Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർത്താതെ ബോംബ് വർഷിച്ച് ബ്രിട്ടൻ; ആദ്യ ലക്ഷ്യം സിറിയയിലെ എണ്ണപ്പാടങ്ങൾ; യുദ്ധം അവസാനിക്കാൻ വർഷങ്ങൾ വേണമെന്ന് കാമറോൺ

നിർത്താതെ ബോംബ് വർഷിച്ച് ബ്രിട്ടൻ; ആദ്യ ലക്ഷ്യം സിറിയയിലെ എണ്ണപ്പാടങ്ങൾ; യുദ്ധം അവസാനിക്കാൻ വർഷങ്ങൾ വേണമെന്ന് കാമറോൺ

'കടിച്ചതിനേക്കാളും വലിയതാണ് മാളത്തിൽ...' സിറിയയിൽ ബ്രിട്ടൻ ഐസിസിനെതിരെ നടത്തുന്ന ബോംബിങ് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പ്രതികരണം. ഭീകരരുടെ താവളങ്ങൾക്ക് നേരെ നിർത്താതെയുള്ള ബോംബിംഗാണ് ബ്രിട്ടീഷ് വിമാനങ്ങൾ നടത്തുന്നത്. ടൊർണാഡോകളും ഫൈറ്റർ ജറ്റുകളും ആദ്യം ലക്ഷ്യമിടുന്നത് ഐസിസിന്റെ കസ്റ്റഡിയിലുള്ള എണ്ണപ്പാടങ്ങളാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള ആക്രമണം അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്നാണ് കാമറോൺ പറയുന്നത്. ഇത് വർഷങ്ങളോളം നീണ്ട് നിൽക്കാനും സാധ്യതയുണ്ടെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വർഷങ്ങളോളം യുദ്ധം ചെയ്താൽ മാത്രമേ ഐസിസിനെ പൂർണമായും തുരത്താൻ സാധിക്കുകയുള്ളൂവെന്ന അഭിപ്രായമാണ് ഡിഫെൻസ് സെക്രട്ടറിയും പ്രതികരിച്ചിരിക്കുന്നത്.ഇന്നലെ രാവിലെ ടൊറന്റോ ജെറ്റുകൾ നടത്തിയ രണ്ട് ആക്രമണങ്ങൾക്കിടെ ഐസിസ് നിയന്ത്രിയ എണ്ണപ്പാടങ്ങളിൽ 500എൽബി പേവ് വേ ബോംബുകളാണ് വർഷിക്കപ്പെട്ടത്. സൈപ്രസിലെ അക്രോട്ടിരിയിലുള്ള ആർഎഎഫ് ബേസിനിൽ നിന്നാണിവ പറന്നുയർന്നത്. ഈ എണ്ണപ്പാടങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഐസിസുകാർ ലോകമാകമാനമുള്ള തീവ്രവാദനത്തിനായി വൻതോതിൽ ആയുധം വാങ്ങുന്നത്. അതിനാൽ അവരുടെ വരുമാനം ഉറവിടത്തിന് ആദ്യം നാശം വരുത്തി അവരുടെ തകർച്ച വേഗം ഉറപ്പാക്കുകയെന്ന യുദ്ധതന്ത്രമാണ് ബ്രിട്ടൻ ഇവിടെ പയറ്റുന്നത്.

കഴിഞ്ഞ ദിവസം എംപിമാരുടെ പിന്തുണ ലഭിച്ച് മണിക്കൂറുകൾക്കം ബ്രിട്ടൻ സിറിയിയിൽ ആരംഭിച്ച വ്യോമാക്രണം വൻവിജയമായിരുന്നുവെന്നാണ് മിലിട്ടറി വൃത്തങ്ങൾ അവകാശപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം രണ്ടിലധികം ടൊർണാഡോ ജെറ്റുകൾ ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് സൈപ്രസിൽ നിന്ന് പറന്നുയർന്നിട്ടുണ്ട്.തങ്ങൾ ഐസിസിനെതിരെയുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞുവെന്നും എന്നാൽ ഇത് പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കില്ലെന്നുമാണ് ഡിഫെൻസ് സെക്രട്ടറി മൈക്കൽ ഫാലൻ പറയുന്നത്.യുദ്ധം മാസങ്ങൾക്കുള്ളിൽ അവസാനിക്കാൻ സാധ്യതയില്ലെന്നും അത് വർഷങ്ങളോളം നീണ്ടേക്കാമെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ആറ് യൂറോഫൈറ്റർ ടൈഫൂണുകൾ ഐസിസിനെതിരെയുള്ള യുദ്ധത്തിൽ അണിചേരാനായി സൈപ്രസിലെ അക്രോട്ടിരിയിലുള്ള ആർഎഎഫിൽ ലാൻഡ് ചെയ്തിരുന്നു. സ്‌കോട്ട്‌ലൻഡിലെ ആർഎഎഫ് ലോസിമൗത്തിൽ നിന്നുമായിരുന്നു ഇവ ഇന്നലെ രാവിലെ എട്ട് മണിക്ക് യാത്രപുറപ്പെട്ടത്. നോർഫോൾക്കിലെ ആർഎഎഫ് മാർഹാമിൽ നിന്നും ഇന്നലെ രണ്ട് ടൊർണാഡോ വിമാനങ്ങളും എത്തിയിരുന്നു. ഈ എട്ട് വിമാനങ്ങൾ കൂടി എത്തിയതോടെ സൈപ്രസിലെ ബേസിനിലുള്ള വിമാനങ്ങളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. ടൈഫൂണുകൾ ഇറാഖിലെ ഐസിസിന്റെ വലിയ താവളങ്ങളെ ലക്ഷ്യം വച്ചാണ് നിയോഗിക്കുന്നത്. ഇതിലൂടെ മറ്റ് ടൊർണാഡോ ജെറ്റുകൾക്ക് സിറിയയിലെ മറ്റ് ആക്രമണങ്ങളിൽ വ്യാപൃതമാകാനും സാധിക്കും.

അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളുടെ സംയുക്ത സേന നേരത്തെ തന്നെ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന് മേൽ കനത്ത ആക്രമണമാണ് അഴിച്ച് വിട്ടു കൊണ്ടിരിക്കുന്നത്. സഖ്യസേനയുടെ നൂറിൽ പരം വിമാനങ്ങൾ സിറിയയുടെ ആകാശത്ത് ഇതിനായി ചീറിപ്പറന്ന് ബോംബ് വർഷിക്കുന്നുമുണ്ട്. ഇറാഖിലാകട്ടെ ബ്രിട്ടന്റെ വ്യോമസേനയും സഖ്യസേനയ്‌ക്കൊപ്പം യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ റഷ്യ സ്വന്തം നിലയ്ക്ക് വ്യാപകമായ ആക്രമണമാണ് ഐസിസിന് മേൽ സിറിയയിൽ നടത്തുന്നത്.സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ പിന്തുയ്ക്കുകയാണ് റഷ്യ ചെയ്യുന്നത്. എന്നാൽ യുസ് സഖ്യം ഇദ്ദേഹം സ്ഥാനത്ത് നിന്ന് മാറണമെന്ന പക്ഷക്കാരാണ്. ബ്രിട്ടൻ സിറിയൻ മണ്ണിൽ ആക്രമണം തുടങ്ങിയതിനെ സിറിയ വിമർശിച്ചിട്ടുണ്ട്.തങ്ങളെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ആണ് ബ്രിട്ടൻ ആക്രമണമാരംഭിച്ചതെന്നാണ് സിറിയ ആരോപിക്കുന്നത്. റഷ്യയുടെ പാത പിന്തുടർന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളും സിറിയൻ ഭരണകൂടവുമായി യോജിച്ചായിരിക്കണം ഐസിസിനെ തുരത്താൻ പോരാടേണ്ടതെന്നാണ് സിറിയ നിർബന്ധം പിടിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP