Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അശ്ലീല വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ഇന്റർനെറ്റ് കണക്ഷന്റെ വിവരങ്ങൾ ഉൾപ്പെടെ ഫേസ്‍ബുക്കിന്റെ പരാതി: മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെ സൗദിയിൽ കേസ്; കൂടുതൽ പേർ കുടുങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്

അശ്ലീല വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ഇന്റർനെറ്റ് കണക്ഷന്റെ വിവരങ്ങൾ ഉൾപ്പെടെ ഫേസ്‍ബുക്കിന്റെ പരാതി: മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെ സൗദിയിൽ കേസ്; കൂടുതൽ പേർ കുടുങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ് :  കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ഫേ​​സ്​ബു​ക്കിൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത യു​വാ​ക്ക​ൾ​ക്കെ​തി​രെ ​സൗ​ദി അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തു. കു​ട്ടി​ക​ൾക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ത്തി​​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഫേ​സ്ബു​ക്ക്​ സൗ​ദി പ്രോ​സി​ക്യൂ​ഷ​ന്​ ന​ൽ​കി​യ പ​രാ​തി​ക​ളുടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കേ​സ്​. തൃ​ശൂ​ർ സ്വ​ദേ​ശി​യെ​യാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ദ്യം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​സ്.​ടി.​സി ന​മ്പ​റും ക​ണ​ക്​​ഷ​ൻ എ​ടു​ക്കാ​ൻ ന​ൽ​കി​യി​രു​ന്ന ഐ.​ഡി​യു​ടെ പ​ക​ർ​പ്പും സ​ഹി​ത​മാ​ണ്​ ഫേ​സ്ബു​ക്ക് സൗ​ദി അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​തു​പ​യോ​ഗി​ച്ച ആ​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ഇ​യാ​ളു​​ടെ വെെഫെെ ഷെ​യ​ർ ചെ​യ്​​തി​രു​ന്നവ​രെ​യും ചോ​ദ്യം​ചെ​യ്​​തു. താ​ന​ല്ല ഇ​ത്​ ചെ​യ്​​ത​ത്​ എ​ന്നാ​ണ്​ ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ളു​മാ​യി ബ​ന്ധപ്പെട്ട അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ കു​റ്റ​ക​ര​മാ​ണ്. അ​ൽ അ​ഹ്​​സ​യി​ലെ ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ബം​ഗാ​ളി​യെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന​മാ​യ കേ​സി​ൽ പി​ടി​കൂ​ടി​യ​ത്. 2017 ൽ ​ഫേ​സ്​​ബു​ക്കി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത വി​ഡി​യോ ആ​ണ്​ ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബം​ഗാ​ളി സ്വ​ന്തം പേ​രി​ൽ വൈ​ഫൈ എ​ടു​ത്ത്​ പ​ല​ർ​ക്കാ​യി ന​ൽ​കി കാ​​ശ്​ വാ​ങ്ങാ​റു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​പ്ര​വൃ​ത്തി​യി​ൽ ഇ​യാ​ൾ ഇ​പ്പോ​ഴാ​ണ്​ കു​ടു​ങ്ങി​യ​ത്.

Stories you may Like

ഇ​യാ​ളി​ൽ​നി​ന്ന്​ വൈ​ഫൈ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​റ്റൊ​രു ബം​ഗാ​ളി​യാ​ണ്​ പ്ര​തി. പ​ക്ഷേ, വൈ ​ഫൈ ഉ​ട​മ​യു​ടെ ഐഡിക്കെതിരായി​ പ​രാ​തി ല​ഭ്യ​മാ​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. കു​റ്റം ചെ​യ്​​തതെന്നു ക​രു​തു​ന്ന ആ​ൾ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഇ​യാ​ളു​ടെ വൈ ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​ർ​ത്തി​യി​രു​ന്നു. നേ​ര​ത്തേ റി​യാ​ദി​ൽ യ​മ​നി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക്​ വൈ​ഫൈ ന​ൽ​കി​യ മ​ല​യാ​ളി​യും ഇ​ത്ത​ര​ത്തി​ൽ കു​ടു​ങ്ങി​യി​രു​ന്നു.

ദേ​ശ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ യ​മ​നി​ക​ൾ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ മാ​ത്ര​മാ​ണ്​ തന്റെ അ​ടു​ത്ത മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന യ​മ​നി​ക​ൾ​ക്ക്​ വൈ ​ഫൈ ന​ൽ​കി​യ​തി​​​ന്റെ അ​ബ​ദ്ധം ഇ​യാ​ൾ മ​ന​സ്സി​ലാ​ക്കി​യ​ത്. വ​ള​രെ സ്വ​കാ​ര്യ​മെ​ന്നു​ ക​രു​തു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള സെെ​ബ​ർ കു​റ്റ​കൃ​ത്യ​മാ​യി മാ​റു​ന്ന​തെ​ന്ന്​ ഇ​ത്​ ചെ​യ്യു​ന്ന​വ​രാ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ന്ന്​ അ​ൽ ഹ​സ ജാ​ലി​യാ​ത്തി​​ലെ പ്ര​ബോ​ധ​ക​നും പ​രി​ഭാ​ഷ​ക​നു​മാ​യ നാ​സ​ർ മ​ദ​നി പ​റ​ഞ്ഞു. നി​ര​വ​ധി കേ​സു​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന​തെ​ന്നും വ്യ​ക്​​ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​ണ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP