Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് മാസം മുമ്പ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി; ഇപ്പോൾ വഴിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചും പിള്ളേരോടൊപ്പം പാർക്കിൽ കളിച്ചും സമയം കളയുന്നു; ഡേവിഡ് കാമറോണിന്റെ ജീവിതം ആയാസരഹിതം

അഞ്ച് മാസം മുമ്പ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി; ഇപ്പോൾ വഴിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചും പിള്ളേരോടൊപ്പം പാർക്കിൽ കളിച്ചും സമയം കളയുന്നു; ഡേവിഡ് കാമറോണിന്റെ ജീവിതം ആയാസരഹിതം

ചെലവ് ചുരുക്കിയുള്ള ജീവിതമാകുന്ന ഒരു റോളർ കോസ്റ്ററിലേക്ക് ബ്രിട്ടനെ ആറ് വർഷങ്ങൾക്ക് മുമ്പ് നയിക്കാനാരംഭിക്കുകയും പിന്നിട് അടുത്തിടെ ബ്രെക്സിറ്റ് പരാജയത്തെ തുടർന്ന് പ്രധാനമന്ത്രി പദത്തിൽ നിന്നും ദയനീയമായി രാജി വച്ചൊഴിയേണ്ടി വരുകയും ചെയ്ത നിർഭാഗ്യവാനാണ് ഡേവിഡ് കാമറോൺ. ഇപ്പോഴിതാ കുട്ടികളൊടൊപ്പം പാർക്കിലെ ഒറിജിനൽ മിനി- റോളർ കോസ്റ്ററിൽ മകളോടൊപ്പം കളിക്കുകയാണ് കാമറോൺ. ലണ്ടനിലെ ഹൈഡ് പാർക്കിലെ വിന്റർ വണ്ടർലാൻഡിലാണ് കാമറോൺ കുട്ടികൾക്കൊപ്പം കളിക്കാനെത്തി വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് മാസങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന മനുഷ്യനാണ് ഇപ്പോൾ ഇത്തരത്തിൽ വഴിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചും പിള്ളേരൊടൊപ്പം പാർക്കിൽ കളിച്ചും സമയം കളയുന്നത്. ചുരുക്കിപ്പറഞ്ഞാൽ കാമറോണിന്റെ ജീവിതം ഇപ്പോൾ തീർത്തും ആയാസരഹിതമാണ്.

സ്ഥാനമൊഴിഞ്ഞതിന് ശേഷം കാമറോൺ നടത്തുന്ന ഏറ്റവും പുതിയ ഉല്ലാസയാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജൂൺ 23 ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ജനങ്ങളിൽ ഭൂരിഭാഗവും ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്നാണ് റിമെയിൻ ക്യാമ്പിന് അനുകൂലമായ നിലപാടെടുത്തിരുന്ന കാമറോൺ പ്രധാനമന്ത്രി സ്ഥാനവും പിന്നീട് എംപി സ്ഥാനവും രാജി വച്ച് ഒതുങ്ങിക്കൂടാൻ തുടങ്ങിയിരിക്കുന്നത്. ഈ മാസം ആദ്യം അദ്ദേഹം ഇന്ത്യാനയിലെ ഡിപൗ യൂണിവേഴ്സിറ്റിയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ വച്ച് ബ്രെക്സിറ്റ് വോട്ടിനുണ്ടായ വർധിച്ച ജനകീയതയെ കാമറോൺ കുറ്റപ്പെടുത്തുകയും അതാണ് തന്റെ കരിയർ നശിപ്പിച്ചതെന്ന് ആരോപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.യുഎസിലെ യാത്രക്കിടയിൽ കാമറോൺ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷുമൊത്ത് ബാസ്‌കറ്റ് ബോൾ കളിച്ച് ആസ്വദിച്ചിരുന്നു.

അപ്രതീക്ഷിതമായി അധികാരം കൈവിട്ട് പോയതിൽ കാമറോണിൻ മനപ്രയാസമേറെയുണ്ടെന്ന് പ്രതിഫലിപ്പിക്കുന്ന പെരുമാറ്റം കാമറോൺ പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ കോൺവാളിൽ അവധിയാഘോഷിക്കുന്ന കാമറോണിന്റെ ചിത്രം ഇത്തരത്തിലുള്ള ഒന്നായിരുന്നു. തുടർച്ചയായുള്ള നിരവധി തിരിച്ചടികൾ തകർത്ത ഒരാളെപ്പോലെയായിരുന്നു അതിൽ കാമറോൺ പ്രത്യക്ഷപ്പെട്ടിരുന്നത്. നഗ്നപാദനായി രണ്ട് സാധാരണക്കാരുടെ ഇടയിലിരുന്ന് ഭക്ഷണം കഴിക്കുന്ന കാമറോണിന്റെ ചിത്രമായിരുന്നു അത്. കടുത്ത നിരാശയോടെയായിരുന്നു അന്ന് കാമറോൺ കാണപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പാർക്കിലെ ചിത്രങ്ങളിൽ കാമറോൺ സമ്മർദങ്ങളില്ലാതെ തീർത്തും ഉല്ലാസവാനായിട്ടാണ് കുട്ടികൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അധികാരം നഷ്ടപ്പെട്ടെങ്കിലും കാമറോണും പത്നി സാമന്തയും വെറുതെ ഇരിക്കുകയല്ലെന്നാണ് റിപ്പോർട്ട്. കാമറോൺ തന്റെ ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ഹാർപർ കോളിൻസ് പബ്ലിഷേർസിന്റെ ഭാഗമായ വില്യം കോളിൻസ് എട്ട് ലക്ഷം പൗണ്ടാണ് കാമറോണിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.സംഭവബഹുലമായ ഈ ആത്മകഥ 2018ൽ പ്രസിദ്ധീകരിക്കുന്നതാണ്. പല വിവാദസംഭവങ്ങളും ഇതിൽ പരാമർശിക്കപ്പെടുമെന്നുറപ്പാണ്. താൻ അധികാരത്തിലിരുന്നപ്പോൾ നടപ്പിലാക്കിയ കൗമാരക്കാർക്കുള്ള സ്‌കിൽസ് പ്രോഗ്രാമായ നാഷണൽ സിറ്റിസൺ സർവീസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് കാമറോൺ മേൽ നോട്ടം നൽകുന്നുണ്ട്. എൻസിഎസ് പാട്രൻസിന്റെ ചെയർമാനായി കാമറോൺ ചുമതലയേൽക്കുന്നതാണ്.

അതേ സമയം അടുത്ത വർഷം തന്റെ പ ുതിയ ക്ലോത്തിങ് ബ്രാൻഡായ സെഫിൻ ലോഞ്ച് ചെയ്യുന്ന തിരക്കിലാണ് സാമന്ത. ഹൈ സ്ട്രീറ്റിൽ വിപണനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് തയ്യാറാക്കിയ 40പീസ് കളക്ഷനാണ് ഇതിലുള്ളത്. 100 പൗണ്ട് മുതൽ 300 പൗണ്ട് വരെയുള്ള ഉൽപന്നങ്ങൾ ഇതിലുണ്ടാകുമെന്നും സാമന്ത വിശദീകരിക്കുന്നു. സ്വന്തമായി ബ്രാൻഡ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് സാമന്ത ലക്ഷ്വറി ഗുഡ്സ് ലേബലായ സ്മൈത് സണിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് അവർ ബ്രിട്ടീഷ് ഫാഷൻ കൗൺസിലിന് വേണ്ടി അംബാസിഡറായും പ്രവർത്തിച്ചിരുന്നു. കൂടാതെ ഡൗണിങ് സ്ട്രീറ്റിലായിരുന്നപ്പോൾ താൻ ഡ്രസ്മെയ്‌ക്കേർസ് കോഴ്സും പഠിച്ചിരുന്നുവെന്ന് സാമന്ത വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP