Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർത്താവും ബന്ധുക്കളും ബലാത്സംഗം ചെയ്ത് പാഠം പഠിപ്പിക്കും; ശരീയത്ത് കോടതികൾ അന്തിമ വിധി പറയും; ബ്രിട്ടനിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന നരകയാതനകളുടെ കഥകൾ പുറത്ത്

ഭർത്താവും ബന്ധുക്കളും ബലാത്സംഗം ചെയ്ത് പാഠം പഠിപ്പിക്കും; ശരീയത്ത് കോടതികൾ അന്തിമ വിധി പറയും; ബ്രിട്ടനിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന നരകയാതനകളുടെ കഥകൾ പുറത്ത്

സ്ത്രീകൾക്ക് സ്വാതന്ത്ര്യവും നല്ല പരിഗണനയും നൽകുന്ന പരിഷ്‌കൃത രാജ്യമാണ് ബ്രിട്ടനെങ്കിലും ഇവിടുത്തെ മുസ്ലിം സ്ത്രീകളുടെ സ്ഥിതി അത്യന്തം പരിതാപകരമാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിട്ടുണ്ട്. അതിന് അടിവരയിടുന്ന പുതിയ സംഭവങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അതായത് ബ്രിട്ടനിലെ മുസ്ലിം സ്ത്രീകളിൽ ചിലരെ ഭർത്താവും ബന്ധുക്കളും ബലാത്സംഗം ചെയ്ത് പാഠം പഠിപ്പിക്കുമെന്നും ശരീയത്ത് കോടതികൾ ഇത്തരം കേസുകളിൽ തികച്ചും സ്ത്രീ വിരുദ്ധമായി വിധിപറയുമെന്നുമാണ് ഇപ്പോൾ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടനിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന നരകയാതനകൾക്ക് ഉദാഹരണങ്ങളേറെയുണ്ട്. നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ പാക്കിസ്ഥാൻ വംശജയായ ലുബ്നയുടെ കദന കഥ ഇതിലൊന്ന് മാത്രമാണ്.

ഒരു മധ്യവർഗ മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന് ലുബ്നയുടേത്ത് അറേഞ്ച്ഡ് വിവാഹമായിരുന്നു. ഇതിൽ രണ്ട് കുട്ടികൾ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ വിവാഹ ബന്ധം ഈ യുവതിയുടെ ജീവിതം തന്നെ ദുരന്തമാക്കി മാറ്റിയ കഥയാണിത്. ലൈംഗികമായും അല്ലാതെയും ലുബ്ന ഭർത്താവിന്റെ നിരന്തര പീഡനങ്ങൾക്ക് വിധേയയായിരുന്നു. കൂടാതെ ഭർത്താവിന്റെ വീട്ടുകാൽ യുവതിയെ പതിവായി മർദിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കേസ് ശരീയത്ത് കോടതിയിലെത്തിയപ്പോൾ പതിവ് സംഭവിക്കുന്നത് പോലെ ഭർത്താവിനും വീട്ടുകാർക്കും അനുകൂലമായിട്ടായിരുന്നു വിധിയുണ്ടായിരുന്നത്. ബ്രിട്ടനിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് രാജ്യമാകമാനം നിലകൊള്ളുന്ന ശരീയത്ത് കോടതികളുടെ ഞെട്ടിപ്പിക്കുന്ന മുഖം വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്.

ഒരു നാൾ തന്റെ ഭർത്താവ് തന്നെ ഉപേക്ഷിച്ച് അമേരിക്കയ്ക്ക് പോവുകയും മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാനാരംഭിക്കുകയും ചെയ്തപ്പോൾ ഭർത്താവിന്റെ പ്രായമായ മാതപിതാക്കളെ സംരക്ഷിക്കുന്നതിനായി രാപ്പകൽ ജോലിക്ക് പോകാൻ ലുബ്ന നിർബന്ധിതയാവുകയും ചെയ്തിരുന്നു. അവസാനം അവർ തന്നെ ലുബ്നയെ പിടിച്ച് വീടിന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.തുടർന്ന് തന്റെ ജീവിതം തിരിച്ച് പിടിക്കുന്നതിനായി ലുബ്ന ലണ്ടനിലേക്ക് മാറുകയായിരുന്നു. അവിടെ വച്ച് അവർ യൂണിവേഴ്സിറ്റി ഡിഗ്രിക്ക് പഠിക്കുകയും തന്റെ കുടുംബത്തെ പിന്തുണയ്ക്കാനായി ജോലിക്ക് പോവുകയുംചെയ്തിരുന്നു. അതിനൊപ്പം ഭർത്താവിൽ നിന്നും വിവാഹമോചനം ലഭിക്കുന്നതിനായി സിവിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം ഒരു ദുരനുഭവമായിരുന്നുവെങ്കിലും കോടതിയിലൂടെയുള്ള വിവാഹമോചനം അനായാസമായിരുന്നു.

തുടർന്ന് ഭർത്താവ് ലുബ്നയുടെ അടുത്ത് വരുന്നത് വിലക്കുന്ന റെസ്ട്രെയിനിങ് ഓർഡർ കോടതി പുറപ്പെടുവിച്ചിരുന്നു.കൂടാതെ കുട്ടികലെ തനിക്കൊപ്പം താമസിപ്പിക്കാനും കോടതി ലുബ്നയെ അനുവദിച്ചിരുന്നു. സിവിൽ കോടതി നടപടിക്രമങ്ങളിലൂടെ വിവാഹമോചനം ഇത്തരത്തിൽ എളുമപ്പമായിരുന്നുവെങ്കിലും ശരീയത്ത് കോടതിയിൽ ഇതിന് ലുബ്ന എത്തിയതോടെയാണ് അവരുടെ കഷ്ടകാലം വീണ്ടും തിരിച്ച് വന്നത്. ശരീയത്ത് കോടതിയിലെ പുരോഹിതർ ലുബ്നയെ വീണ്ടും ഭർത്താവുമായി യോജിപ്പിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാൽ ലുബ്ന അതിന് വഴങ്ങാഞ്ഞതോടെ അവരെ കൊല്ലുമെന്നും മക്കളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണി മുഴക്കി ഭർത്താവ് രംഗത്തെത്തുകയും ചെയ്തിരുന്നു.

തുടർന്ന് ഭർത്താവ് ലുബ്നയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തൽഫലമായി ഇവർ അബോർഷന് വിധേയയാവുകയും ചെയ്തു. ശരീയത്ത് കോടതിയിൽ താനും അമ്മയും വിചാരണക്ക് പോയപ്പോഴുണ്ടായ അനുഭവം ഭയാനകമായിരുന്നുവെന്ന് ലുബ്ന വെളിപ്പെടുത്തിയിട്ടുണ്ട്.തന്നെ ഭർത്താവ് സമീപിക്കാൻ പാടില്ലെന്ന സിവിൽ കോടതി വിധിക്ക് ഇവിടെ പുല്ലുവിലപോലുമുണ്ടായിരുന്നില്ലെന്നും തനിക്ക് നേരെ അവിടെ വച്ച് മുൻ ഭർത്താവ് കനത്ത ഭീഷണിയാണ് ഉയർത്തിയിരുന്നതെന്നും ലുബ്ന പറയുന്നു. അവസാനം ശരീയത്ത് കോടതിയിലൂടെയുള്ള വിവാഹമോചനത്തിന് ശ്രമിക്കാതെ ലുബ്ന പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. മുസ്ലിം വിവാഹമോചനത്തിന് സിവിൽ കോടതി വിധി പര്യാപ്തമാണോയെന്ന് ലുബ്നയുടെ അമ്മ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ചില മുസ്ലിം പുരോഹിതന്മാരോട് തിരക്കിയിരുന്നുവെന്നും അവർ അനുകൂലമായ മറുപടിയേകിയിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. മറ്റ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലുബ്നയുടെ കേസ് ഭേദമാണ്. ശരീയത്ത് കോടതികളുടെ ആൺ പക്ഷപാതിത്വം നിറഞ്ഞ വിധികൾ മൂലം ശേഷിക്കുന്ന ജീവിത കാലം കണ്ണീർ കുടിക്കുന്ന എത്രയോ മുസ്ലിം സ്ത്രീകൾ ബ്രിട്ടനിലുണ്ടെന്ന് വ്യക്തമായ കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP