Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് എയർവേസിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഹാൻഡ് ലഗേജിന്റെ വലിപ്പം കുറച്ചു; വലിയ ബാഗേജുമായി ചെന്നാൽ യാത്ര മുടങ്ങും

ബ്രിട്ടീഷ് എയർവേസിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഹാൻഡ് ലഗേജിന്റെ വലിപ്പം കുറച്ചു; വലിയ ബാഗേജുമായി ചെന്നാൽ യാത്ര മുടങ്ങും

ബ്രിട്ടീഷ് എയർവേസിൽ യാത്ര ചെയ്യുന്നവർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ബാഗേജിന്റെ വലിപ്പം പകുതിയായി വെട്ടിക്കുറച്ചു. വലിയ ബാഗുമായി ചെന്നാൽ യാത്ര മുടങ്ങുന്ന തരത്തിലേക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു.

രണ്ട് ഹാൻഡ്ബാഗുകൾ വിമാനത്തിനുള്ളിൽ കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ടെങ്കിലും പേഴ്‌സൺ ബാഗിന്റെ വലിപ്പം വെട്ടിക്കുറച്ചിരിക്കുകയാണ്. ഓഗസ്റ്റ് 18 മുതൽ ഇത് നിലവിൽ വരും. നിലവിൽ 45:36:20 സെന്റീമീറ്റർ വലിപ്പമുള്ള പേഴ്‌സൺ ബാഗ് അനുവദിക്കാറുണ്ട്. പുതിയ നിയമമനുസരിച്ച് 40:30:15 സെന്റീമീറ്ററാണ് പേഴ്‌സൺ ബാഗിന്റെ വലിപ്പം.

ലാപ്‌ടോപ്പും മറ്റും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പേഴ്‌സണൽ ബാഗ് പുതിയതായി വാങ്ങേണ്ട അവസ്ഥയിലാണ് മിക്ക യാത്രക്കാരുമിപ്പോൾ. അല്ലെങ്കിൽ ലാപ്‌ടോപ്പുകൾക്ക് പകരം ചെറിയ നെറ്റ്ബുക്കുകളോ നോട്ട്ബുക്കുകളോ ഉപയോഗിക്കേണ്ടിവരും. എന്നാൽ, പ്രധാന ഹാൻഡ് ലഗേജിന്റെ വലിപ്പത്തിൽ മാറ്റം വരുത്തിയിട്ടില്ല. അത് 56:45:25 സെന്റീമീറ്റർ തന്നെയാണ്.

ബോർഡിങ് നടപടികൾ വേഗത്തിലാക്കാൻ വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് ബ്രിട്ടീഷ് എയർവേസ് വൃത്തങ്ങൾ പറയുന്നു. പേഴ്‌സണൽ ബാഗിന്റെ വലിപ്പം കുറച്ചതോടെ അവ സീറ്റിന്റെ അടിയിൽ സൂക്ഷിക്കാൻ കഴിയും. അതുവഴി ബാഗ് കുത്തിനിറയ്ക്കാൻ ജീവനക്കാരെടുക്കുന്ന സമയം ലാഭിക്കാനാവുമെന്നും അധികൃതർ പറയുന്നു. വലിയ ബാഗുകൾ കൈയിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ, ഏതെങ്കിലുമൊന്ന് ലഗേജിലേക്ക് മാറ്റാനും യാത്രക്കാർക്കാവും.

പുതിയതരം ലാപ്‌ടോപ്പുകൾക്ക് അനുയോജ്യമായ വലിപ്പത്തിലാണ് ബാഗുകളുടെ വലിപ്പം ക്രമീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് എയർവേസ് അധികൃതർ പറയുന്നു. ഫസ്റ്റ്ക്ലാസ് യാത്രക്കാരെ ഈ നിബന്ധനയിൽനിന്ന് ഴിവാക്കിയിട്ടുണ്ട്. എക്കോണമി യാത്രക്കാരാണ് ബാഗിന്റെ വലിപ്പം കുറയ്ക്കാൻ നിർബന്ധിതരായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP