Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിർമ്മാണത്തിലെ തകരാറ്; 14 ബിഎംഡബ്ല്യു മോഡലുകളൂം തീപിടിക്കുന്നത്; വിവരം രഹസ്യമാക്കിവെച്ച് ജർമൻ കമ്പനി; അനേകം രരാജ്യങ്ങളിൽ കേസ്; ലണ്ടനിലെ ജാക്വലിൻ ആന്റണിപിള്ളയുടെ കാർ കത്തിയത് ലോക വാർത്തയാകുമ്പോൾ

നിർമ്മാണത്തിലെ തകരാറ്; 14 ബിഎംഡബ്ല്യു മോഡലുകളൂം തീപിടിക്കുന്നത്; വിവരം രഹസ്യമാക്കിവെച്ച് ജർമൻ കമ്പനി; അനേകം രരാജ്യങ്ങളിൽ കേസ്; ലണ്ടനിലെ ജാക്വലിൻ ആന്റണിപിള്ളയുടെ കാർ കത്തിയത് ലോക വാർത്തയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നാണ് ബി.എം.ഡബ്ല്യു കാറുകൾ. ജർമൻ വാഹന നിർമ്മാതാക്കൾ പുറത്തിറക്കുന്ന സൂപ്പർകാർ മോഡലുകൾക്കുപിന്നാലെ പായുകയാണ് വാഹനപ്രേമികൾ. ഏതുനിമിഷവവും തീപിടിച്ച് ചാമ്പലാകാൻ സാധ്യതയുള്ള വാഹനമാണ് ഓടിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നില്ലെന്ന് മാത്രം.. ബി.എം.ഡബ്ല്യു പുറത്തിറക്കിയ 14 കാറുകളും എളുപ്പത്തിൽ തീപിടിക്കുന്നതാണെന്നാണ് റിപ്പോർട്ട്. ഈ വിവരം മറച്ചുവച്ചാണ് കമ്പനി കാറുകൾ നിരത്തിലിറക്കിയതും.

ലോകമാകെ 16 ലക്ഷത്തോളം ബി.എം.ഡബ്ല്യു കാറുകൾ നിരത്തിലുണ്ട്. ബ്രിട്ടനിൽ മാത്രം രണ്ടരലക്ഷത്തോളം പേർ. ഇതിൽ 1,30,000 ഉടമകളോട് ഇനിയും ജാഗ്രതാ നിർദ്ദേശം കമ്പനി നൽകിയിട്ടില്ല. തീപിടിക്കാനുള്ള സാധ്യത സംബന്ധിച്ച് ഉടമകൾക്ക് മുന്നറിയിപ്പ് നൽകാമെന്ന് ഒക്ടോബറിൽ ബിഎംഡബ്ല്യു സമ്മതിച്ചിരുന്നതാണ്. എന്നാൽ ഇതുവരെ അധികൃതർ അതിന് തയ്യാറായിട്ടില്ല. കൂളന്റിലെ തകരാറാണ് പെട്ടെന്ന് ചൂടാകാനും എൻജിന് തീപിടിക്കാനുമുള്ള സാധ്യതയായി നിലനിൽക്കുന്നത്.

ജാക്വലിൻ ആന്റണി പിള്ള ഓടിച്ചിരുന്ന 5 സീരീസ് ബിഎംഡബ്ല്യു കാർ കത്തിയതോടെയാണ് സംഭവം ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. നവംബർ 20-നാണ് ലണ്ടനിൽ ഇവരോടിച്ചിരുന്ന കാറിന് തീപിടിച്ചത്. വാഹനം പെട്ടെന്ന് നിന്നുപോയപ്പോൾ എന്തോ കത്തുന്ന മണം വരികയും ജാക്വലിൻ പുറത്തിറങ്ങുകയും ചെയ്തു. മൊബൈൽ ഫോൺ എടുക്കാനായി തിരികെ കാറിൽ കയറിയെ ജാക്വലിൻ പിന്നീട് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗം സ്‌ഫോടനത്തോടെ കത്തുകയായിരുന്നു.

ചാടിപുറത്തിറങ്ങിയതുകൊണ്ട് ജാക്വലിന്റെ ജീവൻ തിരിച്ചുകിട്ടി. കാർ കത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇതുവരെ ബിഎംഡബ്ല്യു തയ്യാറായിട്ടില്ല. കാർ കത്തിയതിന്റെ ലബോറട്ടറി പരിശോധനകൾ ലഭിച്ചശേഷം നിയമത്തിന്റെ വഴിക്ക് നീങ്ങാനാണ് 32-കാരിയായ ജാക്വലിന്റെ തീരുമാനം. തകരാറ് ശ്രദ്ധയിൽപ്പെട്ടിട്ടും അത് പരിഹരിക്കാൻ ശ്രമിക്കുകയോ ഉപഭോക്താക്കൾക്ക് മു്ന്നറിയിപ്പ് നൽകുകയോ ചെയ്യാത്തത് ബി.എം.ഡബ്ല്യുവിനെതിരേ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ദക്ഷിണകൊറിയയിൽ കമ്പനിക്കെതിരേ ക്രിമിനൽ കുറ്റവും ചുമത്തിയിട്ടുണ്ട്.

എയർ കണ്ടീഷന്റെ കുഴപ്പംകൊണ്ട്് കാറിന് തീപിടിക്കുന്ന പ്രശ്‌നം കഴിഞ്ഞവർഷം ബിഎംഡബ്ല്യു നേരിട്ടിരുന്നു. തകരാറുള്ള മൂന്നുലക്ഷത്തോളം മോഡലുകൾ തിരിച്ചുവിളിക്കാത്തതിന് കഴിഞ്ഞവർഷം കമ്പനിക്കെതിരേ കേസ് വന്നിരുന്നു. ഇപ്പോഴത്തെ തകരാറ് 12 മോഡലുകൾക്കും ഉണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ഉടമകളെയും നേരിട്ട് വിവരം അറിയിക്കാമെന്ന് കമ്പനി സമ്മതിച്ചിരുന്നെങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP