Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

യാത്രക്കാർക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേർന്നുകൊണ്ട് ബസിൽ എത്തി: പ്രഭാഷകൻ കൈയിൽ ഉണ്ടായിരുന്ന ബൈബിൾ തുറന്നതോടെ മൂന്ന് 'കോണ്ടം' താഴേക്ക്: പ്രഭാഷകന് ബസിനുള്ളിൽ ക്രൂര മർദ്ദനം

യാത്രക്കാർക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേർന്നുകൊണ്ട് ബസിൽ എത്തി: പ്രഭാഷകൻ കൈയിൽ ഉണ്ടായിരുന്ന ബൈബിൾ തുറന്നതോടെ മൂന്ന് 'കോണ്ടം' താഴേക്ക്: പ്രഭാഷകന് ബസിനുള്ളിൽ ക്രൂര മർദ്ദനം

മറുനാടൻ മലയാളി ബ്യൂറോ

അബുജ:  ബസുകളിൽ കയറി ഇറങ്ങി യാത്രക്കാരോട് ദൈവിക പ്രഭാഷണം നടത്തുന്നതിനിടെ പ്രഭാഷകന് വൻ അബദ്ധവും യാത്രക്കാരുടെ വക ക്രൂരമർദ്ദനവും. പ്രഭാഷണം നടത്തുന്നതിനിടെ പ്രഭാഷകന്റെ പക്കൽ നിന്നും കോണ്ടം താഴെ വീഴുകയായിരുന്നു. തുടർന്ന് ജനക്കൂട്ടം ഇയാളെ മർദ്ദിച്ച് അവശനാക്കി. ഇക്കഴിഞ്ഞ ജനുവരി 14 നാണ് തെക്കുപടിഞ്ഞാൻ നൈജീരിയയിലെ അനാംബ്ര എന്ന സ്ഥലത്താണ് ഇത്തരത്തിൽ ഒരു സംഭവം നടന്നതെന്ന് നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തിരക്കുള്ള നഗരത്തിലോടുന്ന പബ്ലിക് ബസിൽ വച്ചാണ് സംഭവം ഉണ്ടായതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. യാത്രക്കാർക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേർന്നുകൊണ്ട് ബസിൽ കയറിയ പ്രഭാഷകൻ തുടർന്ന് ദൈവത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഇതിനിടെ യാത്രക്കാരിൽ ചിലർ ഇയാൾക്ക് പണം നൽകുകയും ചെയ്തു. പക്ഷെ, ഇതിനിടെ കൈയിൽ ഉണ്ടായിരുന്ന ബൈബിൾ തുറന്നതോടെ അതിനുള്ളിൽ നിന്നും മൂന്ന് കോണ്ടം താഴേക്ക് വീഴുകയായിരുന്നു. ഇത് കണ്ടതോടെ യാത്രക്കാർ പ്രഭാഷകനെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റ പ്രഭാഷകന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ദൈവീക പ്രഭാഷണം എന്ന പേരിൽ നിരവധി പേർ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, യഥാർത്ഥത്തിൽ ദൈവമാർഗത്തിൽ സഞ്ചരിക്കുന്ന പ്രഭാഷകർ ഭിക്ഷാടനത്തിന് ഇറങ്ങില്ലെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടതായും ദൃക്‌സാക്ഷിയുടെ വിവരണങ്ങളിലുണ്ട്. എന്തായാലും പ്രഭാഷകനെ മർദ്ദിച്ചവർ അറസ്റ്റിലായനെനാണ് ദി വോക്‌സ്‌ഷേഡ് റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP