Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം റഫറണ്ടം ആവശ്യം തള്ളി; യൂറോപ്പിന് പുറത്തേക്ക് പോകാനുള്ള നടപടികൾ ആരംഭിച്ചു; ബ്രെക്‌സിറ്റിനെ കുറിച്ച് ഇനിയാർക്കും ആശങ്ക വേണ്ട

രണ്ടാം റഫറണ്ടം ആവശ്യം തള്ളി; യൂറോപ്പിന് പുറത്തേക്ക് പോകാനുള്ള നടപടികൾ ആരംഭിച്ചു; ബ്രെക്‌സിറ്റിനെ കുറിച്ച് ഇനിയാർക്കും ആശങ്ക വേണ്ട

യുകെയിൽ ബ്രെക്‌സിറ്റിനെ തുടർന്ന് വീണ്ടും റഫറണ്ടം നടത്തണമെന്നുള്ള ആവശ്യം തള്ളി. ഇതിനെ തുടർന്ന് രാജ്യം യൂറോപ്പിന് പുറത്തേക്ക് പോകുന്നതിനുള്ള നടപടിയും ആരംഭിച്ചു. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്ക പൂർണമായും ഒഴിവായിരിക്കുകയാണ്. രണ്ടാമത് റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പെറ്റീഷൻ സർക്കാർ തള്ളുകയും ചെയ്തിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലിമെന്റിന്റെ പെറ്റീഷൻ വെബ്‌സൈറ്റിൽ ലോഞ്ച് ചെയ്തിരുന്ന പ്രസ്തുത പെറ്റീഷനെ പിന്തുണച്ച് 4.1 മില്യൺ പേർ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഇതോടെ അതിന് പ്രസക്തിയും സാധ്യതയും ഇല്ലാതായിരിക്കുകയാണ്.

യൂറോപ്യൻ യൂണിയനുമായി രാജ്യത്തിന്റെ ബന്ധം തീരുമാനിക്കുന്ന കാര്യത്തിൽ വീണ്ടുമൊരു റഫറണ്ടം നടക്കാനുള്ള സാധ്യത തീർത്തും നിരസിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറോണും മുന്നോട്ട് വന്നിട്ടുണ്ട്.ജനഹിത പരിശോധനയ്ക്ക് മുമ്പ് റിമെയിൻ പക്ഷം നേരിയ മുന്നേറ്റം നടത്തിയിരുന്ന സമയത്ത് ലീവ് കാംപയിനെ പ ിന്തുണച്ചിരുന്ന വില്യം ഒലിവർ ഹീലെയായിരുന്നു ഈ പെറ്റീഷൻ ലോഞ്ച് ചെയ്തിരുന്നത്. എന്നാൽ പിന്നീടിത് റിമെയിൻ പക്ഷം ഹാക്ക് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയിതിരുന്നു. പ്രസ്തുത പെറ്റീഷന് പിന്തുണണയേരെ ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു വോട്ടെടുപ്പ് നടത്തി ബ്രെക്‌സിറ്റ് സംഭവിച്ചിരിക്കുന്നതിനാൽ വീണ്ടുമൊരു റഫറണ്ടത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട അവസരമല്ല ഇതെന്നും മറിച്ച് എത്രയും വേഗം യൂണിയനിൽ നിന്നും വിട്ട് പോകേണ്ടുന്ന നടപടികൾ ത്വരിതപ്പെടുത്താനാണ് ഇപ്പോൾ എത്രയും വേഗം ശ്രമിക്കേണ്ടതെന്നും സർക്കാർ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

യുകെയിലെ പിന്തുടർന്ന് വരുന്ന സമ്പ്രദായമനുസരിച്ച് പാർലിമെന്റ് വെബ്‌സൈറ്റിലെ ഒരു പെറ്റീഷനിൽ ഒരു ലക്ഷം പേർ ഒപ്പിട്ടാൽ അത് പാർലിമെന്റിൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് പെറ്റീഷൻ കമ്മിറ്റി എടുക്കാറുള്ളത്. എന്നാൽ യൂണിയനുമായുള്ള ബന്ധം തീരുമാനിക്കുന്ന കാര്യത്തിൽ വീണ്ടുമൊരു ജനഹിത പരിശോധ ആവശ്യപ്പെട്ടുള്ള പെറ്റീഷനിൽ ഇത്രയധികം പേർ ഒപ്പിട്ടിട്ടും അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടെന്നാണ് സർക്കാർ ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്. ലീവ് കാംപയിന് റഫറണ്ടത്തിൽ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതിനാൽ ബ്രെക്‌സിറ്റ് ഡീൽ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ റഫറണ്ടം ആക്ടിന് രാജകീയ സമ്മതം (റോയൽ അസെന്റ്) 2015 ഡിംസബറിൽ ലഭിച്ചിരുന്നുവെന്നും ഈ നിയമം പാർലിമെന്റ് സൂക്ഷ്മമായി പരിശോധിച്ചിരുന്നുവെന്നും ചർച്ച ചെയ്തിരുന്നുവെന്നും ഹൗസ് ഓഫ്‌കോമൺസും ഹൗസ് ഓഫ് ലോർഡ്‌സും ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് ഇറക്കിയ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.ഈ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഇപ്പോഴത്തെ റഫറണ്ടം നടത്തിയിരിക്കുന്നതെന്നും വിജയിക്കുന്ന പക്ഷത്തിന് ഒരു നിശ്ചിത ശതമാനം വോട്ട് ലഭിച്ചിരിക്കണമെന്ന നിബന്ധ ഈ നിയമം അനുസാസിക്കുന്നില്ലെന്നും ഈ പ്രസ്താവന ഉറപ്പിച്ച് പറയുന്നു. ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്ന റഫറണ്ടം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ അഭ്യാസമായിരുന്നുവെന്നാണ് ജൂൺ 27ന് കാമറോൺ ഹൗസ് ഓഫ് കോമൺസിൽ വ്യക്തമാക്കിയത്. 33 മില്യൺ പേർ ഇതിൽ ഭാഗഭാക്കായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പേർ ഒപ്പിട്ട ഈ പെറ്റീഷനായിരുന്നു ഇത്. ഇപ്പോൾ നടന്നിരിക്കുന്ന ജനഹിത പരിശോധനയിൽ വെറും 75 ശതമാനത്തിൽ കുറവ് ആളുകൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നതെന്നും വിജയിച്ച പക്ഷത്തിന് കിട്ടിയ വോട്ട് 60 ശതമാനത്തിൽ കുറവാവുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും റഫറണ്ടം നടത്താൻ ആവശ്യപ്പെടാമെന്ന നിയമം ഉയർത്തിപ്പിടിച്ചാണ് ഈ പെറ്റീഷൻ ലോഞ്ച് ചെയ്തിരുന്നത്. ലീവ് കാംപയിൻ റിമെയിൻ പക്ഷത്തിന് മേൽ വെറും 4 ശതമാനം ഭൂരിപക്ഷത്തോടു കൂടിയേ വിജയിച്ചിട്ടുവെന്നതിനാലും 1.27 മില്യൺ വോട്ടർമാരുടെ പിന്തുണയേ ഇതിനുള്ളൂവെന്നതിനാലും രണ്ടാമതൊരു റഫറണ്ടം നടത്തിയേ കഴിയൂ എന്നായിരുന്നു ഈ പെറ്റീഷൻ വാദിച്ചിരുന്നത്.

എന്നാൽ ഈ പെറ്റീഷനിൽ 77,000 വ്യാജ ഒപ്പുകൾ പതിഞ്ഞിട്ടുണ്ടെന്നാണ് പാർലിമെന്ററി നിരീക്ഷണസമിതി കണ്ടെത്തിയിരുന്നു. ഹാക്കർമാർ സർക്കാരിന്റെ പെറ്റീഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വൻ തട്ടിപ്പ് നടത്തിയതിലൂടെയാണ് ഒപ്പ് വച്ചവരുടെ എണ്ണം ഇത്രമാത്രം വർധിച്ചതെന്ന കാര്യവും തെളിഞ്ഞതോടെ പെറ്റീഷന്റെ വിശ്വാസ്യതയും കളങ്കപ്പെട്ടിരുന്നു. ഇത് തള്ളാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഹാക്കർമാർ വ്യാജ പോസ്റ്റ് കോഡുകൾ ഉപയോഗിച്ച് ഇതിൽ ഒപ്പ് വയ്ക്കുകയായിരുന്നുവെന്നും തെളിഞ്ഞിരുന്നു.ഇന്നലെ ലണ്ടനിലെ ഗ്രീൻപാർക്കിൽ ബ്രെക്‌സിറ്റിനെതിരെ 6000ത്തോളം പേർ ഒത്ത് കൂടിയിരുന്നു. കോമൺ പിക്‌നിക് എന്ന പേരിലായിരുന്നു അവർ ഒത്തു ചേർന്നത്. രാജ്യം യൂറോപ്യൻ യൂണിയൻ വിട്ട് പോകരുതെന്നാവശ്യപ്പെട്ടായിരുന്നു അവർ ബക്കിങ്ഹാം പാലസിനടുത്തുള്ള ഈ പാർക്കിൽ ഒത്ത് കൂടിയിരുന്നത്. ഇതേ ആവശ്യമുന്നയിച്ച് ലണ്ടനിൽ ജൂലൈ നാലിന് 40,000 പേർ പങ്കെടുത്ത റാലിയും നടന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP