Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ

ഒമാനിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണിത്. നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്ററും ഡയറക്ടർ ജനറൽ ഓഫ് മെറ്റീരിയോളജിയുമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

തെക്കൻ ശർഖിയ ഗവർണറേറ്റിൽ റാസൽ ഹദ്ദിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദത്തിന്റെ കേന്ദ്രസ്ഥാനം. ഉഷ്ണമേഖല ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും തുടർന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 15 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.

ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽ ഹദ്ദിനും അൽ വുസ്ത ഗവർണറേറ്റിലെ റാസ്മദ്റഖക്കും ഇടയിലും ഹജർ മലനിരകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ദാഖിലിയ, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, മസ്‌കറ്റ്, തെക്കൻ ബത്തിന, അൽദാഹിറ എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, മസ്‌കറ്റ്, അൽ ദാഖിലിയ, തെക്കൻ ബാത്തിന, അൽ ദാഹിറ എന്നിവിടങ്ങളിൽ തിങ്കളാഴ്ച 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യും. മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP