Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

തായ് വാന് മുകളിലൂടെ റോക്കറ്റ് വിക്ഷേപിച്ച് ചൈന; വിക്ഷേപണം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ; കടലിൽ നിന്നുള്ള രണ്ടാമാത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമെന്ന് ചൈനീസ് മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തായ് വാന്  ദ്വീപിന് മുകളിലൂടെ ലോങ് മാർച്ച് റോക്കറ്റ് വിക്ഷേപിച്ച് ചൈന. ചൈനീസ് സർക്കാർ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിക്കാനായിരുന്നു വിക്ഷേപണം. കടലിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായിരുന്നു എന്നാണ് റിപ്പോർട്ട്.

മഞ്ഞക്കടലിൽ വിന്യസിച്ച കപ്പലിലെ വിക്ഷേപണത്തറയിൽ നിന്നാണ് ഖര-പ്രൊപ്പല്ലന്റ് റോക്കറ്റ് ചൊവ്വാഴ്ച വിജയകരമായി വിക്ഷേപിച്ചത്. ചൈനയുടെ സമുദ്രാധിഷ്ഠിത രണ്ടാമത്തെ വിക്ഷേപണ ദൗത്യത്തിൽ ഒമ്പത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

ലോങ് മാർച്ച് 11 സീരിസിലെ പത്താമത്തെ അംഗമായ ലോങ് മാർച്ച് 11-എച്ച്വൈ 2 ചൊവ്വാഴ്ച രാവിലെ 9:22 ന് കപ്പലിൽ നിന്നാണ് കുതിച്ചുയർന്നതെന്ന് ചൈന ഡെയ്ലി റിപ്പോർട്ട് ചെയ്തു. ഏകദേശം 13 മിനിറ്റിനുശേഷം, 535 കിലോമീറ്റർ സഞ്ചരിച്ച ശേഷം ഒൻപത് ജിലിൻ 1 ഹൈ-റെസല്യൂഷൻ എർത്ത് നിരീക്ഷണ ഉപഗ്രഹങ്ങളും ഓർബിറ്റിൽ വിന്യസിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP