Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതി ലൈംഗികബന്ധത്തിന് ക്ഷണിച്ചത് സ്വന്തം വീട്ടിലേക്ക്; ഗർഭനിരോധന ഉപയോഗിക്കണം എന്ന നിബന്ധനയിൽ തുടങ്ങിയ ലൈംഗിക വേഴ്‌ച്ചയിൽ താൻ ചതിക്കപ്പെട്ടത് യുവതി അറിഞ്ഞത് എല്ലാം കഴിഞ്ഞ ശേഷം; വഞ്ചന സഹിക്കാനാകാതെ കോടതിയെ സമീപിച്ച യുവതി നേടിയെടുത്തത് വാക്ക് പാലിക്കാത്ത ലൈംഗിക വേഴ്‌ച്ചയെ കണക്കാക്കുക ലൈംഗിക അതിക്രമമായി എന്ന സുപ്രധാന വിധി

ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതി ലൈംഗികബന്ധത്തിന് ക്ഷണിച്ചത് സ്വന്തം വീട്ടിലേക്ക്; ഗർഭനിരോധന ഉപയോഗിക്കണം എന്ന നിബന്ധനയിൽ തുടങ്ങിയ ലൈംഗിക വേഴ്‌ച്ചയിൽ താൻ ചതിക്കപ്പെട്ടത് യുവതി അറിഞ്ഞത് എല്ലാം കഴിഞ്ഞ ശേഷം; വഞ്ചന സഹിക്കാനാകാതെ കോടതിയെ സമീപിച്ച യുവതി നേടിയെടുത്തത് വാക്ക് പാലിക്കാത്ത ലൈംഗിക വേഴ്‌ച്ചയെ കണക്കാക്കുക ലൈംഗിക അതിക്രമമായി എന്ന സുപ്രധാന വിധി

മറുനാടൻ മലയാളി ബ്യൂറോ

ടൊറാൻഡോ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വാക്ക് പാലിച്ചിക്കണം എന്ന് കാനഡ സുപ്രീംകോടതി. ലൈംഗിക ബന്ധത്തിൽ പങ്കാളിക്ക് നൽകുന്ന വാക്ക് പാലിക്കുന്നില്ലെങ്കിൽ അത് ലൈംഗിക അതിക്രമമായി കണക്കാക്കാമെന്നണ് കാനഡ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. കാനഡയിലെ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണിത്. ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന സ്ത്രീ ഗർഭനിരോധന ഉറ ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാൽ അത് അനുസരിക്കാൻ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻ ബാധ്യസ്ഥനാണ് എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ക്യൂബെക്ക് സ്വദേശിയായ റിവേറ എന്നയാൾക്കെതിരെ ലൈംഗിക അതിക്രമത്തിന് ഒരു യുവതി നൽകിയ പരാതിയിന്മേലാണ് കോടതിയുടെ നിർണായക വിധി. യുവതിയെ റിവേറ പരിചയപ്പെടുന്നത് പ്ലെന്റി ഫിഷ് എന്ന ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ യുവതി റിവേറയുമായി ലൈംഗിക ബന്ധത്തിന് സമ്മതിച്ചു. ഒരേയൊരു നിബന്ധന മാത്രമാണ് യുവതി മുന്നോട്ട് വെച്ചത്. ലൈംഗിക ബന്ധത്തിലൂടെ ഗർഭം ധരിക്കാതിരിക്കാൻ റിവേറ ഗർഭനിരോധന ഉറ ധരിക്കണം. അതിന് സമ്മതമല്ലെങ്കിൽ താൻ ലൈംഗിക ബന്ധത്തിന് സമ്മതിക്കില്ല. മാത്രമല്ല, തനിക്കിഷ്ടമില്ലാത്ത ചില കാര്യങ്ങൾ ചെയ്യാൻ തന്നെ നിർബന്ധിക്കരുതെന്നും യുവതി മുന്നറിയിപ്പ് നൽകി.

വ്യവസ്ഥകൾ പാലിക്കാൻ റിവേറ തയ്യാറായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ ബന്ധപ്പെടുന്നതിന് മുമ്പ് ഇയാൾ ഗർഭനിരോധന ഉറ ധരിക്കാൻ തയ്യാറായില്ല എന്നാണ് യുവതിയുടെ പരാതി. ലൈഗിംക വേഴ്‌ച്ചക്കിടെ യുവാവ് തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് യുവതിയുടെ വാദം. റിവേറയുടെയും യുവതിയുടെയും വാദങ്ങൾ കോടതി വിശദമായി കേട്ടിരുന്നു. വാക്ക് പാലിക്കാതെ റിവേറ പ്രവർത്തിക്കുകയും ലൈംഗിക പേക്കൂത്തുകൾ നടത്തുകയും സ്ത്രീയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അതിനാൽ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

ഗർഭനിരോധന ഉറ വേണമെന്ന് തുടക്കം മുതൽക്കേ സ്ത്രീ ശാഠ്യം പിടിച്ചിരുന്നുവെന്ന് തെളിവുകളിൽ നിന്ന് കാണാമെന്ന് കോടതി പറഞ്ഞു. പക്ഷെ റിവേറ അത് മനഃപൂർവം ലംഘിച്ചുകൊണ്ട് ലൈംഗികബന്ധം പുലർത്തിയപ്പോൾ സ്ത്രീ ബഹളംവെച്ച് പിന്മാറുകയാണുണ്ടായത്. ഗർഭനിരോധന ഉറ ഉപയോഗിക്കാമെന്ന് റിവേറ സമ്മതിച്ചിരുന്നതാണ്. എന്നാൽ വാക്ക് ലംഘിക്കുകയാണുണ്ടായതെന്ന് കോടതി കണ്ടെത്തി. അതേസമയം, തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ യുവാവ് നിഷേധിച്ചു. താനുമായുള്ള ലൈംഗിംക ബന്ധത്തിലൂടെ ഗർഭിണിയാകരുത് എന്നായിരുന്നു യുവതി ആവശ്യപ്പെട്ടത് എന്ന് റിവേറ കോടതിയെ ബോധിപ്പിച്ചു. യുവതിയുടെ യോനിക്കുള്ളിൽ സ്ഖലനം ഉണ്ടാകാതെ ബന്ധപ്പെടാം എന്നായിരുന്നു ധാരണ എന്നും യുവാവ് പറഞ്ഞു.

കേസ് ടൊറാൻഡോയിലെ സുപ്രീം കോടതി വാക്ക് പാലിക്കാതെ റിവേറ നടത്തിയ ലൈംഗിക ബന്ധം ലൈംഗിക അതിക്രമമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇനി കീഴ്‌ക്കോടതിയിൽ കേസ് വിചാരണ ചെയ്ത് റിവേറയുടെ ശിക്ഷ തീരുമാനിക്കണം. കാനഡയിലെ നിയമം അനുസരിച്ച് ഈ കുറ്റത്തിന് 20 വർഷം വരെ ശിക്ഷ കിട്ടാം. വാക്ക് പാലിക്കാത്തത് ലൈംഗിക അതിക്രമമായി കണക്കാക്കുന്നത് കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുക ആദ്യമായിട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP