Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലീമുകൾ ഉപയോഗിക്കേണ്ട കിണറ്റിൽ നിന്നും വെള്ളം എടുത്ത യുവതിക്ക് വധശിക്ഷ വരെ കാത്തിരിക്കേണ്ടി വരില്ല; ജയിൽ ജീവിതം രോഗിയാക്കിയ ആസിയ ബീബി ഉടൻ മരിക്കുമെന്ന് റിപ്പോർട്ട്

മുസ്ലീമുകൾ ഉപയോഗിക്കേണ്ട കിണറ്റിൽ നിന്നും വെള്ളം എടുത്ത യുവതിക്ക് വധശിക്ഷ വരെ കാത്തിരിക്കേണ്ടി വരില്ല; ജയിൽ ജീവിതം രോഗിയാക്കിയ ആസിയ ബീബി ഉടൻ മരിക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ജീവജലത്തിന് ജാതിയും മതവുമുണ്ടോ...?. ഉണ്ടെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.മുസ്ലീമുകൾ ഉപയോഗിക്കേണ്ട കിണറ്റിൽ നിന്നും വെള്ളം എ ടുത്ത യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചതിലൂടെ കുറച്ച് മുമ്പ് പാക്കിസ്ഥാൻ അതായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആ വധശിക്ഷ ഏറ്റുവാങ്ങുന്നത് വരെ ആസിയ ബീബിക്ക് കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന. അതായത് ജയിൽ ജീവിതം രോഗിയാക്കിയ അവർ ഉടന്മരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന ആസിയ ആന്തരിക രക്തസ്രാവം മൂലം നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോൾ. മുസ്ലീമുകൾക്ക് വെള്ളമെടുക്കാനുണ്ടാക്കിയ കിണറ്റിൽ നിന്നും വെള്ളമെടുത്തുവെന്നാരോപിച്ച് 2010 നവംബറിലാണ് ക്രിസ്തുമത വിശ്വസിയായ ആസിയക്കെതിരെ വധശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച മുതൽ ഇവർ രക്തം ഛർദിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഭക്ഷണം കഴിക്കാൻ പാടുപെടുകയാണെന്നുമാണ് ദി ഗ്ലോബൽ ഡിസ്പാച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈശ്വരനിന്ദ പാക്കിസ്ഥാനിൽ കടുത്ത കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിൽ ആക്രണോത്സുകരായ ജനക്കൂട്ടം കടുത്ത രീതിയിലാണ് പ്രതികരിക്കാറുള്ളത്.ബീബിയുടെ വധശിക്ഷ ജയിൽശിക്ഷയായി കുറയ്ക്കുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ വർഷം അവസാനം അവരുടെ അഭിഭാഷകർ ഒരു അപ്പീൽ സമർപ്പിച്ചിരുന്നു. എന്നാൽ അപ്പീൽ തള്ളിക്കൊണ്ട് വധശിക്ഷ ഉറപ്പാക്കിയിരിക്കുകയാണ് ലാഹോർ ഹൈക്കോടതി. തുടർന്ന് ബീബി തന്നോട് ദയ കാണിക്കണമെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്. താൻ ദൈവനിന്ദ ചെയ്തിട്ടില്ലെന്നും അവർ ആ കത്തിൽ ബോധിപ്പിക്കുന്നു.

2009ൽ ഒരു ആസിയ ഒരു കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൃസ്തുമത വിശ്വാസിയായി ആസിയ തങ്ങൾക്കൊപ്പം ജോലി ചെയ്യുന്നതിൽ ചില മുസ്ലിം സ്ത്രീകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോൾ പോലും അവർ നൽകിയതുമില്ല. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാൻ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവർ വെള്ളം നിഷേധിച്ചത്. തുടർന്ന് ആസിയ കിണറ്റിൽ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറച്ച് ദിവസത്തിനകം സ്ത്രീകൾ സ്ഥലത്തെ ഒരു മതപണ്ഡിനടുത്തെത്തുകയും ആസിയ ദൈവനിന്ദ നടത്തിയെന്ന് പരാതിപ്പെടുകയുമായിരുന്നു. എന്നാൽ ആസിയക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും സംഭവം നടന്നതിന് ശേഷം ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് കാലതാമസം വരുത്തിയെന്നുമാണ് അവരുടെ അഭിഭാഷകർ വാദിക്കുന്നത്.

ആസിയയെ തകർക്കാൻ അവരുടെ എതിരാളികൾ കെട്ടിച്ചമച്ച കഥയാണ് ദൈവനിന്ദയെന്നും ഇതിന് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നുമാണ് ആസിയയുടെ അഭിഭാഷകനായ സെയ്ഫുൾ മലൂക്ക് വാദിക്കുന്നത്. ആസിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ താൻ ്അതിന് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ് അവരുടെ ഭർത്താവ് ആഷിക് മാസിഹ് പാക്കിസ്ഥാൻ പ്രസിഡന്റിന് അപേക്ഷ സമർപ്പിച്ചിരുന്നു. ആസിയയെ ഫ്രാൻസിലേക്ക് പോകാൻ അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചിരുന്നു.ഈ ദമ്പതികളെ സ്വാഗതം ചെയ്യുന്നതായി പാരീസ് മേയർ അന്നെ ഹിഡാൽഗോ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ജയിലിലെ തന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ആസിയ വെളിപ്പെടുത്തിയിരുന്നു. തന്റെ സെല്ലിന് ജനാലകളില്ലെന്നും രാത്രിയും പകലും ഒരുപോലെയാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.ദാഹജലം പോലും തനിക്ക് ചിലപ്പോൾ ജയിലിൽ നിന്ന് ലഭിക്കാറില്ലെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ജയിലിലെ ഇത്തരം കടുത്ത സാഹചര്യങ്ങളാണ് അവരെ രോഗിയാക്കിയിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിന് അഭയമേകാൻ സന്മനസ് കാണിച്ച പാരീസ് മേയർക്കും ആസിയ നന്ദി രേഖപ്പെടുത്തുന്നു. ആസിയയുടെ ഭർത്താവും അഞ്ച് മക്കളും ഒളിവിലാണ് കഴിയുന്നത്. മാസത്തിലൊരിക്കൽ ആസിയയുടെ ഭർത്താവ് മാസിഹ് തെക്കൻ പഞ്ചാബിലെ മുൾട്ടാനിലെ ജയിലിലെത്തി ഭാര്യയെ കാണാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP