Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിലെ സൂപ്പർ സ്റ്റാർ ആയ ജാപ്പനീസ് നീലച്ചിത്ര നായികയെ ചൈനീസ് വ്യവസായി 15 കൊല്ലത്തേക്ക് വാടകയ്‌ക്കെടുത്തു; പ്രതിഫലം 15 ദശലക്ഷം പൗണ്ട്

ചൈനയിലെ സൂപ്പർ സ്റ്റാർ ആയ ജാപ്പനീസ് നീലച്ചിത്ര നായികയെ ചൈനീസ് വ്യവസായി 15 കൊല്ലത്തേക്ക് വാടകയ്‌ക്കെടുത്തു; പ്രതിഫലം 15 ദശലക്ഷം പൗണ്ട്

ചൈനീസ് സൂപ്പർ സ്റ്റാർ ആയ ജാപ്പനീസ് നീലച്ചിത്ര നായികയെ 15 കൊല്ലത്തേക്ക് വ്യവസായി വാടകയ്‌ക്കെടുത്ത് തന്റെ പേഴ്‌സണൽ അസിസ്റ്റന്റാക്കി. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കോടീശ്വരനായ വ്യവസായി സുന്ദരിയുമൊത്ത് അടുത്തിടെ ബീജിംഗിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും മാസ്‌ക് ധരിച്ചിരുന്നതിനാൽ വ്യവസായിയെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇരുപത്തിരണ്ടുകാരിയായ റോള മിസാക്കി എന്ന നീലച്ചിത്ര നായികയെയാണ് 15 ദശലക്ഷം പൗണ്ടിന് വ്യവസായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. പാതി റഷ്യനും പാതി ജപ്പാൻകാരിയുമായി റോള തന്റെ സിനിമാജീവിതം ജപ്പാനിലാണ് തുടങ്ങിയതെങ്കിലും അവിടെ സ്വീകരിക്കപ്പെട്ടില്ല. പിന്നീട് ചൈനയിലേക്ക് ചുവടുമാറ്റിയ ഈ നീലച്ചിത്ര നായികയെ ചൈനക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

തന്റെ പേഴ്‌സണൽ അസിസ്റ്റന്റായാണ് റോളയെ സീരിയസ് ബ്രദർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യവസായി നിയമിച്ചിരിക്കുന്നതെങ്കിലും ഏറെ അടുത്തിടപഴകാനും കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുവരും പൊതുവേദിയിൽ പ്രത്യക്ഷപ്പട്ടപ്പോൾ വെറും പേഴ്‌സണൽ അസിസ്റ്റന്റല്ല വ്യവസായിക്ക് ഈ നായിക എന്നു വെളിവാക്കുന്ന തരത്തിലാണ് ഇരുവരും പെരുമാറിയതെന്നാണ് റിപ്പോർട്ടുകൾ. വിനോദങ്ങൾക്കായി പണം വാരിയെറിയുന്ന വ്യവസായി മുമ്പും ഇത്തരം വിചിത്രമായ കാര്യങ്ങൾ ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

സീരിയസ് ബ്രദറിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനൊപ്പം തന്നെ തന്റെ സിനിമാ ജീവിതവും മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് റോള മിസാക്കിക്ക് ലഭിച്ചിരിക്കുന്ന മറ്റൊരു ആനുകൂല്യം. അതേസമയം തന്റെ പേഴ്‌സണൽ അസിസ്റ്റന്റായി ജോലി നോക്കുന്നത് റോളയുടെ സിനിമാ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വ്യവസായി വെളിപ്പെടുത്തുന്നു.

2012-ൽ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച റോളയ്ക്ക് പക്ഷേ ചൈനയിൽ വൻ ആരാധകരാണുള്ളത്. ചൈനയിൽ ട്വിറ്ററുപോലെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ 4.8 മില്യണിലധികം ആരാധകരുണ്ട്. അതേസമയം റോളയെ വ്യവസായി വാടകയ്‌ക്കെടുത്ത സംഭവത്തിൽ ഒട്ടേറെ ആരാധകർ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP