Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനിൽ ചൈനീസ് നിക്ഷേപം വരുന്നത് വികസന പദ്ധതികളിൽ; നൂറ് കോടി ഡോളറിന്റെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉഭയകക്ഷി വ്യാപരത്തിലെ വ്യത്യാസം നികത്തുമെന്ന് പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡർ യൂ ജിങ്

പാക്കിസ്ഥാനിൽ ചൈനീസ് നിക്ഷേപം വരുന്നത് വികസന പദ്ധതികളിൽ; നൂറ് കോടി ഡോളറിന്റെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉഭയകക്ഷി വ്യാപരത്തിലെ വ്യത്യാസം നികത്തുമെന്ന് പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡർ യൂ ജിങ്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നിക്ഷേപത്തിനൊരുങ്ങി ചൈന. പാക്കിസ്ഥാന്റെ വികസന പദ്ധതികളിൽ നൂറുകോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് ചൈന ഒരുങ്ങുന്നത്. പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡർ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ രണ്ടാംഘട്ടത്തിന് ഒക്ടോബറോടെ അന്തിമ രൂപമാകും. ഇതു പ്രകാരം പാക്കിസ്ഥാൻ കയറ്റുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാക്കിസ്ഥാന്റെ കയറ്റുമതി 5000 ലക്ഷം ഡോളറിലെത്തുമെന്നും ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള വ്യത്യാസം നികത്തുമെന്നും യൂ ജിങ് പറഞ്ഞു. ഇസ്ലാമാബാദ് വിമൻസ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിലാണ് യൂ ജിങ് പാക്കിസ്ഥാനുള്ള ചൈനീസ് നിക്ഷേപം വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP