Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തിൽ നിന്ന് സാമ്പിൾ; ക്വാറന്റീനിലുള്ളവർക്ക് പുതിയ രീതി സ്വീകരിച്ച് ചൈന; തൊണ്ടയിൽ നിന്നുള്ളതിനേക്കാൾ കൃത്യതയെന്ന് റിപ്പോർട്ട്; പ്രതിഷേധങ്ങൾക്കിടെ 'അനൽ സ്വാബ്' ടെസ്റ്റിനെ പിന്തുണച്ച് ആരോഗ്യ വിദഗ്ദ്ധർ; രോഗം പിടിപെടാനുള്ള സാധ്യത കുറവെന്ന് അവകാശവാദം

കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തിൽ നിന്ന് സാമ്പിൾ; ക്വാറന്റീനിലുള്ളവർക്ക് പുതിയ രീതി സ്വീകരിച്ച് ചൈന; തൊണ്ടയിൽ നിന്നുള്ളതിനേക്കാൾ കൃത്യതയെന്ന് റിപ്പോർട്ട്; പ്രതിഷേധങ്ങൾക്കിടെ 'അനൽ സ്വാബ്' ടെസ്റ്റിനെ പിന്തുണച്ച് ആരോഗ്യ വിദഗ്ദ്ധർ; രോഗം പിടിപെടാനുള്ള സാധ്യത കുറവെന്ന് അവകാശവാദം

ന്യൂസ് ഡെസ്‌ക്‌

ബെയ്ജിങ്: കോവിഡ് വ്യാപനം രാജ്യത്ത് വീണ്ടും ഉയരുന്നതിനിടെ പരിശോധനയ്ക്ക് പുതിയ രീതി സ്വീകരിച്ച് ചൈന. മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സ്രവം പരിശോധനയ്ക്ക് എടുക്കുന്നതിന് പകരം മലദ്വാരത്തിൽ നിന്നുള്ള സാമ്പിൾ (അനൽ സ്വാബ്) പരിശോധനയ്ക്കെടുക്കുന്നതാണ് പുതിയ രീതി. കൃത്യമായ ഫലം ലഭിക്കാനാണ് ഇത്തരമൊരു പരിശോധനയെന്ന് അധികൃതർ പറയുമ്പോഴും പുതിയ രീതിയ്‌ക്കെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ശ്വാസകോശത്തിൽ കൊറോണ വൈറസ് അവശേഷിക്കുന്നതിനെക്കാൾ കൂടുതൽ ദിവസം മലദ്വാരത്തിലും സമീപത്തുമായി വൈറസ് കണ്ടേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വാദം. ഇക്കാര്യം നേരത്തെ ചില പഠനറിപ്പോർട്ടുകളിൽ ഉണ്ടായിരുന്നെന്നും ഇവർ പറയുന്നു. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവരിൽ നിന്നുമാണ് മലദ്വാരത്തിൽ നിന്നുള്ള സാമ്പിളുകൾ എടുത്ത് പരിശോധന നടത്തുന്നത്.



കോവിഡ് നെഗറ്റീവായതിന് ശേഷവും രോഗികൾ വിദഗ്ധ പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നു എന്നതുകൊണ്ട് തന്നെ അനൽ സ്വാബ് ടെസ്റ്റിനെ ചൈനയിലെ മിക്ക ഡോക്ടർമാരും പിന്തുണക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രോഗമുക്തനായതിന് ശേഷവും വീണ്ടും രോഗം പിടിപ്പെടാതിരിക്കാനും അപകടസാധ്യത കുറക്കാനും അനൽ സ്വാബ് ടെസ്റ്റിലൂടെ കഴിയുമെന്നാണ് വിദഗ്ദ്ധർ അവകാശപ്പെടുന്നത്.

ശൈത്യകാലത്ത് കേസുകൾ വർദ്ധിച്ച ഹെബെയ് പ്രവിശ്യയിലെ ഷിജിയാവുവാങ് പോലുള്ള ക്വാറന്റൈൻ മേഖലകളിലാണ് മലദ്വാരത്തിൽ നിന്നുള്ള സാമ്പിളുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. രാജ്യത്തെ വടക്കൻ മേഖലകളിലെ റിസ്‌ക് ഗ്രൂപ്പുകളിലും ഈ പരിശോധന നടക്കുന്നതായാണ് വിവരം.

കഴിഞ്ഞയാഴ്ച ബെയ്ജിങ്ങിലെ ഒരു പ്രൈമറി സ്‌കൂളിൽ ഒരു കേസ് കണ്ടെത്തിയതിനെത്തുടർന്ന് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫുകൾ തുടങ്ങി ആയിരത്തിലധികം പേരെ അനൽ സ്വാബ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ബീജിങ്ങിലേക്കുള്ള വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഹോട്ട്‌സ്‌പോട്ടിൽ നിന്നാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവരെയും പുതിയ രീതിയിലുള്ള പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

പലയിടങ്ങളിലും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ ഫലപ്രദമായ പരിശോധനാ ഫലം ലഭിക്കുന്നതിനാണ് പുതിയ രീതിയെന്നാണ് അധികൃതർ പറയുന്നത്. ചൈനയിലെ വടക്കൻ പ്രദേശങ്ങളിലും ബീജിങ്ങിലുമാണ് പുതിയ രീതിയിലുള്ള പരിശോധന നടക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP