത്രണങ്ങൾ കൈക്കൊള്ളാനാരംഭിച്ചുവെന്നാണ് ഗ്രീക്ക് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നത്. അതായത് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരെ കടത്തി വിടാനാണ് ഇപ്പോൾ മാസിഡോണിയ മുൻഗണന നൽകുന്നത്. ഇതനുസരിച്ച് സിറിയയിലെ ആലെപ്പോയിൽ നിന്നും ഗ്രീസിലൂടെ എത്തുന്നവരെ മാസിഡോണിയ കടത്തി വിടുന്നുണ്ട്. എന്നാൽ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസ്, ഇറാഖ് തലസ്ഥാനം ബാഗ്ദാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ കയറ്റി വിടുന്നുമില്ല.

രാജ്യത്തേക്ക് കടന്ന് വരുന്ന അഭയാർത്ഥി പ്രവാഹം മന്ദഗതിയിലാക്കാൻ മാസിഡോണിയ സ്വീകരിക്കുന്ന ഏറ്റവും പ ുതിയ നീക്കമാണീ നിയന്ത്രണം. ഇത്തരം നിയന്ത്രണങ്ങളെ തുടർന്നാണ് ഗ്രീക്കിനടുത്ത അതിർത്തിയിൽ 13,000ത്തിനും 14,000ത്തിനും ഇടയിലുള്ള അഭയാർത്ഥികൾ കെട്ടിക്കിടക്കാൻ കാരണമായിരിക്കുന്നത്.ഇതിനിടെ പാസ്‌പോർട്ട് രഹിത ഷെൻഗൻ മേഖല സംരക്ഷിക്കുന്നതിനുള്ള ചില പദ്ധതികളുമായി യൂറോപ്യൻ യൂണിയൻ മുന്നോട്ട് വന്നിട്ടുമുണ്ട്. ഇതിനിടെ യൂണിയനിലെ ചില രാജ്യങ്ങൾ തങ്ങളുടേതായ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അഭയാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിച്ചത് ഷെൻഗൻ മേഖലയുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിച്ചിരുന്നു.അഭയാർത്ഥികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ നവംബർ മുതൽ തുർക്കി സഹകരിക്കുന്നുണ്ടെന്നും എന്നാൽ നിരവധി അഭയാർത്ഥികൾ തുർക്കിയിൽ നിന്നും ഗ്രീസിലേക്ക് യൂറോപ്പിനെ ലക്ഷ്യം വച്ച് പ്രവഹിക്കുന്നുണ്ടെന്നും യൂറോപ്യൻയൂണിയൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP