Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ അമ്മച്ചിയെ കൊണ്ട് മോദി വെള്ളം കുടിക്കുമെന്ന് ഉറപ്പ്; എംപിമാരിലും ഭീകരർ ഉണ്ടെന്ന് സാധ്വി പ്രാചി; നവീദിനെ തല്ലിക്കൊല്ലാൻ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് നിർദ്ദേശം

ഈ അമ്മച്ചിയെ കൊണ്ട് മോദി വെള്ളം കുടിക്കുമെന്ന് ഉറപ്പ്; എംപിമാരിലും ഭീകരർ ഉണ്ടെന്ന് സാധ്വി പ്രാചി; നവീദിനെ തല്ലിക്കൊല്ലാൻ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് നിർദ്ദേശം

ന്യൂഡൽഹി : മതേതര പ്രതിച്ഛായയിൽ തന്റെ സർക്കാരിനെ എത്തിക്കാനുള്ള ബന്ധപ്പാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മത വിഭാഗങ്ങളേയും ഒപ്പം നിർത്താൻ ഒരുപാട് ശ്രമങ്ങളും ഉണ്ടായി. വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് സംഘ പരിവാർ നേതാക്കളോട് മോദി പലവട്ടം ആവർത്തിച്ചു. ചിലരെല്ലാം തിരുത്തി. എന്നാൽ ഇപ്പോഴും എന്തും വിളിച്ചു പറയുന്ന ചിലരുണ്ട്. ഇവരുടെ വാക്കകളെ പ്രതിരോധിക്കാൻ മോദിക്ക് ഏറെ വിയർപ്പൊഴിക്കേണ്ടി വരും. അത്തരമൊരു പ്രസ്താവന കഴിഞ്ഞ ദിവസവും ഉണ്ടായിയ തീപ്പൊരി പ്രസംഗങ്ങളിലൂടെ ഭരണകക്ഷിയുടെ തലവേദനയായി മാറിയ വി.എച്ച്.പി നേതാവ് സാധ്വി പ്രാചിയുടെ വാക്കുകൾ വീണ്ടും വിവാദമായി.

യാക്കൂബ് മേമന്റെ വധശിക്ഷയെ ന്യായീകരിച്ച പ്രതിപക്ഷത്തെ എം പിമാരാണ് സാധ്വി പ്രാചിയുടെ വിമർശനത്തിന് ഇരയായത്. പാർലമെന്റിലും ഒന്നു രണ്ട് തീവ്രവാദികളുണ്ടെന്നും, അവരാണ് കോടതി ശിക്ഷിച്ച യാക്കൂബ് മേമന്റെ മരണത്തെച്ചൊല്ലി വേദനിക്കുന്നതെന്നും, ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നുമാണ് സാധ്വി പ്രാചി തുറന്നടിച്ചത്. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയ ദിനം കോൺഗ്രസ് എംപിമാരായ ശശിതരൂർ, ദ്വിഗ് വിജയ് സിങ് തുടങ്ങിയവർ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് സാധ്വിയുടെ പ്രസ്താവനയ്ക്ക് ആധാരം. അതേസമയം ഇന്നലെ കാശ്മീരിൽ പിടിയിലായ പാക് തീവ്രവാദിയെ ഹിന്ദു സംഘടനകൾക്ക് കൈമാറണമെന്നും, അവർ അയാളെ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്ത് സാധ്വി പ്രാചി മറ്റൊരു വിവാദത്തിനും തിരികൊളുത്തിയിരിക്കയാണ്. റൂർക്കിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി.

ഇന്ത്യൻ പാർലമെന്റിലും നമുക്ക് ഒന്നുരണ്ട് ഭീകരവാദികളുണ്ടെന്നത് നിർഭാഗ്യകരമാണ്. കോടതി വിധിയേപ്പോലും നിരാകരിക്കുന്ന ഇത്തരക്കാർ പാർലമെന്റിന്റെ ഭാഗമാവുക എന്നതിനേക്കാൾ വലിയ നിർഭാഗ്യമുണ്ടെന്നു ഞാൻ കരുതുന്നില്ല. അയാൾ ഭീകരനാണെന്ന് കോടതി പോലും കണ്ടെത്തിയതാണ് യാക്കൂബ് മേമന്റെ വധശിക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി സാധ്വി പ്രാചി പറഞ്ഞു. കോടതി ഭീകരവാദികളായി കണ്ടെത്തിയവരെ പിന്തുണയ്ക്കുന്നവരും ഭീകരരാണെന്നാണ് തന്റെ നിലപാടെന്നും സാധ്വി പറഞ്ഞു. അതിനിടെ എംപിമാർക്കെതിരെ വിവാദ പരാമർശം നടത്തിയ സാധ്വി പ്രാചിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ഇതോടെ വിഷയം ചർച്ചയുമായി. പാർലമെന്റിലും പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചേക്കും.

പാർലമെന്റംഗങ്ങളെ ഇത്തരത്തിൽ വിമർശിക്കുക വഴി ഇന്ത്യൻ ഭരണഘടനയെത്തന്നെയാണ് സാധ്വി പ്രാചി അപമാനിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ ഉചിതമായ നടപടി എടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. അതുകൊണ്ട് തന്നെ വിഎച്ച്പി നേതാവിന്റെ പ്രസ്താവനയെ ബിജെപിക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. കരുതലോടെ പ്രതികരിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP