Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോ ഡീൽ ബ്രെക്‌സിറ്റ് ബിൽ തോറ്റതിന് പിന്നാലെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമവും എംപിമാർ തോൽപ്പിച്ചു; നോ ഡീൽ ബ്രെക്‌സിറ്റ് തടയാനുള്ള ബിൽ വിമതർ പാസ്സാക്കിയേക്കും; ഒക്ടോബർ 31-ന് മുമ്പ് ബ്രിട്ടനെ യൂറോപ്യൻ യൂണിയന് പുറത്തുചാടിക്കാനുള്ള ബോറിസ് ജോൺസണിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി

നോ ഡീൽ ബ്രെക്‌സിറ്റ് ബിൽ തോറ്റതിന് പിന്നാലെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമവും എംപിമാർ തോൽപ്പിച്ചു; നോ ഡീൽ ബ്രെക്‌സിറ്റ് തടയാനുള്ള ബിൽ വിമതർ പാസ്സാക്കിയേക്കും; ഒക്ടോബർ 31-ന് മുമ്പ് ബ്രിട്ടനെ യൂറോപ്യൻ യൂണിയന് പുറത്തുചാടിക്കാനുള്ള ബോറിസ് ജോൺസണിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തിരഞ്ഞെടുപ്പ് നടത്താമെന്ന സർക്കാരിന്റെ വാഗ്ദാനം നിരസിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ പ്രതിപക്ഷ നേചാവെന്ന പരിഹാസവും ജെറമി കോർബിനെ പ്രകോപിപ്പിച്ചില്ല. ബ്രിട്ടനിൽ ഒക്ടോബർ 14-ന് പൊതുതിരഞ്ഞെടുപ്പ് നടത്താമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പ്രമേയം പാർലമെന്റ് തള്ളി. യൂറോപ്യൻ യൂണിയനുമായി കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ബോറിസ് തിരഞ്ഞെടുപ്പ് പ്രമേയം അവതരിപ്പിച്ചത്. പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിഭാഗമില്ലാതെ പാസ്സാകില്ലായിരുന്ന പ്രമേയം, അമ്പേ പരാജയപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രമേയത്തെ പിന്തുണയ്ക്കരുതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ തന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫിക്‌സഡ് ടേം പാർലമെന്റ് ആക്ട് അനുസരിച്ചുള്ള പ്രമേയം പാസ്സാകണമെങ്കിൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷം, അതായത് 436 അംഗങ്ങളുടെ പിന്തുണ ആശ്യമായിരുന്നു. ലേബർ പാർട്ടി സഹകരിക്കാതെ പ്രമേയം വിജയിക്കില്ലെന്നിരിക്കെ, കോർബിന്റെ നിർദ്ദേശം നിർണായകമായി. 298 പേർ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. ലേബർ പാർട്ടിക്കൊപ്പം കൺസർവേറ്റീവിലെ വിമതരും പ്രമേയം തള്ളി. വോട്ടെടുപ്പിന്റെ ഫലത്തിന് കാത്തുനിൽക്കാതെ കോർബിൻ മടങ്ങിയതും ബോറിസിന് ക്ഷീണമായി.

തുടരെ രണ്ടാംദിവസവും പാർലമെന്റിൽനിന്ന് തിരിച്ചടി നേതിട്ടതോടെ, ഒക്ടോബർ 31-നകം ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിക്കാമെന്ന ബോറിസ് ജോൺസണിന്റെ ശ്രമം വിജയിക്കില്ലെന്നാണ് സൂചന. എന്നാൽ, ഈ തിരിച്ചടികളിൽ തളരില്ലെന്ന സൂചന ബോറിസ് ജോൺസൺ നൽകിയിട്ടുണ്ട്. ഏതാനും ദിവസത്തിനകം പാർലമെന്റിൽ വീണ്ടും വോട്ടിങ്ങുമായി താനെത്തുമെന്നും സാധ്യമായ എല്ലാവഴികളും പരീക്ഷിച്ച് ബ്രെക്‌സിറ്റിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബോറിസിന് ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള സാധ്യതകൾ തുലോം തുച്ഛമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനായി അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് സസ്‌പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. ഇത് രാജ്ഞി അംഗീകരിക്കുകയും ചെയ്തിരുന്നു. അടുത്തയാഴ്ച ഇത് നിലവിൽവരും. അതോടെ, ബോറിസിന് വീണ്ടുമൊരു വോട്ടെടുപപ്പിലേക്ക് പാർലമെന്റിനെ നയിക്കാനുള്ള സാവകാശം പോലും ലഭിക്കാതെവരും. ബോറിസിന്റെ ക്യാമ്പിൽത്തന്നെ ഇപ്പോൾ പരാജയം സമ്മതിച്ച മട്ടിലാണ് മന്ത്രിമാരുടെയടക്കം പ്രതികരണം. വിമതരുടെ ശക്തി മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മന്ത്രിമാരിലരാൾ പറഞ്ഞു. ബിൽ പാസ്സാക്കിയെടുക്കാനുള്ള പഴുതുകളുണ്ടെന്നാണ് കരുതിയതെന്നും അതില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 31-നകം ബ്രെക്‌സിറ്റ് ഏതുവിധേനയും നടപ്പാക്കുമെന്നായിരുന്നു ബോറിസ് ജോൺസണിന്റെ പ്രഖ്യാപനം. ഇത് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ജനപ്രീതി വലിയതോതിൽ വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബോറിസിന് തന്റെ വാഗ്ദാനം നിറവേറ്റാനാകുമെന്ന് ആരും കരുതുന്നില്ല. ഒക്ടോബർ 31-ന് മുമ്പ് നോ ഡീൽ ബ്രെക്‌സിറ്റ് നടപ്പിലാക്കാതിരിക്കാനുള്ള പ്രമേയം വിമതർക്ക് പാസ്സാക്കാനാകുമെന്നാണ് കരുതുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് നടത്താമെന്ന ബോറിസിന്റെ വാഗ്നാനം നിരസിച്ചതുസംബന്ധിച്ച് ലേബർ പാർട്ടിക്കുള്ളിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുമെന്ന പ്രതീക്ഷ മാത്രമാണ് ബോറിസിന് ഇനി ബാക്കിയുള്ളത്.

ടോറികൾക്കിടയിലെ റിമെയ്ൻ പക്ഷക്കാരും ലേബർ പാർട്ടിയും ചേർന്ന് പാർലമെന്റ് സസ്‌പെൻഡ് ചെയ്യുന്നതിനുമുമ്പ് നോ ഡീൽ ബ്രെക്‌സിറ്റ് തടയാനുള്ള പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഉചിതമായ കരാറിലെത്തുന്നതുവരെ ബ്രെക്‌സിറ്റ് നീട്ടിവെക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഈ ബിൽ പ്രഭുസഭയിലും പാസ്സാക്കിയെടുക്കണം. ഈ ബിൽ വിമതർക്ക് പാസ്സാകാനായില്ലെങ്കിൽ ബ്രെക്‌സിറ്റ് ഒക്ടോബർ 31-നം നടത്താൻ ബോറിസിന് മുന്നിൽ വഴിയൊരുങ്ങും. ബിൽ പാസ്സാകുകയാണെങ്കിൽ, ഒക്ടോബർ 31-ന് ശേഷം തിരഞ്ഞെടുപ്പ് നടത്താൻ ലേബർ പാർട്ടിക്ക് സർക്കാരിനോടാവശ്യപ്പെടാനാകും.

ഒക്ടോബറിൽ നടക്കുന്ന നിർണായകമായ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബ്രെക്‌സിറ്റ് സംബന്ധിച്ച് ധാരണയിലെത്താമെന്നും ഒക്ടോബർ 31-നകം ബ്രെക്‌സിറ്റ് നടപ്പാക്കാമെന്നുമായിരുന്നു ബോറിസ് ജോൺസൺ കണക്കുകൂട്ടിയിരുന്നത്. വിമതർ നോ ഡീൽ ബ്രെക്‌സിറ്റ് തടയാനുള്ള ബിൽ കൊണ്ടുവരികയും അത് പാസ്സാവുകയും ചെയ്താൽ ബോറിസിന്റെ പ്രതീക്ഷകൾ അസ്ഥാനത്താകും. അതോടെ, ബ്രെക്‌സിറ്റ് നീട്ടിവെക്കുകയെന്നതിലേക്ക് ബോറിസിന് കീഴടങ്ങേണ്ടിവരും. ഇ്ത്തരമൊരു രാഷ്ട്രീയ പ്രതിസന്ധിയെയാണ് ബ്രിട്ടൻ ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP