Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേംബ്രിഡ്ജിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തല ഉയർത്തി നടന്നെത്താം; കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഇനി അറിയപ്പെടുക സിപ്ലയുടെ യൂസഫ് ഹമീദിയുടെ പേരിൽ

കേംബ്രിഡ്ജിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തല ഉയർത്തി നടന്നെത്താം; കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഇനി അറിയപ്പെടുക സിപ്ലയുടെ യൂസഫ് ഹമീദിയുടെ പേരിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂണിവേഴ്സിറ്റിക്ക് നൽകിയ ഉദാരമായ സേവനങ്ങളെ ആദരിച്ചുകൊണ്ട്, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, അവരുടെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന് ഒരു ഇന്ത്യാക്കാരന്റെ പേര് നൽകുകയാണ്. ഇന്ത്യൻ ഫാർമസ്യുട്ടിക്കൽ രംഗത്തെ ഭീമന്മാരായ സിപ്ലയുടെ നോൺ-എക്സിക്യുട്ടീവ് ചെയർമാൻ ആയ യൂസഫ് ഹമീദിന്റെ പേരിലായിരിക്കും യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ കെമിസ്ട്രി വിഭാഗം 2050 വരെ അറിയപ്പെടുക. ലോകപ്രശസ്തമായ ഈ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥി കൂടിയായ ഹമീദ്, ഇവിടത്തെ കെമിസ്ട്രി വിഭഗത്തെ പഠനത്തിലും ഗവേഷണത്തിലും ലോകോത്തരമാക്കാനുള്ള പിന്തുണയാണ് നൽകിയിട്ടുള്ളത്.

രസതന്ത്രത്തിൽ ലോകത്തിലെ മികച്ച പ്രതിഭകളെ കണ്ടെത്തുവാനും അവരെ യൂണിവേഴ്സിറ്റിയിലേക്ക് ആകർഷിക്കുവാനുമുള്ള ഒരു സ്‌കോളർഷിപ്പ് ഫണ്ട് ഉൾപ്പടെയുള്ളതാണ് ഡോ. ഹമീദിന്റെ സഹായം. ആരംഭഘട്ടത്തിലുള്ള ഗവേഷകർ, പ്രത്യേകിച്ചും സിന്തെറ്റിക് ഓർഗാനിക് കെമിസ്ട്രിയിൽ, അതുപോലെ അതിസമർത്ഥരായ ഗവേഷണ വിദ്യാർത്ഥികൾ എന്നിവരെ യൂണീവേഴ്സിറ്റിയിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഹമീദ് സ്‌കോളേഴ്സ് പ്രോഗ്രാം. ഇനി മുതൽ രസതന്ത്ര വിഭാഗം അറിയപ്പെടുക യൂസഫ് ഹമീദ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി എന്ന പേരിലായിരിക്കും.

രസതന്ത്ര വിദ്യാഭാസത്ത് തനിക്ക് ഒരു അടിത്തറയുണ്ടാക്കിയത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയാണെന്നും അതിനോടൊപ്പം, സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവർത്തിപ്പിക്കണമെന്ന് പഠിപ്പിച്ചതും ഇതേ യൂണിവേഴ്സിറ്റിയാണെന്നും ഡോ. ഹമീദ് പറയുന്നു. തനിക്ക് എന്നും ഈ മഹത്തായ പ്രസ്ഥാനത്തോട് കടപ്പാടുണ്ടെന്നും പണ്ടൊരു സ്‌കോളർഷിപ്പ് വിദ്യാർത്ഥിയായി ഇവിടെയെത്തിയ തനിക്ക് ഇന്ന് പുതിയ തലമുറയ്ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 66 വർഷമായി തന്റെ കോളേജായ ക്രൈസ്റ്റ് കോളേജിനും, കെമിസ്ട്രി വിഭാഗത്തിനും ആവശ്യമായ സഹായങ്ങൾ നൽകി യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുകയാണ് ഡോ. ഹമീദ്. കേംബ്രിഡ്ജിൽ ഒരു അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർത്ഥിയും പിന്നീട് ഒരു പി എച്ച് ഡി വിദ്യാർത്ഥിയും ആയിരിക്കുമ്പോൾ, തന്റെ ഗുരുനാഥനായിരുന്ന നോബൽ അവാർഡ് ജേതാവ് ലോർഡ് അലക്സാൻഡർ ടോഡ് വഹിച്ചിരുന്നവിഭഗം തലവന്റെ പദവിക്കും 2018 ൽ ഹമീദിന്റെ സംഭാവന ഉണ്ടായിരുന്നു. ഇന്ന് യൂസഫ് ഹമീദ് 1702 ചെയർ എന്നറിയപ്പെടുന്ന ഈ പദവി ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസമേഖലയിലെ ഉന്നതസ്ഥാനങ്ങളിൽ ഒന്നാണ്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിന് ഡോ. ഹമീദ് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും സഹായത്തിനും നന്ദി രേഖപ്പെടുത്തുന്നു എന്നും, അദ്ദേഹത്തിന്റെ സ്‌കോളർഷിപ്പ് പദ്ധതി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമർത്ഥരായ ശാസ്ത്രജ്ഞരെ യൂണിവേഴ്സിറ്റിയിലേക്ക് ആകർഷിക്കാൻ കഴിയും എന്നും യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗം തലവൻ ഡോ. ജെയിംസ് കീലെർ പറഞ്ഞു. ആഗോളതലത്തിൽ തന്നെ മനുഷ്യ സമൂഹം നേരിടുന്ന പല വെല്ലുവിളികൾക്കുമുള്ള ഉത്തരം കണ്ടെത്താൻ ഇവരിലൂടെ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വികസ്വര രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലയ്ക്ക് എച്ച് ഐ വി/ എയ്ഡ്സ് മരുന്നുകൾ നൽകുക വഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു എന്നതു തുടങ്ങി കോവിഡ്-19 മഹാവ്യാധിക്കാലത്ത് രോഗികൾക്ക് ഡോ. ഹമീദ് നൽകുന്ന സേവനം വരെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ മഹാവ്യാധികാലത്തും കൂടുതൽ പേരിലേക്ക് ചികിത്സയെത്തിക്കാൻ സിപ്ല കുറഞ്ഞ വിലയ്ക്ക് മരുന്ന് നൽകുന്നുണ്ടെന്നും യൂണിവേഴ്സിറ്റിയുടെ പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ ഡോ, ഹമീദിക്ക് ലഭിച്ചിട്ടുണ്ട്. 2004-ൽ ക്രൈസ്റ്റ് കോളേജിന്റെ ഓണററി ഫെല്ലോഷിപ്പ് ലഭിച്ചപ്പോൾ, 2005 ലായിരുന്നു പത്മഭൂഷൺ ലഭിച്ചത്. 2012-ൽ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിൽ ഓണററി ഫെല്ലോഷിപ്പും 2014-ൽ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിൽ നിന്നുമോണററി ഡോക്ടറേറ്റും ലഭിച്ചു. 2019 ൽ റോയൽ സൊസൈറ്റിയിലേക്ക് ഓണററി ഫെല്ലോ ആയും ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയിൽ ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP