Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

ലാഹോറിൽ തിരക്കേറിയ തെരുവിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്; നടന്നത് ടൈംബോംബ് സ്‌ഫോടനമെന്ന് പൊലീസ്

ലാഹോറിൽ തിരക്കേറിയ തെരുവിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്; നടന്നത് ടൈംബോംബ് സ്‌ഫോടനമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു.20 പേർക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ടൈം ബോംബ് സ്‌ഫോടനമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ലാഹോറിലെ ലൊഹാരിയ ഗേറ്റ് ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുള്ള അനാർക്കലി ബസാർ മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തിരക്കേറിയ തെരുവിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രദേശത്ത് കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകി. ഇതിനായി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP