Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബാസിഡറെ അറസ്റ്റ് ചെയ്തതും തടങ്കലിൽ വെച്ചതും ചട്ടവിരുദ്ധം; നയതന്ത്ര മര്യാദകൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പ്; ഇറാനിലെ ബ്രിട്ടീഷ് അംബാസിഡർ റോബ് മാക്എയറിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് ബ്രിട്ടൻ

അംബാസിഡറെ അറസ്റ്റ് ചെയ്തതും തടങ്കലിൽ വെച്ചതും ചട്ടവിരുദ്ധം; നയതന്ത്ര മര്യാദകൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പ്; ഇറാനിലെ ബ്രിട്ടീഷ് അംബാസിഡർ റോബ് മാക്എയറിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് ബ്രിട്ടൻ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ബ്രിട്ടീഷ് അംബാസിഡറെ അറസ്റ്റ് ചെയ്ത ഇറാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടൻ. അംബാസിഡറെ അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമാണെന്നും തടങ്കലിൽ വച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബ്രിട്ടൻ വ്യക്തമാക്കി. ഉക്രൈൻ എയർലൈൻസിന്റെ ബോയിങ് 737 യാത്രാവിമാനം തകർന്നത് അപകടമല്ലെന്ന വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളിൽ ബ്രിട്ടീഷ് അംബാസിഡർ റോബ് മാക്എയറിനെയാണ് ഇറാൻ സേന അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചത്. താൻ ഒരു പ്രക്ഷോഭ പ്രവർത്തനത്തിലും ഭാഗമായിട്ടില്ലെന്ന് ബ്രിട്ടീഷ് അംബാസിഡർ പിന്നീട് ട്വീറ്റ് ചെയ്തു.

സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് അംബാസിഡറെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിൽ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയിൽ വിമാനം തകർന്നതിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തിയതിന് പിന്നാലെ ശനിയാഴ്‌ച്ച ടെഹ്‌റാനിൽ വൻ ജന പ്രക്ഷോഭം നടന്നിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരവ് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അംബാസിഡർക്കും ക്ഷണമുണ്ടായിരുന്നു.

വിമാനം തകർന്ന് മരിച്ചവരിൽ ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. പരിപാടിയിൽ നിന്നും അംബാസിഡർ പോയ ശേഷമാണ് ചടങ്ങിൽ മുദ്രാവാക്യം വിളിയുണ്ടായത്. ഇതോടെയാണ് നിരവധി ആളുകളെ ഇറാൻ സേന അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിദ്യാർത്ഥികളോടൊപ്പം ചേർന്ന് പരിപാടി ആസൂത്രണം ചെയ്‌തെന്നാണ് അംബാസിഡർക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ടെഹ്‌റാനിൽ ഉക്രൈൻ യാത്രാവിമാനം തകർന്ന് 176 പേരാണ് കൊല്ലപ്പെട്ടത്. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്‌ത്തുകയായിരുന്നുവെന്ന് ഇറാൻ സമ്മതിച്ചിരുന്നു. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം യുക്രെയിൻ വിമാനക്കമ്പനി നിഷേധിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്‌ക്കോ വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിംഗിനോ കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ വ്യക്തമാക്കിയതാണ് ഏറെ നിർണ്ണായകമായത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ആറാം മിനിറ്റിൽ സ്‌ഫോടന ശബ്ദത്തോടെ വിമാനം നിലംപതിക്കുകയായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിന്റെ അന്താരാഷ്ട്ര വിമാന കമ്പനിയുടേതാണ് തകർന്ന ബോയിങ് 737 വിമാനം.

വിമാനം യന്ത്ര തകരാർ കാരണമാണ് തകർന്നതെന്ന ഇറാന്റെ വാദം വിമാനക്കമ്പനി നിഷേധിച്ചിരുന്നു. വിമാനത്തിന് രണ്ടു ദിവസം മുൻപും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്ന് എയർലൈൻസ് വിശദീകരിച്ചു. മൂന്നുവർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം. 82 ഇറാൻകാരും 63 കാനഡക്കാരും 11 ഉക്രെയ്ൻകാരും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കൈമാറാത്തതും സംശയത്തിന് ഇട നൽകി. ജനറൽ ഖാസിം സുലൈമാനി വധത്തെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് വിമാനം തകർന്ന് വീണത്. തൊട്ട് മുമ്പ് അമേരിക്കൻ വ്യോമ താവളങ്ങൾ ഇറാൻ ആക്രമിക്കുകയും ചെയ്തു.

പശ്ചാത്തലത്തിലാണ് ഇറാന്റെ തീരുമാനമെന്നാണു പറയുന്നത്. 'ഇറാന്റെ ഏവിയേഷൻ വിഭാഗമാണ് അപകടം അന്വേഷിക്കുന്നത്. പക്ഷേ അന്വേഷണ സമയത്തു യുക്രെയ്‌ന്റെയും സാന്നിധ്യമുണ്ടാകും. ഏതു രാജ്യമാണു ബ്ലാക് ബോക്‌സുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുക എന്നതിൽ നിശ്ചയമില്ല. എന്തായാലും വിമാനം നിർമ്മിച്ച ബോയിങ് കമ്പനിക്കോ അമേരിക്കയ്‌ക്കോ ബ്ലാക് ബോക്‌സുകൾ നൽകില്ല.'- ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ അലി ആബെദ്‌സദാ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യാന്തര നിയമപ്രകാരം വിമാനാപകടം നടന്ന രാജ്യമാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽനിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP