Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇണയെ കണ്ടെത്താൻ ബ്രൂണോ കരടി ചുറ്റിക്കറങ്ങിയത് നാല് സംസ്ഥാനങ്ങൽ; ഹൈവേകൾ ക്രോസ് ചെയ്യുമ്പോൾ കരടിക്കായി വാഹനങ്ങൾ നിർത്തിക്കൊടുത്തു യാത്രക്കാക്കാർ; ഇതിനോടകം 400 മൈൽ ദൂരം പിന്നിട്ട കരടിക്കുട്ടന്റെ യാത്ര സോഷ്യൽ മീഡിയയിലും തരംഗമാകുന്നു

ഇണയെ കണ്ടെത്താൻ ബ്രൂണോ കരടി ചുറ്റിക്കറങ്ങിയത് നാല് സംസ്ഥാനങ്ങൽ; ഹൈവേകൾ ക്രോസ് ചെയ്യുമ്പോൾ കരടിക്കായി വാഹനങ്ങൾ നിർത്തിക്കൊടുത്തു യാത്രക്കാക്കാർ; ഇതിനോടകം 400 മൈൽ ദൂരം പിന്നിട്ട കരടിക്കുട്ടന്റെ യാത്ര സോഷ്യൽ മീഡിയയിലും തരംഗമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: തന്റെ പ്രണയിനിയെ കണ്ടെക്കാൻ വേണ്ടി ബ്രൂണോ ക്കരടിയുടെ പ്രയാണം നാല് അമേരിക്കൻ സ്റ്റേറ്റുകൾ പിന്നിട്ടു. കറുന്ന നിറമുള്ള കരടിയെ സൈബർ ലോകമാണ് ബ്രൂണോ എന്നു പേരിട്ടു ഓമനിക്കുന്നത്. നാടും കാടും പിന്നിട്ട് ബ്രൂണോ കരടിയുടെ പ്രയാണം അവനെ ഒരു സോഷ്യൽ മീഡിയാ സ്റ്റാറാക്കി മാറ്റിയിട്ടുണ്ട്.

ഒറ്റക്കാണ് കരടിക്കുട്ടന്റെ യാത്ര. തനിക്ക് പറ്റിയ ഇണയെ എവിടെ വെച്ചെങ്കിലും കണ്ടു മുട്ടുമായിരിക്കും എന്നതാണ് പ്രതീക്ഷ. ഒഡിസ്സിയിലെ വിസ്‌കോൺസിനിൽ ജൂണിൽ എത്തിയ കരടി 400 മൈൽ ദൂരം ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു. ഇല്ലിനോയിസ്, ലോവ, മിസ്സൂറി തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് പ്രയാണം.

ബ്രൂണോക്കരടിയുടെ പ്രയാണം കണ്ട് ഫേസ്‌ബുക്കിൽ ഫാൻസ് ഗ്രൂപ്പ് അടക്കം രൂപം കൊണ്ടിട്ടുണ്ട്. കീപ്പിങ് ബ്രൂണോ സേഫ് എന്നു പറഞ്ഞു കൊണ്ട് ജൂൺ 19ന് ഫേസ്‌ബുക്കിൽ രൂപം കൊടുത്ത പേജിൽ 46,000 പേർ അംഗങ്ങളായിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച മിസ്സൗറിയിലെ സെന്റ് ചാൾസ് കൗണ്ടിയിൽ വച്ചാണ് കരടിയെ അവസാനമായി കണ്ടത്. മിസിസ്സിപ്പി നദി ക്രോസ് ചെയ്തു ഇല്ലിനോയിസിൽ നിന്നും വന്നതായിരുന്നു അവൻ.

കരടിയെ കാണാൻ തന്നെ നിരവധി ആൾക്കൂട്ടം എത്താറുണ്ട്. കഴിഞ്ഞ മാസം ഇല്ലിനോയിസിൽ കരടിയെ കണ്ടെത്തിയ വേളയിൽ 300ലേറെ പേരാണ് കാണാൻ തടിച്ചു കൂടിയത്. ആളുകൾ കരടിയെ കാണാൻ എത്തുമ്പോൾ സുരക്ഷ ഒരു പ്രശ്‌നമായി മാരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇണയെ തേടിയാണ് കരടിയുടെ യാത്ര എന്നാണ് വൈൽഡ് ലൈഫ് അധികൃതർ വ്യക്തമാക്കുന്നത്. ഇല്ലിനോയിസ് സംസ്ഥാനത്ത് അടക്കം കറുത്ത കരടികൾ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഇണയെ തേടി ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരുന്നതെന്നാണ് വൈൽഡ് ലൈഫ് അധികൃതർ വ്യക്തമാക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിലെ താരമാണ് ബ്രൂണോ എന്നു പേരിട്ടകരടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP