Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ കൊവാക്‌സീന്റെ അടിയന്തിര ഉപയോഗം; അപേക്ഷ തള്ളി എഫ്ഡിഎ; അധിക വിവരങ്ങൾ നൽകാൻ നിർദ്ദേശം

അമേരിക്കയിൽ കൊവാക്‌സീന്റെ അടിയന്തിര ഉപയോഗം; അപേക്ഷ തള്ളി എഫ്ഡിഎ; അധിക വിവരങ്ങൾ നൽകാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കൊവിഡിനെതിരായ ഇന്ത്യൻ വാക്സിൻ കൊവാക്സിന് അമേരിക്കയിൽ ഉടൻ അനുമതിയില്ല. കൊവാക്സിന്റെ യുഎസിലെ വിതരണപങ്കാളിയായ ഓക്യുജെന്നിനോട് വാക്സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങൾ കാട്ടി ബയോളജിക്സ് ലൈസൻസ് ആപ്ലിക്കേഷൻ (ബിഎൽഎ) നേടാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ നിർദ്ദേശം നൽകി.

ഭാരത് ബയോടെക്കാണ് കൊവാക്സിന്റെ നിർമ്മാതാക്കൾ. കൊവാക്സിൻ വിതരണത്തിനായി ബിഎൽഎ നേടാനുള്ള നടപടി വൈകാതെ ആരംഭിക്കുമെന്ന് ഓക്യുജെൻ വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു ഉത്പന്നത്തിന് പൂർണ ഉപയോഗാനുമതി നൽകുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ സംവിധാനമാണ് ബിഎൽഎ. അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷയാണ് കമ്പനി സമർപ്പിച്ചതെന്നും എന്നാൽ പൂർണ ഉപയോഗാനുമതിക്കുള്ള അപേക്ഷ നൽകാൻ എഫ്ഡിഎ നിർദേശിച്ചതായും ഓക്യുജെൻ അറിയിച്ചു.

അധികവിവരം ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകുമെന്നും നടപടിക്ക് കാലതാമസം നേരിടാമെന്നതിനാൽ കോവാക്സിന്റെ യുഎസിലെ വിതരണം വൈകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഡെൽറ്റ വകഭേദമുൾപ്പെടെ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ ദീർഘകാലയളവിലേക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് കൊവാക്സിനെന്നും ഓക്യുജെൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP