Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വിമാനത്തിന് വുഹാനിലേക്കുള്ള അനുമതിയിൽ കാലതാമസം എന്ന റിപ്പോർട്ട് തള്ളി ചൈന; അവശേഷിക്കുന്ന 80 ഇന്ത്യക്കാർക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും വിശദീകരണം

ഇന്ത്യൻ വിമാനത്തിന് വുഹാനിലേക്കുള്ള അനുമതിയിൽ കാലതാമസം എന്ന റിപ്പോർട്ട് തള്ളി ചൈന; അവശേഷിക്കുന്ന 80 ഇന്ത്യക്കാർക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: വുഹാനിലേക്ക് പുറപ്പെടാൻ ഇന്ത്യൻ വിമാനത്തിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുന്നു എന്ന റിപ്പോർട്ട് തള്ളി ചൈന. സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങൾക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതർ വ്യക്തമാക്കി. ' വുഹാൻ, ഹുബൈ പ്രവിശ്യകളിൽ നിന്ന് ധാരാളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചൈന നേരത്തെ സഹായം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിച്ച്പോകാനിരിക്കുന്ന ബാക്കി 80 പേർക്കുള്ള ക്രമീകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലേയും വകുപ്പുകൾ തമ്മിൽ ബന്ധപ്പെട്ട് വരികയാണ്. പ്രത്യേക വിമാനത്തിന് അനുമതി വൈകിപ്പിക്കേണ്ട ആവശ്യം ചൈനക്കില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാങ് പറഞ്ഞു.

വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വൈദ്യസഹായവുമായി വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തിരികെ വരുമ്പോൾ വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരേയും മറ്റുരാജ്യങ്ങളിലെ പൗരന്മാരേയും കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. എന്നാൽ പ്രത്യേക വിമാനത്തിന് ചൈനയുടെ അനുമതിക്ക് കാലതാമസം വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ചൈനയുടെ പ്രതികരണം വന്നിരിക്കുന്നത്. കൊറോണവൈറസ് പടർന്ന് പിടിച്ചതിന് പിന്നാലെ എയർഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങൾ വുഹാനിലേക്ക് പോയിരുന്നു. 647 ഇന്ത്യക്കാരേയും ഏഴ് മാലിദ്വീപ്കാരേയും ഈ വിമാനങ്ങളിൽ വുഹാനിൽ നിന്ന് ഡൽഹിയിലേക്കെത്തിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP