Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്‌കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്ക് പിഴ ചുമത്തി; നടപടി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ രാജ്യം ശ്രമിക്കുമ്പോൾ പ്രസിഡന്റ് തന്നെ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി

മാസ്‌കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്ക് പിഴ ചുമത്തി; നടപടി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ രാജ്യം ശ്രമിക്കുമ്പോൾ പ്രസിഡന്റ് തന്നെ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

ബ്രസീലിയ: പൊതുപരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്റ് ജൈ ബോൾസനാരോയ്ക്ക് പിഴ ചുമത്തി. മരൻഹോ സംസ്ഥാനത്തെ ഗവർണറാണ് പിഴ ചുമത്തിയത്. കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഠിന ശ്രമത്തിലാണ് ബ്രസീൽ. ഇതിനിടയിലാണ് പ്രസിഡന്റിന്റെ നിയമലംഘനം. ആരോഗ്യവിഭാഗം പ്രസിഡന്റിനെതിരെ കേസെടുത്തു.

സംസ്ഥാനത്ത് പൊതുപരിപാടിയിൽ 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഗവർണർ ഫ്‌ളാവിയോ ഡിനോ പറഞ്ഞു. എന്നാൽ സംഭവത്തോട് ബോൾസനാരോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പരിപാടിയിൽ ബോൾസനാരോ മാസ്‌ക് ധരിച്ചിരുന്നില്ല. മാത്രമല്ല, ഗവർണ ഡിനോയെ ചബ്ബി ഡിക്ടേറ്റർ (കൊഴുത്ത സ്വേച്ഛാധിപതി) എന്നും ആക്ഷേപിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങളെ എല്ലായിപ്പോഴും വിമർശിക്കുകയും കോവിഡ് ഒരു മഹാമാരിയേ അല്ലെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടുള്ള ബോൾസനാരോ, ഗവർണർ കൊണ്ടുവന്ന കോവിഡ് നിയന്ത്രണങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്ന് വിളിച്ചത്. കോവിഡ് മരണങ്ങളിൽ ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP