Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഫ്ഗാനിസ്ഥാനിൽ വൻ ഭീകരാക്രമണം; സൈനിക പരിശീലന കേന്ദ്രത്തിൽ നടന്ന സ്‌ഫോടനത്തിൽ 126 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ; നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; മരണസംഖ്യ ഇനിയും ഉയർന്നേക്കും; ആക്രമണം സ്ഫോടക വസ്തുക്കൾ നിറച്ച കാർ പരിശീലന കേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റി

അഫ്ഗാനിസ്ഥാനിൽ വൻ ഭീകരാക്രമണം; സൈനിക പരിശീലന കേന്ദ്രത്തിൽ നടന്ന സ്‌ഫോടനത്തിൽ 126 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ; നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; മരണസംഖ്യ ഇനിയും ഉയർന്നേക്കും; ആക്രമണം സ്ഫോടക വസ്തുക്കൾ നിറച്ച കാർ പരിശീലന കേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റി

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ വൻ സ്‌ഫോടനത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. ഇവിടുത്തെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്‌ഫോടന വിവരം സ്ഥിരീകരിച്ചു.

അഫ്ഗാനിലെ വാർഡാക്ക് പ്രവിശ്യയിലെ മൈദൻസഹറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഏറെപ്പേരുടെയും നില അതീവ ഗുരുതരമാമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

സൈനിക പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്തേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ചാവേർ ഓടിച്ചുകയറ്റുകയായിരുന്നു. ലോഗർ പ്രവിശ്യയിൽ കഴിഞ്ഞദിവസം എട്ടുസൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക പരിശീലനകേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിലും താലിബാനായിരുന്നു.

 സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്ന് അഫ്ഗാൻ സർക്കാർ അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും ക്യത്യമായ മരണസംഖ്യ പുറത്തുവിട്ടിരുന്നില്ല. 12 സൈനികർ മാത്രമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ ഇത് തെറ്റാണെന്നും 126 പേർ മരിച്ചതായും നിരവധിപേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP