Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ പാട്ട് ഇവിടെ വേണ്ട; ജസ്റ്റിൻ ബീബർക്ക് ചൈനയിൽ വിലക്ക്; തീരുമാനം ചൈനീസ് സംഗീത വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമെന്ന് അധികൃതർ; ബീബർ മോശം പെരുമാറ്റത്തിന് പേരുകേട്ടയാളെന്നും ചൈന;

ആ പാട്ട് ഇവിടെ വേണ്ട; ജസ്റ്റിൻ ബീബർക്ക് ചൈനയിൽ വിലക്ക്; തീരുമാനം ചൈനീസ് സംഗീത വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമെന്ന് അധികൃതർ; ബീബർ മോശം പെരുമാറ്റത്തിന് പേരുകേട്ടയാളെന്നും ചൈന;

ബെയ്ജിങ്ങ് : ബ്രിട്ടീഷ്‌ പോപ്പ് താരം ജസ്റ്റിൻ ബീബർക്ക് ചൈനയിൽ വിലക്ക്. പർപ്പസ് വേൾഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബീബർക്ക് ചൈനയിൽ വിലക്ക് വീണത്. ഇൻഡൊനീഷ്യ, ജപ്പാൻ, ഫിലിപ്പിൻസ്, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലാണ് ബീബർ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്.

വിവാദ നായകനായ ജസ്റ്റിൻ ബീബർ മോശം പെരുമാറ്റത്തയിന് പേരു കേട്ടവനാണെന്നാണ് മനസിലാക്കുന്നത്. അതിനാൽ ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ബീബറിനെപ്പോലെ മോശം പെരുമാറ്റം ഉള്ളവരെ മാറ്റി നിർത്തുന്നതെന്നും ബീജിങ് മുൻസിപ്പൽ ബ്യൂറോ ഓഫ് കൾച്ചർ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

പർപ്പസ് വേൾഡ് ടൂറിന്റെ ഭാഗമായി ബീബർ മുംബൈയിൽ നടത്തിയ സംഗീത പരിപാടിയും വലിയ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്. ബീബർ പാടാതെ വെറുതെ ചുണ്ടനക്കി പറ്റിച്ചത് ആരാധകരെ കടുത്ത നിരാശയിലാഴ്‌ത്തി. കോടിക്കണക്കിന് രൂപയാണ് പോപ്പ് രാജകുമാരന്റെ സംഗീത പരിപാടിക്കായി മുടക്കിയത്. പലരും ടിക്കറ്റ് തുക മടക്കിത്തരണമെന്നും സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.

21 പാട്ടുകൾ പാടാമെന്ന് ഏറ്റ് വന്ന ബീബർ നാല് പാട്ടുകൾ മാത്രമാണ് യഥാർത്ഥമായി പാടിയത്. രണ്ട് മണിക്കൂറാണ് ബീബർ പരിപാടി നടത്തിയത്. ഇതിനായി 75,000 രൂപ വരെ ടിക്കറ്റിന് മുടക്കി പരിപാടി കാണാൻ എത്തിയ ആരാധകരുണ്ടായിരുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു ബീബറിന്റെ സംഗീതനിശ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP