Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് യുദ്ധവീരൻ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമക്ക് നേരെ കറുത്തവരുടെ ആക്രമണം; ബ്രിസ്റ്റോളിൽ മറ്റൊരു പ്രതിമ തകർത്തു; കറുത്തവർഗ്ഗക്കാരുടെ പ്രക്ഷോഭണത്തിൽ ബ്രിട്ടൻ കൊറോണയുടെ രണ്ടാം വരവിനൊരുങ്ങുന്നതായി ആരോഗ്യ മന്ത്രി

ബ്രിട്ടീഷ് യുദ്ധവീരൻ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമക്ക് നേരെ കറുത്തവരുടെ ആക്രമണം; ബ്രിസ്റ്റോളിൽ മറ്റൊരു പ്രതിമ തകർത്തു; കറുത്തവർഗ്ഗക്കാരുടെ പ്രക്ഷോഭണത്തിൽ ബ്രിട്ടൻ കൊറോണയുടെ രണ്ടാം വരവിനൊരുങ്ങുന്നതായി ആരോഗ്യ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധകാലത്തെ വീരപുരുഷന്മാരിൽ ഒരാളായാണ് ലോകം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ കണക്കാക്കുന്നത്. എന്നാൽ, അദ്ദേഹം ഒരു വംശവെറിയനായിരുന്നു എന്നാണ് ബ്ലാക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു യുവാവ് പറയുന്നത്. പ്രതിമക്ക് മുകളിൽ വംശവെറിയൻ എന്നെഴുതിയത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മാസ്‌ക് ധാരിയായ യുവാവ് ഇക്കാര്യം സൂചിപ്പിച്ചത്. ചർച്ചിൽ നാസികൾക്കെതിരെ യുദ്ധം ചെയ്തത് സ്വന്തം സാമ്രാജ്യം സംരക്ഷിക്കാനായിരുന്നു എന്നും, കറുത്ത വർഗ്ഗക്കാരുടെ ക്ഷേമത്തേക്കാൾ അദ്ദേഹം പരിഗണന നൽകിയത് കോളനിവത്ക്കരണത്തിനായിരുന്നു എന്നും ആ യുവാവ് കൂട്ടിച്ചേർത്തു.

പ്രക്ഷോഭത്തിനിടെ പാർലമെന്റ് ചത്വരത്തിൽ നടന്ന അക്രമപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് തിരയുന്ന യുവാവ് മുഖം മറച്ചാണ് കാമറകൾക്ക് മുന്നിലെത്തിയത്. കറുത്ത സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഇന്നലെ ചർച്ചിലിന്റെ പ്രതിമയിൽ വംശവെറിയൻ എന്നെഴുതിവയ്ക്കുകയായിരുന്നു ഈ യുവാവ്. ചർച്ചിലിന്റെ അജണ്ട പോയി തുലയട്ടെ എന്നും എഴുതിച്ചേർത്തു. ചർച്ചിൽ ഹിറ്റലറുമായി യുദ്ധം ചെയ്തത് ബ്രിട്ടീഷ് കോളനികളെ സംരക്ഷിക്കാനായിരുന്നു, അല്ലാതെ അവിടങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനായിരുന്നില്ല. ആളുകൾ ഇപ്പോൾ കോപാകുലരായിരിക്കുകയാണ് എന്നാൽ എനിക്ക് ദേഷ്യം വർഷങ്ങളായി ഞങ്ങൾ അടിച്ചമർത്തപ്പെട്ടവരായി തുടരുന്നു എന്നതിലാണ്. ആ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

സൈനികരും ഒരു കൂട്ടം സന്നദ്ധസേവകരും അടങ്ങിയ ഒരു വിഭാഗം ആളുകൾ ചർച്ചിൽ മെമോറിയലിൽ എത്തി അവിടം വൃത്തിയാക്കി. ഇക്കൂട്ടത്തിൽ ഇത് വൃത്തിയാക്കുവാൻ സന്നദ്ധത അറിയിച്ച പ്രൊഫഷണൽ ക്ലീനറുടെ പേര് വിൻസ്റ്റൺ എന്നാണ് എന്നതും കൗതുകകരമായി. ഇതേ സമയം ബ്രിസ്റ്റോളിൽ, പ്രമുഖ അടിമവ്യാപാരിയായിരുന്ന എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രതിഷേധക്കാർ വലിച്ചു താഴെ ഇട്ടിരുന്നു. അവിടെയും കൗൺസിൽ ജീവനക്കാർ പ്ലക്കാർഡുകളും മറ്റും നീക്കം ചെയ്ത് ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഇടയിൽ അക്രമങ്ങൾ കാണിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അഭ്യന്ത്രര മന്ത്രി പ്രീറ്റി പട്ടേൽ പറഞ്ഞു. പൊലീസുകാരെ ആക്രമിച്ചവർ, പൊതുമുതൽ നശിപ്പിച്ചവർ, ചർച്ചിലിന്റെ പ്രതിമ വികൃതമാക്കിയവർ തുടങ്ങിയവരൊക്കെ കുടുങ്ങും എന്നാണ് വിലയിരുത്തപ്പെടുന്നത്. വംശീയവെറിക്കെതിരെയുള്ള സമാധാനപരമായ ഏതൊരു പ്രതിഷേധത്തേയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു എന്നു പറഞ്ഞ പ്രിതി പട്ടേൽ പക്ഷെ അക്രമങ്ങളെ കൈയുംകെട്ടി നോക്കി നിൽക്കാനാകില്ല എന്നും പറഞ്ഞു.

വംശീയ വെറിക്കെതിരെ പ്രതിഷേധിക്കുകയും സാമൂഹ്യ നീതിക്കായി ആവശ്യമുയർത്തുകയും ചെയ്യുന്നവർ ഒത്തുകൂടുന്ന വേദികളിൽ പ്രമുഖമായ സ്ഥലമാണ് ചർച്ചിൽ മെമോറിയൽ. 1973 ലാണ് 30,000 പൗണ്ട് ചെലവഴിച്ച് ഇവിടെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ വിധവ ക്ലെമെന്റൈൻ അനാച്ഛാദന ചെയ്ത പ്രതിമ നിർമ്മിച്ചത് ഐവർ റോബെർട്ട്സ് ജോൻസ് എന്ന ശില്പിയാണ്. അതിനു ശേഷം ഇതാദ്യമായല്ല ഈ പ്രതിമ വികൃതമാക്കപ്പെടുന്നത്. 2000 ത്തിൽ ഈ പ്രതിമയുടെ ചുണ്ടിൽ നിന്നും രക്തമുറ്റിവീഴുന്ന പ്രതീതി ജനിപ്പിക്കാൻ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ചിരുന്നു. 2010 ലെ വിദ്യാർത്ഥി പ്രക്ഷോഭണകാലത്തും ഇത് വികൃതമാക്കപ്പെട്ടു.

പ്രതിഷേധവും അക്രമകാരികളെ ഒതുക്കാനുള്ള ശ്രമവുമെല്ലാം ഒരുവഴിക്ക് നീങ്ങുമ്പോൾ ബ്രിട്ടനിലെ ആരോഗ്യ വിഭാഗം ഭയപ്പെടുന്നതുകൊറോണയുടെ രണ്ടാം വരവിനെയാണ്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പ്രതിഷേധവേദികൾ കൊറോണയുടെ രണ്ടാം വരവിന് കളമൊരുക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പും. ഇത് ഇന്നലെ ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്ക് പറയുകയും ചെയ്തു.

കൊറോണാ പ്രോട്ടോക്കോൾ പ്രകാരമുള്ള സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപന സാദ്ധ്യത കൂടുതലാണ് എന്നത് ഒരു ശാസ്ത്ര സത്യം തന്നെയാണ്. അങ്ങനത്തെ ഒരു സാഹചര്യത്തിൽ, കൊറോണയിൽ നിന്നും ഇനിയും പൂർണ്ണമായ മുക്തി നേടാത്ത രാജ്യത്ത് സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പ്രതിഷേധിക്കാൻ ഇറങ്ങിയത് മണ്ടത്തരം എന്നു മാത്രമല്ല, പൊറുക്കാനാവാത്ത കുറ്റം കൂടിയാണ്. ഇത്തരത്തിലുള്ള കൂട്ടം ചേരലുകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നതിൽ സംശയമൊന്നുമില്ലെങ്കിലും, അതിന്റെ കാഠിന്യം എത്രത്തോളമുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ട ഒന്നാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP