Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിബറ്റൻ അധിനിവേശം പൂർണമാക്കാനൊരുങ്ങി ചൈന; കമ്മ്യൂണിസ്റ്റ് ഭരണകൂടം കൈകടത്തുന്നത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ടിബറ്റൻ ബുദ്ധമത ആചാരങ്ങളെ പൂർണമായും നശിപ്പിക്കാൻ; നീക്കം ടിബറ്റൻ ജനതയുടെ ആത്മീയ നേതാവിന് പകരം തങ്ങളുടെ ചൊൽപ്പടിക്ക് തുള്ളുന്ന പാവയെ പ്രതിഷ്ഠിക്കാൻ

ടിബറ്റൻ അധിനിവേശം പൂർണമാക്കാനൊരുങ്ങി ചൈന; കമ്മ്യൂണിസ്റ്റ് ഭരണകൂടം കൈകടത്തുന്നത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ടിബറ്റൻ ബുദ്ധമത ആചാരങ്ങളെ പൂർണമായും നശിപ്പിക്കാൻ; നീക്കം ടിബറ്റൻ ജനതയുടെ ആത്മീയ നേതാവിന് പകരം തങ്ങളുടെ ചൊൽപ്പടിക്ക് തുള്ളുന്ന പാവയെ പ്രതിഷ്ഠിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ലാസ: ടിബറ്റൻ ആത്മീയ നേതാവായ പതിനഞ്ചാമത് ദലൈലാമയെ തെരഞ്ഞെടുക്കുന്നതിൽ ഇന്ത്യ ഇടപെടരുതെന്ന മുന്നറിയിപ്പുമായി ചൈന. അടുത്ത ദലൈലാമ ഇന്ത്യയിൽ നിന്നായിരിക്കും എന്ന പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോയുടെ പ്രവചനത്തിന് പിന്നാലെയാണ് ദലൈലാമയുടെ തെരഞ്ഞെടുപ്പ് ചൈനയുടെ ആഭ്യന്തരകാര്യമാണെന്ന് ചൈന വ്യക്തമാക്കുന്നത്. ഇക്കാര്യം ചൈനയ്ക്കുള്ളിൽ തന്നെ തീരുമാനിക്കേണ്ടതുണ്ട്. വിഷയത്തിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് അധികൃതർ അറിയിച്ചു. ദലൈലാമയുടെ പുനർജന്മത്തിന് ചൈനീസ് സർക്കാർ അംഗീകാരം നൽകണമെന്നും 200 വർഷമായി തുടരുന്ന രീതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് രാജ്യത്തിനുള്ളിൽ നടക്കണമെന്നും ചൈനീസ് മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പറഞ്ഞു.

'ദലൈലാമയുടെ പുനർജന്മം ചരിത്രപരവും മതപരവും രാഷ്ട്രീയവുമായ വിഷയമാണ്. ദലൈലാമയുടെ പുനർജന്മത്തിനായി സ്ഥാപിതമായ ചരിത്ര സ്ഥാപനങ്ങളും ഔപചാരികതകളും ഉണ്ട്,' ടിബറ്റിലെ ഉപമന്ത്രി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനായ വാങ് നെങ് ഷെങ് ഇന്ത്യയിൽ നിന്നുള്ള മാധ്യമ സംഘത്തോട് പറഞ്ഞു.

ദലൈലാമയുടെ പുനർജന്മം തീരുമാനിക്കുന്നത് വ്യക്തിപരമായ ആഗ്രഹത്താലോ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ചില ആളുകളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ദലൈലാമയെ ബീജിങ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പിൻഗാമിയെ ചൈനയ്ക്കുള്ളിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തണമെന്നും ടിബറ്റ് സ്വയംഭരണ മേഖലയിലെ ഡയറക്ടർ ജനറൽ ജനറൽ വാങ് പറഞ്ഞു. ചൈനയിൽ തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത ദലൈലാമയെ അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈന ടിബറ്റോളജി റിസർച്ച് സെന്ററിലെ ഡയറക്ടർ സാ ലുവോയും പറയുന്നു.

മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയിൽ നിന്നാവാമെന്ന് പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന നിശ്ചയിക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ലെന്നും ലാമ പറഞ്ഞിരുന്നു. ''ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാൾ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഭാവിയിൽ നിങ്ങൾ രണ്ട് ദലൈലാമമാർ ഉണ്ടാവുകയാണെങ്കിൽ അതിൽ ഒരാൾ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്നമാവും. അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. ''- ദലൈലാമ പറഞ്ഞിരുന്നു.

ടിബറ്റിന്റെ ആത്മീയ നേതാവും രാഷ്ട്രതലവനുമാണ് ദലൈലാമ. എന്നാൽ, ടിബറ്റ് തങ്ങളുടെ ഭാഗമാണ് എന്നാണ് ചൈനയുടെ അവകാശവാദം. ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവർ ചൈനയുമായി തർക്കത്തിലായിരുന്നു. ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു. 1940-ൽ ഇന്ത്യയിലെ ബ്രിട്ടീഷുകാർ ടിബറ്റ് ആക്രമിക്കുകയും തുടർന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി 1904-ൽ തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാർ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. 1912ൽ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടർന്നു. ടെൻസിൻ ഗ്യാറ്റ്‌സോ അധികാരമേൽക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.

ടിബറ്റൻ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനർ ജനിക്കും. 1935ൽ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്. 1959ൽ ഇന്ത്യയിൽ അഭയാർത്ഥിയായെത്തിയ ദലൈലാമ 60 വർഷമായി രാജ്യത്താണ് കഴിയുന്നത്. 1950ൽ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായണ് കാണുന്നത്. വടക്ക് കിഴക്കൻ ടിബറ്റിലെ താക്റ്റ്സെർ എന്ന കർഷക ഗ്രാമത്തിൽ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP