Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎന്നിൽ പാക് അനുകൂല നിലപാടെട്ടുത്ത് ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ നോക്കിയ ചൈനയ്ക്ക് മുട്ടൻ പണി കൊടുത്ത് ജർമനിയും യുഎസ്സും; ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുമായി ജർമനിയും യുഎസും എത്തിയതോടെ നാണം കെട്ട് ചൈന

യുഎന്നിൽ പാക് അനുകൂല നിലപാടെട്ടുത്ത് ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ നോക്കിയ ചൈനയ്ക്ക് മുട്ടൻ പണി കൊടുത്ത് ജർമനിയും യുഎസ്സും; ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുമായി ജർമനിയും യുഎസും എത്തിയതോടെ നാണം കെട്ട് ചൈന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യുഎന്നിൽ പാക് അനുകൂല നിലപാടെട്ടുത്ത് ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ നോക്കിയ ചൈനയ്ക്ക് മുട്ടൻ പണി കിട്ടി. ജർമനിയും യുഎസും ഇന്ത്യാ അനുകൂല നിലപാടെടുത്ത് ചൈനയെ എതിർത്തതോടെയാണ് പാക്കിസ്ഥാനെ കൂട്ടു പിടിച്ച് ഇന്ത്യയ്ക്കിട്ട് പണിയാൻ നോക്കിയ ചൈനയുടെ നീക്കം പാളി പോയത്. പാക്കിസ്ഥാൻ സ്റ്റോക് എക്‌സ്‌ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ ചൈന പ്രസ്താവനയെ നൽകി.

എന്നാൽ ഇതിനെ എതിർത്ത് ഇന്ത്യാ അനുകൂല നിലപാടുമായി ജർമനിയും യുഎസും നില കൊണ്ടു. ജർമനിക്കു പിന്നാലെയാണ് ഇന്ത്യയെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാടുമായി യുഎസിന്റേയും നീക്കം. ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷിയും പ്രധാനമന്ത്രിയും ഇമ്രാൻ ഖാനും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്കിട്ട് പണിയാൻ ചൈന പാക്കിസ്ഥാനെ കൂട്ടു പിടിച്ചത്.

ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിയ ചൈനീസ് പ്രസ്താവനയിൽ ജർമനിയും യുഎസും ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഏറെ വൈകിയാണ് യുഎൻ സുരക്ഷാ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ചൈന സുരക്ഷാ സമിതിയിൽ പ്രസ്താവന അവതരിപ്പിച്ചത്. എന്നാൽ അവസാന നിമിഷം എതിർപ്പുമായി ജർമനി എത്തി. തൊട്ടുപിന്നാലെ യുഎസും.

ജൂൺ 29നു കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചിനു നേരേയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് ചൈനയുടെ പ്രസ്താവന. ഭീകരവാദം അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണെന്ന് സുരക്ഷാ സമിതി അംഗീകരിച്ച പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ 4 സെക്യൂരിറ്റി ജീവനക്കാരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. നാല് അക്രമികളെ പൊലീസ് വധിക്കുകയും ചെയ്തു.

ബലൂചിസ്ഥാനിൽ നിന്നുള്ള ബലൂച് ലിബറേഷൻ ആർമി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ട്വിറ്ററിൽ അവകാശപ്പെട്ടിരുന്നു. ഭീകരാക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും ആസൂത്രിതരെയും സ്‌പോൺസർമാരെയും സാമ്പത്തിക സഹായം നൽകിയവരെയും നീതിപീഠത്തിനു മുൻപിൽ കൊണ്ടുവരേണ്ട ആവശ്യകത സുരക്ഷാ സമിതി അടിവരയിട്ടു. ഇതിനായി രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് പാക്കിസ്ഥാൻ സർക്കാരുമായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP