Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനയ്ക്ക് മുകളിലൂടെ ചാരയുദ്ധവിമാനങ്ങൾ പറത്തി അമേരിക്ക; ചൈനയുടെ നോ ഫ്‌ളൈ സോണിലൂടെ അമേരിക്കൻ വിമാനങ്ങൾ പറന്നതോടെ അടിയന്തര നീക്കവുമായി ചൈനീസ് ലിബറേഷൻ ആർമിയും; മനഃപൂർവമുള്ള പ്രകോപനം സൃഷ്ടിക്കലെന്ന് പ്രതിരോധ മന്ത്രാലയ വക്താവും

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ഇന്ത്യാ-ചൈന സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ചൈനയ്ക്ക് മുകളിലൂടെ ചാരയുദ്ധവിമാനങ്ങൾ പറത്തി അമേരിക്ക. ചൈനയുടെ നോ ഫ്‌ളൈ സോണിലൂടെയാണ് യു-2 വിഭാഗത്തിൽപ്പെടുന്ന അമേരിക്കൻ ചാരവിമാനങ്ങൾ പറത്തിയത്. വാൾസ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ ചാരവിമാനങ്ങൾ തങ്ങളുടെ നോ ഫ്‌ളൈ സോണിൽ ചൈനയും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ സൈനികാഭ്യാസം നടത്തുന്ന സ്ഥലത്തൂടെയാണ് അമേരിക്ക ചാരവിമാനം പറത്തിയത്. ഇത് മനഃപൂർവ്വമുള്ള പ്രകോപനം സൃഷ്ടിക്കലാണെന്നും ചൈന പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാനിയമങ്ങളുടെ ലംഘനമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനെ പറഞ്ഞു.

വടക്കൻ ചൈനയിലെ സൈനിക ക്യാമ്ബിന് മുകളിലൂടെയാണ് അമേരിക്കയുടെ ചാരവിമാനം പറന്നതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയുടെ നീക്കം പ്രത്യക്ഷമായ നീക്കത്തിൽ ചൈന ഞെട്ടിയിരിക്കുകയാണ്. സ്ഥലങ്ങളുടെ വീഡിയോ ദൃശ്യങ്ങളും റഡാർ സിഗ്‌നലുകളും മനസിനിലാക്കുവാനുള്ള സംവിധാനം യു-2 വിഭാഗത്തിലുള്ള വിമാനങ്ങൾക്കുണ്ട്. 850 കിലോമീറ്റർ വേഗതയിലാണ് ഈ വിമാനം നോൺ ഫ്‌ളൈ സോണിലൂടെ പറന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP