Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ യുവാവിന് ഏറ്റവും ഇഷ്ടം പാമ്പിന്റെ പിത്താശയം പച്ചയ്ക്ക് തിന്നാൻ; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന്റെ സ്‌കാൻ റിപ്പോർട്ട് കണ്ട ഡോക്ടർ ഞെട്ടി: ജീവനുള്ള വിരകൾ നിറഞ്ഞ് ശ്വാസ കോശം

ഈ യുവാവിന് ഏറ്റവും ഇഷ്ടം പാമ്പിന്റെ പിത്താശയം പച്ചയ്ക്ക് തിന്നാൻ; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന്റെ സ്‌കാൻ റിപ്പോർട്ട് കണ്ട ഡോക്ടർ ഞെട്ടി: ജീവനുള്ള വിരകൾ നിറഞ്ഞ് ശ്വാസ കോശം

സ്വന്തം ലേഖകൻ

ബെയ്ജിങ്: പാമ്പിനേയും പല്ലിയേയും ഒച്ചിനെയും എല്ലാം തിന്നു ജീവിക്കുന്നവരാണ് ചൈനക്കാർ. എന്നാൽ ഇവ വേവിക്കാതെയാണ് തിന്നുന്നതെങ്കിലോ? ക്ഷുദ്ര ജദീവികളെയെല്ലാം പച്ചയ്ക്ക് തിന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു ചൈനിസ് യുവാവ്. കടൽ വിഭവങ്ങൾ ഉൾപ്പെടെ ഇറച്ചികളെല്ലാം പച്ചയ്ക്കു കഴിക്കുന്നതാണു കിഴക്കൻ ചൈന സ്വദേശിയായ വാങ് എന്ന ചെറുപ്പക്കാരന് ഏറ്റവും ഇഷ്ടം.

കടൽ വിഭവങ്ങളെ കൂടുതലായി ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന് ഏറ്റവും ഇഷ്ടം കടൽ പാമ്പിനെയും ഒച്ചിനെയും ക്രേഫിഷുമാണ്. അധികം വേവിക്കാതെ പച്ച ചൊവയോടെയാണ് ഇതെല്ലാം കഴിക്കുന്നത്. അടുത്തിടെയാണ് പാമ്പിന്റെ പിത്താശയവും പച്ചയ്ക്ക് കടിച്ചു പറിച്ചു. ഇതിനു പിന്നാലെ കുറച്ച് നാൾ മുൻപാണ് വാങ്ങിനു സ്ഥിരമായി ശ്വാസമുട്ടൽ അനുഭവപ്പെട്ടു തുടങ്ങിയത്.

ശ്വാസംമുട്ടൽ കോവിഡിന്റെ ലക്ഷണമായതിനാൽ വാങ് ഉടനെ ഡോക്ടറെ കണ്ടു. വിശദമായ പരിശോധനയ്ക്കു ശേഷം സിടി സ്‌കാനിങ് നടത്തി. റിപ്പോർട്ട് കണ്ട ഡോക്ടറു വാങ്ങും ഞെട്ടി.
വാങ്ങിന്റെ ശ്വാസകോശത്തിൽ നിറയെ ജീവനുള്ള വിരകൾ. പിന്നാലെയാണ് വാങ്ങിന്റെ ഭക്ഷണരീതിയെക്കുറിച്ചു ഡോക്ടർമാർ ചോദിച്ചറിഞ്ഞത്. സ്ഥിരമായി വേവിക്കാത്ത മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരിൽ കാണുന്ന അണുബാധയാണ് വാങ്ങിനും പിടിപെട്ടതെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ. പാരഗോണിമിയാസിസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. കടൽവിഭവങ്ങൾ പച്ചയ്ക്കു തിന്നുതാണ് രോഗകാരണം.

പാമ്പിന്റെ പിത്താശയം ഉൾപ്പെടെ വേവിക്കാതെ കഴിച്ചിരുന്നു വാങ്. ഇത്തരത്തിലുള്ള ജീവികളിൽ അടങ്ങിയിരുന്ന വിരകളുടെ മുട്ടകളാണ് അണുബാധയ്ക്ക് കാരണമായതെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ. വന്യമൃഗങ്ങളുടെ ഇറച്ചി ലഭിക്കുന്ന മാർക്കറ്റുകൾ ചൈനയിൽ സുലഭമാണ്. വുഹാനിലെ ഇത്തരത്തിലെ ഒരു വെറ്റ് മാർക്കറ്റിൽ നിന്നാണ് കോവിഡ് മഹാമാരി പടർന്നുപിടിച്ചെതെന്നാണു പൊതുവെയുള്ള നിഗമനം.

ഇതാദ്യമായല്ല ചൈനയിൽ ഒരാളുടെ ശരീരത്തിൽ ഇത്തരത്തിൽ വിരയെ കണ്ടെത്തുന്നത്. കുറച്ചു നാളുകൾക്കു മുൻപ് ഒരു ചൈനക്കാരന്റെ തലച്ചോറിൽ നിന്ന് 12 സെന്റിമീറ്റർ നീളമുള്ള വിരയെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. 15 വർഷത്തോളമാണ് മാംസാഹാരിയായ ഈ വിര മനുഷ്യശരീരത്തിൽ കഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP