Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ജനവിധിക്കെതിരേ കൂവിവിളിച്ചിട്ട് എന്തുകാര്യം? ബോറിസ് ജോൺസണിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ബ്രെക്‌സിറ്റ് വിരോധികളും പാക് വാദികളും തെരുവിൽ; പ്രതിഷേധക്കാരെ കൊണ്ടുനിറഞ്ഞ് ബ്രിട്ടൻ

ജനവിധിക്കെതിരേ കൂവിവിളിച്ചിട്ട് എന്തുകാര്യം? ബോറിസ് ജോൺസണിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ബ്രെക്‌സിറ്റ് വിരോധികളും പാക് വാദികളും തെരുവിൽ; പ്രതിഷേധക്കാരെ കൊണ്ടുനിറഞ്ഞ് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വോട്ടുചെയ്തു തോൽപിക്കാനാവാത്തതിന് കൂവിത്തോൽപിക്കാൻ ശ്രമിക്കുകയാണ് ലണ്ടനിലെ ബോറിസ് ജോൺസൺ വിരുദ്ധർ. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് നേടി ബോറിസ് ജോൺസൺ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബോറിസ് വിരുദ്ധ മുദ്രാവാക്യവുമായി ലണ്ടനിലെ തെരുവുകുളിൽ അവർ അഴിഞ്ഞാടിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. സെൻട്രൽ ലണ്ടനിലെ വൈറ്റ്ഹാളിൽ പ്രകടനക്കാരും പൊലീസും വൈകുന്നേരം ഏറ്റുമുട്ടി.

ബോറിസ് എന്റെ പ്രധാനമന്ത്രിയല്ലെന്ന മുദ്രാവാക്യമുയർത്തിയും ്പ്ലക്കാർഡുകൾ പിടിച്ചുമാണ് പ്രതിഷേധക്കാരണിനിരന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടി ഉൾക്കൊള്ളാനാകാതെ പോയവരിൽ ബ്രെക്‌സിറ്റ് വിരുദ്ധരും ജെറമി കോർബിന്റെ അനുയായികളായ ഇന്ത്യാവിരുദ്ധരുമൊക്കെയുണ്ടായിരുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയപ്പോൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഇന്ത്യൻ ഹൈക്കമ്മിഷനിലേക്ക് പ്രകടനം നടത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

Stories you may Like

പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമതും എത്തിയ ബോറിസ് ജോൺസണിനെതിരേ ഇത്തരത്തിലൊരു പ്രകടനം നടത്തിയത് അർഥശൂന്യമാണെ്ന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ആന്റിഫ പ്രതിഷേധക്കാരുടെ പരിപാടി മുൻകൂട്ടിയറിഞ്ഞിരുന്നതിനാൽ വൈറ്റ്ഹാൾ വൈകുന്നേരമായപ്പോഴേക്കും അടച്ചിരുന്നു. കനത്ത പൊലീസ് ബന്തവസ്സും ഇവിടെയുണ്ടായിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാർ ട്രാഫൽഗർ സ്‌ക്വയറിലും തമ്പടിച്ചു. ഇവിടെയും പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി.

വൈറ്റ്ഹാളിലെ സെനോറ്റാഫിലും കനത്ത പൊലീസ് കാവലുണ്ടായിരുന്നു. പ്രതിഷേധപ്രകടനം ആരംഭിച്ചപ്പോൾത്തന്നെ പൊലീസ് ഇവിടം വളഞ്ഞു. മിൽബാങ്കിനും ഹോഴ്‌സ്ഫറി റോഡിലും പ്രകടനങ്ങൾ നടന്നു. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ പൊലീസ് പ്രതിഷേധക്കാരെ വളയുകയും അവരെ പിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി മെട്രൊപൊലിറ്റൻ പൊലീസ് വ്യക്തമാക്കി. പൊലീസ് ഓഫീസറെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് ഒരാൾക്കെതിരേ കേസെടുത്തിട്ടുള്ളത്.

എൻഎച്ച്എസിനെ രക്ഷിക്കൂവെന്ന മുദ്രാവാക്യമുയർത്തിയാണ് വിക്ടോറിയ സ്ട്രീറ്റിൽ പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. നിലത്തുകുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് തുരത്തി. ഇവിടെ ബസ് തടഞ്ഞതും കുറച്ചുനേരത്തേക്ക് സംഘർഷമുണ്ടാക്കി. ഇടയ്ക്കുവെച്ച് മഴ പെയ്തതോടെ പ്രകടനക്കാർ പലവഴിക്കുപിരിഞ്ഞു.

അധികാരമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ബ്രെക്‌സിറ്റിന്റെ പേരിൽ ഭീന്നിച്ചുനിൽക്കുന്നവരെക്കൂടി ചേർത്താകും താൻ മുന്നോട്ടുപോവുകയെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. റിമെയ്ൻ പക്ഷക്കാരുടെ ആശങ്കകളും എതിരഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടാകും താൻ തീരുമാനങ്ങളെടുക്കുകയെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP