Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീൽ പ്രസിഡണ്ടിന്റെ ഓർമ പോയി; താൽക്കാലിക ഓർമ നഷ്ടം മാത്രമെന്ന് ഡോക്ടർമാർ; തലേ ദിവസം താൻ ചെയ്ത കാര്യങ്ങൾ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓർമ തിരികെ കിട്ടിയ പ്രസിഡണ്ട്

കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീൽ പ്രസിഡണ്ടിന്റെ ഓർമ പോയി; താൽക്കാലിക ഓർമ നഷ്ടം മാത്രമെന്ന് ഡോക്ടർമാർ; തലേ ദിവസം താൻ ചെയ്ത കാര്യങ്ങൾ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓർമ തിരികെ കിട്ടിയ പ്രസിഡണ്ട്

സ്വന്തം ലേഖകൻ

സാവോപോളോ: കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീൽ പ്രസിഡണ്ട് ജെയർ ബൊൽസൊനാറോയ്ക്ക് ഓർമ്മ നഷ്ടം. ബ്രസീൽ പ്രസിഡന്റിന്റെ ഓർമ്മ നഷ്ടമായ സംഭവം നടന്നത് ഞായറാഴ്ചയാണ്. താത്കാലികമായ ഓർമനഷ്ടമാണ് പ്രസിഡണ്ടിന് സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. തലേ ദിവസം താൻ ചെയ്ത കാര്യങ്ങൾ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓർമ തിരികെ കിട്ടിയ ശേഷം പ്രസിഡണ്ട് പറഞ്ഞു. ഇപ്പോൾ താൻ സുഖപ്പെട്ടുവരികയാണെന്നും ജെയർ കൂട്ടിച്ചേർത്തു.

ചികിത്സക്ക് ശേഷം ചൊവ്വാഴ്ചയാണ് പ്രസിഡണ്ട് ബ്രസീലിയയിലെ ആർമ്ഡ് ഫോഴ്സസ് ആശുപത്രിവിട്ടത്. സി.ടി സ്‌കാനും മറ്റും നടത്തി കുഴപ്പമൊന്നും കണ്ടില്ലെന്നും ഡോക്ടർ പറഞ്ഞു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടിവയറ്റിൽ കുത്തേറ്റ് ജെയർ നേരത്തേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്ന് നാല് സർജറികളാണ് ജെയറിന് ചെയ്യേണ്ടി വന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ അതിഥിയായി വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ജെയറിനെയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP