Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ്; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ വൻ വിമർശനം നേരിട്ട ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ച: ശനിയാഴ്ച മുതൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ്; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ വൻ വിമർശനം നേരിട്ട ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ച: ശനിയാഴ്ച മുതൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

സവോ പോളോ: ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബോൾസോനാരോ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് തനിക്ക് കോവിഡ് ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. ശനിയാഴ്ച മുതൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടിരുന്നു. തുടർന്ന് കോവിഡ് പരിശോധന നടത്തുകയും തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം പുറത്തു വരികയും ചെയ്തു.

കോവിഡ് പോസിറ്റീവായതോടെ അദ്ദേഹം വിശ്രമത്തിലാണ്. 'എന്റെ മുഖത്തേക്ക് നോക്കൂ, ഞാൻ സുഖമായിരിക്കുന്നു. ദൈവത്തിന് നന്ദി' ബോൾസോനാരോ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ ഭരണാധികാരിയാണ് ജെയിർ ബോൾസോനാരോ. ബ്രസീൽ എന്ന രാജ്യത്തെ കൂട്ടക്കുരുതി കൊടുത്തത് തന്നെ ബോൾസനാരോയുടെ നിലപാടാണ്.

കോവിഡിൽ ലോകം ലോക്ഡൗണിലേക്ക് പോയപ്പോൾ ജനങ്ങളോട് തെരുവിലേക്ക് ഇറങ്ങാനാണ് ബോൾസനാരോ ആഹ്വാനം ചെയ്തത്. കോവിഡ് മഹാരോഗമൊന്നുമല്ല എന്നാണ് ബോൾസനാരോ പറഞ്ഞത്.കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നു ബോൾസോനാരോ നേരത്തേ പറഞ്ഞിരുന്നു. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണം. ലോക്ഡൗൺ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കുമെന്നും ബോൾസോനാരോ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP