Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

ഭീകരവേട്ടയിൽ അതി നിർണായക വിജയം വരിച്ച് ബ്രിട്ടൻ; ആളില്ലാ വിമാനം സിറിയയിൽ അയച്ച് കൊന്നത് ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേർന്ന പാക്കിസ്ഥാൻ വംശജരായ മൂന്ന് യുവാക്കളെ; അതീവ രഹസ്യമായി ഓപ്പറേഷൻ അറിഞ്ഞത് കാമറോൺ മാത്രം

ഭീകരവേട്ടയിൽ അതി നിർണായക വിജയം വരിച്ച് ബ്രിട്ടൻ; ആളില്ലാ വിമാനം സിറിയയിൽ അയച്ച് കൊന്നത് ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേർന്ന പാക്കിസ്ഥാൻ വംശജരായ മൂന്ന് യുവാക്കളെ; അതീവ രഹസ്യമായി ഓപ്പറേഷൻ അറിഞ്ഞത് കാമറോൺ മാത്രം

ലണ്ടൻ: ലോകം എമ്പാടും പടർന്നു പന്തലിക്കുന്ന ഭീകരവാദത്തെ തോൽപ്പിക്കാൻ ബ്രിട്ടൺ ഒരുക്കിയ കെണിക്ക് ലോകത്തിന്റെ കയ്യടി. ബ്രിട്ടണിൽ ജനിച്ചു വളർന്നു ഭീകരവാദം തലയിൽ പിടിച്ചതിനെ തുടർന്ന് സിറിയയിലേക്ക് പോയ മൂന്ന് പാക്കിസ്ഥാൻ വംശജരായ യുവാക്കളെ ഐസിസ് കൂടാരത്തിൽ നിന്നും തെരഞ്ഞ് പിടിച്ചു കൊന്നാണ് ബ്രിട്ടൺ ഭീകര വേട്ടയിൽ വൻ വിജയം നേടിയത്. ബ്രിട്ടണിലെ ലിൻകോളിൻ ഷെയറിൽ നിന്നും അയച്ച ആളില്ലാ വിമാനമാണ് സിറിയയിൽ എത്തി ഒളിത്താവളം ബോംബിട്ട് തകർത്ത് മൂന്ന് യുവാക്കൾ അടക്കം അനേകം ഭീകരരെ കൊന്നത്. മറ്റൊരു ബ്രിട്ടീഷ് പൗരനെ അമേരിക്ക കൊന്നൊടുക്കിയിരുന്നു. ഏതാണ്ട് 500 ൽ അധികം ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പൗരന്മാർ ഇറാഖിലും സിറിയയിലും ഐസിസിനോട് ചേർന്ന് യുദ്ധം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

ജിഹാദി ജോൺ എന്നറിയപ്പെടുന്ന കൊലയാളി ഇവരിൽ ഒരാളാണ്. ഒട്ടേറെ പേരെ പരസ്യമായി കൊന്ന് വീഡിയോ അപ് ലോഡ് ചെയ്ത ജോൺ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തമല്ല. കൊന്നു എന്നാണ് ബ്രിട്ടനും അമേരിക്കയും മുമ്പ് അവകാശപ്പെട്ടിരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും കുപ്രസിദ്ധരായ മൂന്ന് പേരെയാണ് ബ്രിട്ടൻ കൊന്നത്. ബർമിങ്ഹാമിലും കാർഡിഫിലും അബ്ദെർഡീനിലുമുള്ള ഇവരുടെ മരണം ബ്രിട്ടനിൽ നിന്നുള്ള യുവാക്കളുടെ തടയിടുമെന്നാണ് കണക്ക് കൂട്ടുന്നത്.

കാർഡിഫിൽ നിന്നുള്ള റെയാദ് ഖാൻ, അബെർദീനിൽ നിന്നുള്ള റുഹുൾ അമിൻ,ബർമിങ്ഹാമിൽ നിന്നുള്ള ജുനൈദ് ഹുസൈൻ എന്നീ ജിഹാദി യുവാക്കളെയാണ് ബ്രിട്ടന്റെ വിമാനം സിറിയയിലെ അവരുടെ താവളത്തിൽ പോയി തന്ത്രപൂർവം വകവരുത്തിയിരിക്കുന്നത്.ബ്രിട്ടന്റെ ആർഎഎഫ് ഡ്രോണാണ് ഈ ധീരകൃത്യം നിർവഹിച്ചിരിക്കുന്നത്.പാർലിമെന്റിന്റെ അംഗീകാരമില്ലാതെ ബ്രിട്ടൻ സൈനികശക്തി സിറിയയിൽ പ്രയോഗിച്ചുവെന്ന് വെളിപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി കാമറോൺ ഞായറാഴ്ച എംപിമാരെ ഞെട്ടിക്കുകയും ചെയ്തു.

നമ്മുടെ തെരുവുകളിൽ തീവ്രവാദികളാൽ നിയന്ത്രിക്കപ്പെടുന്ന കൊലപാതകങ്ങൾ ഉണ്ടാകുന്നുവെന്നും അവര അടിച്ചമർത്താൻ ഇതുപോലുള്ള നടപടികളല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് കാമറോൺ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21ന് നടത്തിയ രഹസ്യ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം റുഹുൾ അമിനെ വകവരുത്തുകയെന്നതായിരുന്നു. കൂട്ടത്തിൽ മറ്റ് രണ്ടു പേരെയും കൊന്നൊടുക്കുകയായിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ഈ നടപടിയെന്നാണ് കാമറോൺ ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.ബ്രിട്ടനിൽ ആക്രമണം നടത്താനുള്ള ചില ഐസിസ് ശ്രമങ്ങൾ പാളിയെങ്കിലും ചിലത് ഇപ്പോഴും സജീവമാണെന്നും അവയെ പ്രതിരോധിക്കാനാണിത്തരം തിരിച്ചടികൾ നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ഇനിയും ഇത്തരം നടപടികൾ അനുവർത്തിക്കുമെന്നും കാമറോൺ എംപിമാരോട് ഉറപ്പിച്ച് പറഞ്ഞു. ഇതല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറയുന്നു.ബ്രിട്ടനിൽ ഇനിയും തീവ്രവാദം വളരുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ദേശീയ താൽപര്യം പരിഗണിച്ചാണീ നടപടിയെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഐസിസിന്റെ ശക്തികേന്ദ്രമായ റാഖയിൽ നിന്നും ഖാനും ഹുസൈനും ശക്തമായ ആക്രമണങ്ങൾക്കാണ് കോപ്പ് കൂട്ടിയിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന വിജെ ഡേയ്ക്കിടയിലും മെയിൽ നടന്ന വിഇ ഡേ ചടങ്ങിനിടയിലും അവർ ആക്രമണം പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഞിയടക്കമുള്ള പ്രമുഖരെ വകവരുത്താൻ അവർ പദ്ധതിയിട്ടിരുന്നു.

ഗാലിപൊലീൽ അൻസാസ് ലാൻഡ് ചെയ്തതിന്റെ നൂറാം വാർഷികം ഏപ്രിലിൽ നടന്നപ്പോൾ അവിടെയും ഇവർ ആക്രമം കോപ്പ് കൂട്ടിയിരുന്നു. സിറയൻ സൈന്യവും ഐസിസും തമ്മിൽ മേഖലയിലുള്ള സംഘർഷം കാരണമാണ് അഭയാർത്ഥി പ്രശ്‌നം കടുത്തതാക്കാൻ കാരണമാകുന്നതെന്നതെന്നും അദ്ദേഹം എംപിമാരോട് പറഞ്ഞു. 20,000 സിറിയൻ അഭയാർത്ഥികൾക്ക് അഭയമേകുമെന്ന വാഗ്ദാനം പുറപ്പെടുവിച്ച് അധികം വൈകാതെയാണ് ഈ ആക്രമണം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം എംപിമാരെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുന്നത്. ഖാന് വ്യാപകമായ ഐസിസ് റിക്രൂട്ട്‌മെന്റ് പദ്ധതികളുണ്ടായിരുന്നുവെന്നും അ്‌ദ്ദേഹം വെളിപ്പെടുത്തി.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കിടയിൽ ബോംബിങ് ആരംഭിക്കുന്നതിന് മുമ്പ് മിക്കവാറും അടുത്ത മാസം കോമൺസിന്റെ വോട്ട് തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഖാനെ കൊന്നത് നിയമപരമായതും നീതീകരിക്കാവുന്നതുമായ നടപടിയാണെന്നാണ് മുൻ പബ്ലിക്ക് പ്രോസിക്യൂഷൻസ് ഡയറക്ടറായ ലോർഡ് മാക്‌ഡൊണാൾഡ് പറഞ്ഞു.ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. ഐസിസ് ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ച് വരുകയാണെന്ന് വേനലവധിക്ക് ശേഷം ആദ്യമായി എംപിമാരോട് സംസാരിക്കവെ കാമറോൺ വിശദീകരിച്ചു. 2014ൽ ലോകമാകെ 15 ഐസിസ് ആക്രമണങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഈ വർഷം മാത്രം 150 എണ്ണം ഉണ്ടായിരുന്നുവെന്നും അ്‌ദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രാഥമിക കർത്തവ്യമാണ് താൻ ഈ നടപടിയിലൂടെ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്നാണ് കാമറോൺ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.

അത്യധികം അഡ്വാൻസ്ഡ് ആയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്രിട്ടൻ ഐസിസ് തീവ്രവാദികളെ അകലെ നിന്ന് വേട്ടയാടിയതെന്ന് കാണാം. അതായത് 3000 മൈലുകൾക്കപ്പുറത്തുള്ള സിൻകോളിൻഷെയറിലിരുന്നാണ് ആർഎഎഫ് പലൈറ്റുമാർ ആർഎഎഫ് ഡ്രോൺ നിയന്ത്രിച്ചത്. ആർഎഎഫ് വാഡിങ്ടണിലെ ഹൈ ടെക്ക് കൺട്രോൾ ഹബിൽ നിന്നാണ് ഇവർ 10 മില്യൺ പൗണ്ട് വിലയുള്ള റീപ്പർ അൺമാൻഡ് ഏരിയൽ വെഹിക്കിൾ(യുഎവി) നിയന്ത്രിച്ചത്. റാഖയിലൂടെ വാഹനത്തിൽ സ്ഞ്ചരിക്കുകയായിരുന്ന തീവ്രവാദികളെ ലേസർ ഗൈഡഡ് ഹെൽഫയർ മിസൈലിനാൽ വകവരുത്തുകയായിരുന്നു. 13 സ്‌ക്വാഡ്രനിൽ നിന്നുള്ള പൈലറ്റുമാരാണ് ചെറിയ എക്‌സിക്യൂട്ടീവ് ജെറ്റിന്റെ വലുപ്പത്തിലുള്ള ഡ്രോൺ നിയന്ത്രിച്ചത്. 50,000 അടി ഉയരത്തിൽ നിന്നും ഫീയർസം ആർസെനൽ ഉപയോഗിച്ചാണിത് വ്യോമാക്രമണം നടത്തിയത്.

ഡ്രോണുകൾ, ആർഎഫ് ടോർണാഡോസ് ജിആർ4 ജെറ്റുകൾ എന്നീ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ഇതിന് മുമ്പ് ഐസിസിനെതിരായുള്ള പോരാട്ടത്തിനിടെ 1200 ദൗത്യങ്ങൾ നടത്തുകയും അതിൽ 250 ഭീകരരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ വച്ച് യുകെ എയർക്രാഫ്റ്റ് ജിഹാദികളെ ആദ്യമായി വേട്ടയാടിയ സംഭവമാണ് ഓഗസ്റ്റ് 21ന് നടന്നിരിക്കുന്നത്. സംഘർഷമേഖലയിൽ ബ്രിട്ടന് പത്തോളം റീപ്പേർസാണുള്ളത്.കുവൈത്തിലെ എയർബേസിലുള്ള പരമ്പരാഗത റൺവേയിൽ നിന്നാണ് ഡ്രോണുകളിലൊന്ന് ലോഞ്ച് ചെയ്യുന്നത്. ഇത് വാഡിങ്ടണിൽ നിന്നാണ് നിയന്ത്രിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP