Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാലിദ്വീപിലെ മുൻ പ്രസിഡന്റിനെ ജയിലിൽനിന്നിറക്കാൻ കോടതിയിൽ എത്തുന്നത് അമൽ ക്ലൂണി; ജയിലിൽ കിടത്താൻ വാദിക്കുന്നത് ചെറി ബ്ലെയറും; രണ്ട് ബ്രിട്ടീഷുകാരികൾക്കും എന്താണ് ഈ മാലിപ്രേമം?

മാലിദ്വീപിലെ മുൻ പ്രസിഡന്റിനെ ജയിലിൽനിന്നിറക്കാൻ കോടതിയിൽ എത്തുന്നത് അമൽ ക്ലൂണി; ജയിലിൽ കിടത്താൻ വാദിക്കുന്നത് ചെറി ബ്ലെയറും; രണ്ട് ബ്രിട്ടീഷുകാരികൾക്കും എന്താണ് ഈ മാലിപ്രേമം?

2012-ൽ ജയിലിലടക്കപ്പെട്ട മാലിദ്വീപിലെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ ജയിലിൽനിന്നിറക്കുകയെന്ന ലക്ഷ്യത്തോടെ അമൽ ക്ലൂണി എന്ന ബ്രീട്ടീഷുകാരി നിയമയുദ്ധം നടത്തുമ്പോൾ, അതിനെ എതിർത്ത് കോടതി മുറിയിൽ വാദമുഖങ്ങൾ ഉയർത്തുന്നത് മറ്റൊരു ബ്രിട്ടീഷുകാരിയാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യയായ ചെറി ബ്ലെയർ. രണ്ട് ബ്രിട്ടീഷുകാരികൾ തമ്മിലുള്ള പോരാട്ടമെന്ന നിലയ്ക്ക് മുഹമ്മദ് നഷീദിന്റെ കേസിന് ബ്രിട്ടനിൽ വലിയ പ്രചാരം ലഭിച്ചുകഴിഞ്ഞു.

ഒംനിയ സ്ട്രാറ്റജി എന്ന നിയമസ്ഥാപനം നടത്തുകയാണ് ചെറി ബ്ലെയർ. മാലിദ്വീപ് സർക്കാരിനുവേണ്ടി നഷീദിനെതിരായി വാദിക്കുന്നത് ഈ സ്ഥാപനമാണ്. 13 വർഷത്തേയ്ക്ക് നഷീദിനെ ജയിലിലടച്ച നടപടി മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു. നഷീദിന്റെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അമൽ ക്ലൂണി നിയമപോരാട്ടം നടത്തുന്നത്.

2008-ൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപിലെ ആദ്യ പ്രസിഡന്റാണ് നഷീദ്. 2012-ൽ അട്ടിമറിയിലൂടെ നഷീദിനെ പുറത്താക്കുകയായിരുന്നു. മാലിയിലെ സ്വേഛാധിപത്യ ഭരണകൂടം നഷീദിനെ ജയിലിലടക്കുകയും ചെയ്തു. തീവ്രവാദക്കുറ്റം ചുമത്തി ഇക്കൊല്ലം 13 വർഷത്തേയ്ക്ക് കടവിലുടുകയും ചെയ്തു. ഇതേത്തുടർന്നാണ് മനുഷ്യാവകാശ പ്രവർത്തക കൂടിയായ അമൽ ക്ലൂണി മാലിദ്വീപിലെത്തിയത്. പ്രതിഫലം പോലും ആവശ്യപ്പെടാതെ നഷീദിന്റെ കേസ് വാദിക്കുകയാണവർ.

മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയാണ് കോടതിയിൽ ചെറി ബ്ലെയറുടെ ഒംനിയ സ്ട്രാറ്റജി നിയമയുദ്ധം നടത്തുന്നത്. മാലിദ്വീപ് സർക്കാരിന്റെ അഭിഭാഷകരാണിവർ. സ്വേഛാധിപത്യ ഭരണകൂടത്തെ സഹായിക്കുക വഴി കോടിക്കണക്കിന് ഡോളർ പ്രതിഫലം കിട്ടുമെങ്കിലും ചെറി ബ്ലെയർ ജനാധിപത്യത്തെ കശാപ്പുചെയ്യാൻ കൂട്ടുനിൽക്കുകയാണെന്ന് മനുഷ്യാകാശ പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP