Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വടക്കൻ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആകപ്പാടെ തെറ്റി; മറ്റൊരു പ്രസ്സ് കോൺഫറൻസ് വിളിച്ച് മാപ്പു പറഞ്ഞ് ബോറിസ്; കോവിഡ് പ്റ്റതിരോധത്തിൽ അടിമുടി പാളി ബോറിസ് ജോൺസൺ; നോർത്ത് വെയിൽസിൽ ആരും പുറത്തിറങ്ങരുതെന്ന് പുതിയ ഉത്തരവ്

വടക്കൻ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആകപ്പാടെ തെറ്റി; മറ്റൊരു പ്രസ്സ് കോൺഫറൻസ് വിളിച്ച് മാപ്പു പറഞ്ഞ് ബോറിസ്; കോവിഡ് പ്റ്റതിരോധത്തിൽ അടിമുടി പാളി ബോറിസ് ജോൺസൺ; നോർത്ത് വെയിൽസിൽ ആരും പുറത്തിറങ്ങരുതെന്ന് പുതിയ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡിന്റെ രണ്ടാം വരവും തകർന്നടിയുന്ന സമ്പദ്വ്യവസ്ഥയുമെല്ലാം ഭരണാധികാരികളുടെ സമനില തെറ്റിച്ചുവോ ? ഇന്നലെയുണ്ടായ സംഭവവികാസങ്ങൾ ആരിലും ജനിപ്പിക്കുന്ന സംശയമാണിത്. നോർത്ത് ഈസ്റ്റിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ പാകപ്പിഴകളിൽ ബോറിസ് മാപ്പു പറഞ്ഞപ്പോൾ മറ്റൊരു മന്ത്രി പറഞ്ഞത് സുഹൃത്തുക്കൾക്ക് പബ് ഗാർഡനിൽ ഒത്തുചേരാമോ എന്ന കാര്യം അവർക്ക് അറിയില്ലെന്നാണ്. ആറുപേരിൽ കൂടുതലില്ലെങ്കിൽ, വീടുകൾക്കുള്ളിൽ കുടുംബങ്ങൾക്ക് ഒത്തുചേരാമെന്നു പറഞ്ഞതും ആശയക്കുഴപ്പത്തിലായി.

ഏതായാലും പിന്നീട് തന്റെ ട്വീറ്റിലൂടെ, വ്യത്യസ്ത കുടുംബത്തിലെ അംഗങ്ങൾക്ക് വീടുകൾക്കുള്ളിലും കൂട്ടം ചേരാനുള്ള അനുമതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന്, തന്റെ ശാസ്ത്രോപദേഷ്ടകരുമൊത്ത് പത്രസമ്മേളനം നടത്താനിരിക്കേ ബോറിസ് ജോൺസണ് തികച്ചും മോശപ്പെട്ട ഒരു ദിവസമായിരുന്നു ഇന്നലെ. രാവിലെ, സ്‌കിൽസ് മന്ത്രി ജില്ലിയൻ കീഗനിൽ നിന്നായിരുന്നു തുടക്കം. തന്റെ നേർക്ക് ഒരുപിടി ചോദ്യങ്ങളുമായി എത്തിയ പത്രപവർത്തകരോട് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുവാൻ തനിക്ക് അതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു അവരുടെ മറുപടി.

സ്വയം ഉണ്ടാക്കിയ നിയമങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് പോലും ശരിയായ ധാരണയില്ലെന്നത് അത്ര നല്ല ഒരു ലക്ഷണമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് രാത്രി മുതൽ നിലവിൽ വരേണ്ടതിനാൽ ഇക്കാര്യത്തിലെ ആശയക്കുഴപ്പങ്ങളും പരിഹരിക്കപ്പെടണം. ഡേവണിലെ എക്സ്റ്റർ കോളേജിൽ വച്ച്, നോർത്ത് ഈസ്റ്റ് ലോക്ക്ഡൗണിനെ കുറിച്ചുള്ള ചോദ്യത്തിനു ഉത്തരമായി ബോറിസ് പറഞ്ഞത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന നോർത്ത് ഈസ്റ്റ് പോലുള്ള പ്രദേശങ്ങൾക്ക് പുറത്തുള്ള മേഖലകളിൽ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിലുണ്ട് എന്നായിരുന്നു. അതേസമയം, കൂടുതൽ കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവന്ന സ്ഥലങ്ങളിൽ തദ്ദേശ ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലും പബ്ബ് റെസ്റ്റോറന്റ് പോലുള്ള ഇടങ്ങളിലും ആറുപേരിൽ കൂടുതൽ ഒത്തുചേരരുത്, എന്നാൽ പുറംവാതിൽ ഒത്തുചേരലുകൾ പാടില്ല എന്നാൺ' താൻ മനസ്സിലാക്കുന്നത് എന്നും ബോറിസ് പറഞ്ഞു. ഇത്തരത്തിൽ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും പോലും സൂക്ഷ്മമായി മനസ്സിലാക്കാൻ കഴിയാത്ത് നിയന്ത്രണങ്ങൾക്കെതിരെ ഒരുകൂട്ടം ഭരണകക്ഷി എം പിമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനു മുൻപും പാർലമെന്റിന്റെ അനുമതി വാങ്ങണം എന്നാണ് അവർ പറയുന്നത്.

ഏതായാലും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബോറിസ് തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ചുകൊണ്ട് രംഗത്തെത്തി. നോർത്ത് ഈസ്റ്റിൽ രണ്ടു കുടുംബത്തിലെ വ്യക്തികൾ തമ്മിൽവീടുകളിലോ , പബ്ബുകളിലോ അതുപോലെ മറ്റിടങ്ങളിലോ ഒത്തുചേരുവാനുള്ള അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം നോർത്ത് വെയിൽസിൽ നിലവിൽ വന്ന പുതിയ പ്രാദേശിക ലോക്ക്ഡൗൺ ഏകദേശം 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ വീണ്ടും ബന്ധനസ്ഥരാക്കുകയാണ്. ഡെൻബിങ്ഷയർ, ഫ്ളിന്റ്ഷയർ, കോൺവി, റെക്സ്ഹാം എന്നീ സ്ഥലങ്ങളിലെ നിവാസികൾക്ക് വ്യാഴാഴ്‌ച്ച മുതൽ മറ്റു കുടുംബങ്ങളിൽ താമസിക്കുന്നവരുമായി ഒത്തുചേരുവാനുള്ള അനുവാദമില്ല. മാത്രമല്ല, ജോലിക്കോ, വിദ്യാഭ്യാസത്തിനോ അല്ലാതെ മതിയായ കാരണമില്ലാതെ ആർക്കും അവരവരുടെ സ്ഥലം വിട്ടു പുറത്തുപോകാനുള്ള അനുവാദവുമില്ല. അതേസമയം, ഈ മേഖലയിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടില്ല.

വെയിൽസിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളാണെങ്കിലും, ഇത് ഒരു ദേശീയ ലോക്ക്ഡൗൺ അല്ല എന്ന് ഫസ്റ്റ് മിനിസ്റ്റർ പ്രഖ്യാപിച്ചു. രോഗവ്യാപനം ക്രമാതീതമായി ഉയർന്നതിനാലാണ് ഇത്തരത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങളുടെ തലവന്മാരുമായുള്ള ഒരു അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്നു വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് ബോറിസ് ജോണസനോട് ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് അയച്ച കത്തിന്റെ പകർപ്പുകൾ സ്‌കോട്ട്ലാൻഡ്, നോർത്തേൺ അയർലാൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കൾക്കും അദ്ദേഹം അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP