Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്തദാഹികളെ തേടി യുവതി എത്തുന്നു; ബ്ലേഡ് കൊണ്ട് മുറിച്ച് ഇഷ്ടം പോലെ രക്തം കുടിക്കാം; മനുഷ്യ രക്തം കുടിക്കുന്നവരുടെ ആശ്വാസമായ യുവതിയുടെ കഥ

രക്തദാഹികളെ തേടി യുവതി എത്തുന്നു; ബ്ലേഡ് കൊണ്ട് മുറിച്ച് ഇഷ്ടം പോലെ രക്തം കുടിക്കാം; മനുഷ്യ രക്തം കുടിക്കുന്നവരുടെ ആശ്വാസമായ യുവതിയുടെ കഥ

നുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി രക്തം ദാനം ചെയ്യുന്നവരുടെ കഥകൾ നാം ആവോളം കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം ജീവൻ പണയം വച്ച് സ്വന്തം ശരീരത്തിൽ നിന്നും രക്തം ഊറ്റിയെടുത്ത് കുടിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ...? ഡ്രാക്കുള കഥ പറയുകയൊന്നുമല്ല. യുഎസിലെ ലൂസിയാനയിലുള്ള 28കാരിയായ ബ്ലുട്ട് കാറ്റ്‌ച്ചെൻ യുവതിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വലിയ രക്തദാതാവ് ഇവരായിരിക്കാം. രക്തദാഹികളെ തൃപ്തിപ്പെടുത്താനാണീ യുവതി എത്തുന്നത്. അത്തരക്കാർക്ക് ഇവരുടെ ശരീരത്തിൽ നിന്നും ബ്ലേഡ് കൊണ്ട് മുറിച്ച് ഇഷ്ടം പോലെ രക്തം കുടിക്കാം. ഇത്തരത്തിൽ മനുഷ്യ രക്തം കുടിക്കുന്നവർക്ക് ആശ്വാസമേകുന്ന യുവതിയുടെ കഥയാണിത്.

രക്തദാഹികളുടെ ആഗ്രഹം ശമിപ്പിക്കാനായി കഴിഞ്ഞ പത്ത് വർഷമായി ഇവർ യുഎസിലുടനീളം കറങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അവരുടെ ഏറ്റവും വലിയ ആരാധകൻ അഥവാ ഉപഭോക്താവ് 43 കാരനായ മൈക്കൽ വാച്ച്‌മേലാണ്. ടെക്‌സാസിലെ ഹൂസ്റ്റൺ സ്വദേശിയാണിയാൾ. തനിക്ക് അതിജീവിക്കാനുള്ള ഊർജം നൽകുന്നത് ബ്ലുട്ടിന്റെ രക്തമാണെന്നാണ് ഇയാൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രണ്ടുപേരും വർഷത്തിൽ നിരവധി തവണ ഈ രക്തവിനിമയ ചടങ്ങിനായി ഒന്നു ചേരാറുമുണ്ട്.വാംപയർ കൾച്ചറുമായി അഥവാ രക്തം കുടിക്കുന്ന ശീലമുള്ളവരിൽ താൻ വളരെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടയായിരുന്നുവെന്നാണ് ബ്ലുട്ട് പറയുന്നത്.

വാംപയർമാരെ പറ്റിയുള്ള ഒരു പുസ്തകം സഹോദരിയുടെ ശേഖരത്തിൽ കണ്ട് അത് വായിച്ചതിനെ തുടർന്നാണ് താൻ ഇതിന് പൂർണമായും അടിപ്പെട്ടതെന്നാണ് അവർ പറയുന്നത്. പ്രത്യേകതരത്തിൽ മനസിനെ സജ്ജമാക്കിയിട്ടാണ് താനിത് ആസ്വദിക്കുന്നതെന്നും അവർ പറയുന്നു. ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള വാംപയർ ഹാളിൽ വച്ചാണ് രണ്ടു വർഷം മുമ്പ് മൈക്കലും ബ്ലുട്ടും ആദ്യമായി കണ്ടുമുട്ടിയത്. രക്തം കുടിക്കുന്നയാളുമായി നല്ല ബന്ധമുണ്ടായാൽ മാത്രമെ ഇത് ആസ്വദിക്കാനാവുകയുള്ളൂവെന്നും ബ്ലുട്ട് പറയുന്നു. താനു മൈക്കലും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നും താൻ അയാളെ പൂർണമായും വിശ്വസിക്കുന്നുണ്ടെന്നുമാണ് ബ്ലുട്ട് പറയുന്നത്.

സിനിമകളിൽ നാം രക്തം കുടിക്കുന്നവരെ ഭീകരരൂപികളായിട്ടാണ് കണ്ടിട്ടുള്ളതെങ്കിലും ഇത് വളരെ സുരക്ഷിതവും വൃത്തിയിലുമാണ് ചെയ്യുന്നതെന്നാണ് ബ്ലുട്ട് പറയുന്നത്.തന്റെ ശരീരത്തിൽ നിന്നും രക്തം മൈക്കലിനേകാൻ ചില പ്രത്യേക ടൂളുകളുണ്ടെന്നും യുവതി പറയുന്നു. ഇതിനായി ഒരിഞ്ചിലധികം നീളമുള്ള മുറിവാണ് ഉണ്ടാക്കുന്നത്.എന്നാൽ രക്തമെടുക്കാനായി വളരെ ആഴമുള്ള മുറിവുണ്ടാക്കുന്നുമില്ല.  ഇതിനായി ഒരു റേസർ ബ്ലേഡാണുപയോഗിക്കുന്നത്. തുടർന്ന് സക്ഷൻ കപ്പുകളിലൂടെയാണ് രക്തംകുടിക്കാനായി പുറത്തെത്തിക്കുന്നത്. രക്തം കുടിക്കുന്നതിന് മുമ്പ് ആ ഭാഗം ആൽക്കഹോൾ കൊണ്ട് അണുരഹിതമാക്കുകയും തുടർന്ന് മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്യുമെന്നാണ് ബ്ലുട്ട് പറയുന്നത്. അതിനാൽ ഇത് വളരെ ശുചിത്വമാർന്ന പ്രവൃത്തിയായിത്തീരുന്നുവെന്നും അവർ പറയുന്നു. ഇതിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചില അപകടങ്ങളുണ്ടെങ്കിലും കരുതലോടെയിരുന്നാൽ അതൊഴിവാക്കാമെന്നും അവർ പറയുന്നു.

നീണ്ട് 13 വർഷമായി പലർക്കും താൻ ഇത്തരത്തിൽ രക്തം കുടിക്കാൻ കൊടുക്കുന്നുണ്ടെങ്കിലും ഇതുവരെ രക്തജന്യരോഗങ്ങളോ ലൈംഗിക രോഗങ്ങളോ തനിക്കുണ്ടായിട്ടില്ലെന്നും ബ്ലുട്ട് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ആത്മീയകാര്യമാണെന്നാണ് യുവതി പറയുന്നത്. കാരണം തന്റെ ഊർജം മറ്റൊരാൾക്ക് പകർന്ന് കൊടുക്കുന്നതിനെ മഹത്തരമായാണ് ഇവർ കാണുന്നത്.എന്നാൽ അധികം രക്തം കുടിച്ചാൽ രോഗം വരുമെന്നും ബ്ലുട്ട് പറയുന്നു.താൻ മറ്റെല്ലാ തരത്തിലുമുള്ള വിഭവങ്ങൾ ആസ്വദിക്കുന്നയാളാണെന്നും എന്നാൽ രക്തത്തെ ആത്മീയമായ ഒരു വിഭവമായാണ് ആസ്വദിക്കുന്നതെന്നും മൈക്കൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP