Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കോട്ട്ലൻഡിലെ നിയമം മാറി; കുഞ്ഞുങ്ങളെ ചെറുതായി തല്ലിയാലും നിങ്ങൾ അകത്താവും; അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും നിയമം ബാധകം

സ്‌കോട്ട്ലൻഡിലെ നിയമം മാറി; കുഞ്ഞുങ്ങളെ ചെറുതായി തല്ലിയാലും നിങ്ങൾ അകത്താവും; അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും നിയമം ബാധകം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നമ്മുടെ മക്കൾ കുരുത്തക്കേട് കാട്ടിയാലും പഠിച്ചില്ലെങ്കിലും നാം അവരെ മാതൃകാപരമായി ശിക്ഷിക്കാറുണ്ട്. ഇതിന്റെ ലക്ഷ്യം അവരുടെ നന്മയാണെങ്കിലും ഇനി അത് സ്‌കോട്ട്ലൻഡിൽ നടക്കില്ലെന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്. സ്മാക്കിങ് നിയമവിരുദ്ധമാക്കാൻ സ്‌കോട്ട്ലൻഡ് വിപ്ലവകരമായ തീരുമാനമെടുത്തതോടെ ഇവിടെ വച്ച് കുഞ്ഞുങ്ങളെ ചെറുതായി തല്ലിയാൽ പോലം നിങ്ങൾ അകത്താകുമെന്നുറപ്പാണ്. സ്‌കോട്ട്ലൻഡിലെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ഈ നിയമം ഒരു പോലെ ബാധകമാണെന്ന് പ്രത്യേകം ഓർക്കുക.

ഇത്തരത്തിൽ സ്മാക്കിങ് നിരോധിക്കുന്ന യുകെയിലെ ആദ്യ രാജ്യമായിത്തീർന്നിരിക്കുകയാണ് സ്‌കോട്ട്ലൻഡ്. ഇത് പ്രകാരം മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത് നിരോധിക്കുന്ന നിയമം സ്‌കോട്ടിഷ് പാർലിമെന്റ് എംപിമാർ പാസാക്കിയെന്നാണ് റിപ്പോർട്ട്.മുതിർന്നവർക്ക് ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നത് പോലുള്ള സുരക്ഷിതത്വം കുട്ടികൾക്കും ഉറപ്പേകുന്ന പുതിയ നിയമമാണ് സ്‌കോട്ട്ലൻഡിൽ പാസാക്കിയിരിക്കുന്നത്. ഇനി മുതൽ ഇത്തരത്തിൽ കുട്ടികളെ ശിക്ഷിക്കുന്നതിന് സ്‌കോട്ട്ലൻഡിൽ 21ാം നൂറ്റാണ്ടിൽ സ്ഥാനമില്ലെന്നാണ് ഈ ബിൽ അവതരിപ്പിച്ച് കൊണ്ട് ഗ്രാൻസ് എംഎസ്‌പി ആയ ജോൺ ഫിന്നി പറയുന്നത്.

ഇതിലൂടെ ഇക്കാര്യത്തിൽ സ്‌കോട്ട്ലൻഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച നിയമം പാസാക്കിയപ്പോൾ 84 സ്‌കോട്ടിഷ് പാർലിമെന്റ് എംപിമാർ ഇതിനെ പിന്തുണക്കുകയും വെറും 29 പേർ എതിർക്കുകയുമാണ് ചെയ്തിരിക്കുന്നത്. കുട്ടികളിൽ അച്ചടക്കവും അനുസരണയുമുണ്ടാക്കുന്നതിനായി സ്‌കോട്ട്ലൻഡിൽ ഇതുവരെ മാതാപിതാക്കൾക്കും കെയറർമാർക്കും അവരെ മിതമായ തോതിൽ ശിക്ഷിക്കാമെന്നായിരുന്നു നിയമം. പുതിയ നിയമം നിലവിൽ വന്നതോടെ അതിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.

വ്യാഴാഴ്ചയാണ് സ്‌കോട്ടിഷ് ഗവൺമെന്റ് ഇത് സംബന്ധിച്ച ബിൽ പാസാക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി യുകെയിലാകമാനം നടത്തിയ യുഗോവ് പോളിൽ പങ്കെടുത്ത 1546 മുതിർന്നവരിൽ 57 ശതമാനം പേരും കുട്ടികൾക്കുള്ള ശിക്ഷയെ നിരോധിക്കുന്നതിനെ എതിർക്കുകയായിരുന്നു ചെയ്തിരുന്നത്. ഇവിടെ കുട്ടികൾക്കെതിരെയുള്ള ശിക്ഷ ഒരിക്കലും സ്വീകാര്യമല്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നാണ് ബിൽ അവതരിപ്പിച്ച് കൊണ്ട് ഫിന്നി ആവർത്തിച്ചിരുന്നത്.പുതിയ നിയമം ചിൽഡ്രൻ (ഈക്വൽ പ്രൊട്ടക്ഷൻ ഫ്രം അസാൽട്ട്) (സ്‌കോട്ട്ലൻഡ്) ആക്ട് 2018 എന്നാണ് പുതിയ നിയമം അറിയപ്പെടുന്നത്.

ഇത് പ്രകാരം കുട്ടികളെ ആക്രമിച്ചുവെന്ന കേസിൽ കുടുങ്ങിയാൽ ഒരു പാരന്റ് എന്ന നിലയിലുള്ള ഇളവ് പോലും നിങ്ങൾക്ക് ലഭിക്കാതെ ശിക്ഷിക്കപ്പെടുമെന്നുറപ്പാണ്.എന്നാൽ പെട്ടെന്നുള്ള അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി മാതാപിതാക്കൾ അവർക്ക് മേൽ പ്രയോഗിക്കുന്ന ശാരീരിക ശക്തിയെയും ചികിത്സയുടെ ഭാഗമായി മെഡിക്കൽ പ്രഫഷണലുകൾ കുട്ടികൾക്ക് മേൽ നടത്തുന്ന ബല പ്രയോഗത്തെയും പുതിയ നിയമത്തിന്റെ പരിധിയിൽ നിന്നുമൊഴിവാക്കിയിരിക്കുന്നു.അതിനാൽ ഇത്തരം സംഭവങ്ങളുടെ പേരിൽ കേസിൽ കുടുങ്ങിയാൽ പ്രതികളെന്നാരോപിക്കപ്പെടുന്നവരുടെ ക്രിമിനൽ ലക്ഷ്യം തെളിയിക്കേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP