Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തായ് വാനിൽ ചൈന സൈനികാഭ്യാസം നടത്തിയത് 220 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്‌വാന് നൽകാൻ അമേരിക്ക അനുമതി നൽകിയതിന് പിന്നാലെ; വേർപെടുത്താൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ്

തായ് വാനിൽ ചൈന സൈനികാഭ്യാസം നടത്തിയത് 220 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്‌വാന് നൽകാൻ അമേരിക്ക അനുമതി നൽകിയതിന് പിന്നാലെ;  വേർപെടുത്താൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: അമേരിക്കൻ-തായ്‌വാൻ ആയുധ ഇടപാടിന് പിന്നാലെ തായ്വാൻ തുറമുഖ മേഖലയിൽ സൈനിക അഭ്യാസം നടത്തി ചൈന. 220 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമ്രിക്കൻ വിദേശകാര്യ മാന്ത്രാലയം അനുമതി നൽകിയതിൽ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സൈനികാഭ്യാസം. തയ്വാന്റെ തെക്ക്കിഴക്ക് പ്രദേശത്തു ചൈനീസ് നാവിക, വ്യോമസേനകൾ സംയുക്തമായാണ് അഭ്യാസം നടത്തിയതെന്നു പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. വാർഷിക പദ്ധതികൾ പ്രകാരം നടന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നും പിഎൽഎ പറഞ്ഞു.

തായ് വാൻ തങ്ങളുടെ അധീനതയിലാണ് എന്നാണ് ചൈന കാലങ്ങളായി ഉയർത്തുന്ന വാദം. ഇതിനെതിരെ പലതവണ അമേരിക്ക രംഗത്ത് വന്നിട്ടുള്ളതും ആണ്. ഒരുവേള തായ് വാനെ സൈനികമായി തങ്ങളുടെ കീഴിൽ കൊണ്ടുവരുന്നതിനെ കുറിച്ച് പോലും ചൈന ആലോചിച്ചിരുന്നു. അന്നെല്ലാം തായ് വാന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത് അമേരിക്കയായിരുന്നു.

ഈ മാസം എട്ടിനാണ് 108എം1എ2ടി അബ്രാം ടാങ്കുകളും സ്റ്റിങ്ങർ മിസൈലുകളും ഉൾപ്പെടെ 220 കോടി ഡോളറിന്റെ ആയുധങ്ങൾ തയ്വാനു നൽകാൻ യുഎസ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി, ആയുധങ്ങൾ കൈമാറുന്ന കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി ഗെങ് ഷുവാങ് പറഞ്ഞു. തയ്വാനെ ചൈനയിൽനിന്നു വേർപെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് യുഎസിലെ ചൈനീസ് അംബാസിഡർ കുയ് ടിയാൻക്യും പ്രതികരിച്ചു.

ദക്ഷിണ ചൈന കടലും തയ്വാനുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നത്തിൽ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ കഴിഞ്ഞ മാസം നടന്ന ഏഷ്യ പ്രീമിയർ ഡിഫൻസ് ഉച്ചകോടി ഷാൻഗ്രില ഡയലോഗിൽ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി യുദ്ധം നടത്തിയാൽ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന തയ്വാനിൽ ഇടപെടൽ നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ ബലംപ്രയോഗിക്കേണ്ടി വരുമെന്നും അവസാനം വരെ പൊരുതുമെന്നും ചൈന പറഞ്ഞു.

തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് തയ്വാൻ കടലിടുക്കിൽ സ്ഥിതിഗതികൾ വീണ്ടും വഷളായത്. തയ്വാൻ വിദേശ ശക്തികളുടെ ഭീഷണിയും നുഴഞ്ഞുകയറ്റവും നേരിടുകയാണെന്നും സ്വയംഭരണ പ്രദേശമായ തയ്വാന്റെ ജനാധിപത്യ വ്യവസ്ഥയെ ശക്തമായി പ്രതിരോധിക്കുമെന്നും സായ് ഇങ് വെൻ ന്യൂയോർക്കിൽ സഖ്യകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഇതാണ് തയ്വാൻ മേഖലയിൽ സൈനിക അഭ്യാസം നടത്താൻ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെ ശക്തമായ ചൈനീസ് വിരുദ്ധ നിലപാടുകളാണ് സായ് ഇങ് വെൻ സ്വീകരിക്കുന്നത്.

എന്നാൽ ഇപ്പോഴത്തേത് അമേരിക്കയും തായ് വാനും തമ്മിലുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടാണ്. ചൈനയുടെ പരമാധികാരത്തിന് നേർക്കുള്ള കടന്നുകയറ്റം എന്നാണ് ആയുധ ഇടപാടിനെ ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാങ് ഇതിനെ വിശേഷിപ്പിച്ചത്. തായ് വാനുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അമേരിക്ക വിച്ഛേദിക്കണം എന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP