Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക ഭീകരവാദത്തിനും ഇസ്ലാമോഫോബിയയ്ക്കും പറ്റിയ മരുന്ന് കണ്ടെത്തിയോ..? പ്രവാചകന്റെ ഇനിയും പുറത്ത് വരാത്ത പുസ്തകത്തിൽ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് പറഞ്ഞതായി കണ്ടെത്തൽ

ഇസ്ലാമിക ഭീകരവാദത്തിനും ഇസ്ലാമോഫോബിയയ്ക്കും പറ്റിയ മരുന്ന് കണ്ടെത്തിയോ..? പ്രവാചകന്റെ ഇനിയും പുറത്ത് വരാത്ത പുസ്തകത്തിൽ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് പറഞ്ഞതായി കണ്ടെത്തൽ

ക്കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇറാഖിലും സിറിയയിലും ജിഹാദിന്റെ പേരിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന നരനായാട്ടിനിടെ ആയിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് അവർ വംശഹത്യ നടത്തിയിരിക്കുന്നത്. അവിശ്വാസികളെ കൊന്നൊടുക്കണമെന്ന തത്വം പാലിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് ഐസിസ് ഈ കൃത്യത്തെ ന്യായീകരിക്കുന്നത്. എന്നാൽ ഇത് പ്രവാചകനായ മുഹമ്മദ് നബി ആഹ്വാനം ചെയ്തതിന് വിരുദ്ധമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രവാചകന്റെ ഇനിയും പുറത്ത് വരാത്ത ഒരു പുസ്തകത്തിൽ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് പറഞ്ഞതായി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇത് സത്യമാണെങ്കിൽ അത് ഇസ്ലാമിക ഭീകരവാദത്തിനും ഇസ്ലാമോഫോബിയയ്ക്കുമുള്ള ഏറ്റവും പറ്റിയ മരുന്നായി മാറില്ലേയെന്ന ചോദ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

ടെക്‌സാസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ ഡോ. ക്രെയ്ഗ് കോൻസിഡൈൻ നടത്തിയ പഠനത്തിൽ ഇക്കാര്യം തെളിഞ്ഞുവെന്നാണ് സൂചന. ഇതിന് മുമ്പ ട്രാൻസിലേറ്റ് ചെയ്യാതിരുന്ന രേഖകളെക്കുറിച്ചാണ് അദ്ദേഹം പഠനം നടത്തിയിരിക്കുന്നത്. ഇവ പ്രവാചകനായ മുഹമ്മദ് നബിയാണ് എഴുതിയിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്രിസ്ത്യാനികൾ ഉമാഹിനുള്ളിലാണ് ജീവിക്കുന്നതെന്നും അതിനാൽ അവരെ സംരക്ഷിക്കണമെന്നാണീ രേഖകൾ നിർദേശിക്കുന്നതെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.സമാന ജാതി എന്ന അർത്ഥത്തിലാണ് ഈ അറബിക് പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എഡി 622നും 632ഉം ഇടയില് മുഹമ്മദ് നബി എഴുതിയതെന്ന് വിശ്വസിക്കുന്ന ഈ രേഖകളെ ഡോ. കോൻസിഡൈൻ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുകയായിരുന്നു.

സമാധാനപരമായി ജീവിക്കുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്നും അവരെ ആക്രമിക്കരുതെന്നുമാണ് ഇതിൽ എഴുതി വച്ചിരിക്കുന്നതെന്നാണ് പ്രഫസർ കണ്ടെത്തിയിരിക്കുന്നത്.മുഹമ്മദ് നബിയുടെ ഈ ഉദ്‌ബോധനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ നിലവിൽ ഐസിസ് ഭീകരർ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന അരുംകൊലകളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നാണ് പ്രഫ. കോൻസിഡൈൻ ചൂണ്ടിക്കാട്ടുന്നത്. ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങളുമായി നബിക്ക് അടുത്ത ബന്ധമുണ്ടായതിനാലും ഈ ബന്ധം നിലനിർത്താനുള്ള ആഗ്രഹമുള്ളതിനാലുമാണ് അദ്ദേഹം ഇത്തരത്തിൽ എഴുതിയതെന്നും പഠനം സമർത്ഥിക്കുന്നു.സിനായ് പർവതത്തിലെ പുരോഹിതർ, നജ്‌റാൻ, പേർഷ്യ, എന്നിവിടങ്ങളിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ക്രിസ്ത്യാനികളുമായും അദ്ദേഹമുണ്ടാക്കിയ ഉടമ്പടികളെക്കുറിച്ചും പ്രസ്തുത പഠനത്തിലൂടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പേർഷ്യയിലെ ക്രിസ്ത്യാനികളുമായുള്ള കരാറിന്റെ ഭാഗമായി അവർക്ക് പൂർണമായ മതസ്വാതന്ത്ര്യം നൽകണമെന്ന് നബി ഊന്നിപ്പറയുന്നുണ്ട്.

പേർഷ്യയിലെ ക്രിസ്ത്യാനികൾ തന്നെ ബഹുമാനിക്കുന്നുണ്ടെന്നും മുസ്ലീങ്ങൾ അവരെ സംരക്ഷിക്കണമെന്നുമാണ് നബി ഈ പുസ്തകത്തിലൂടെ നിർദേശിച്ചിരിക്കുന്നത്.മുസ്ലിം രാജ്യത്ത് ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് മതസ്വാതന്ത്ര്യമെന്നത് പരമ്പരാഗതമായ അവകാശമാണെന്നാണ് നബി മുസ്ലീങ്ങളോട് നിർദേശിച്ചിരിക്കുന്നത്. തന്റെ ശക്തിയും കുതിരകളെയും അനുയായികളെയും തന്റെ ശക്തിയും ഉപയോഗിച്ച് അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ച്താൻ ക്രിസ്ത്യാനികളുടെ ഭൂമിയും ആരാധനാലയങ്ങളും സംരക്ഷിക്കുമെന്നും നബി ഈ പുസ്തകത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കോൻസിഡൈൻ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP