Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ല; നേരത്തെ പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കിൽ ഇന്ന് അത് മുസാഫർപൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നായി മാറിയെന്നും പരിഹാസം; പാക് പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത് പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ

പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ല; നേരത്തെ പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കിൽ ഇന്ന് അത് മുസാഫർപൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നായി മാറിയെന്നും പരിഹാസം; പാക് പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത് പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാനെ രൂക്ഷമായി പരിഹസിച്ച് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ. പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ലെന്ന് ഭൂട്ടോ തുറന്നടിച്ചു. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കിൽ ഇന്ന് അത് മുസാഫർപൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നായി മാറിയിരിക്കുന്നുവെന്നും ബിലാവൽ പരിഹസിച്ചു.

പാക് മുൻ പ്രസിഡന്റ് കൂടിയായ തന്റെ പിതാവ് ആസിഫ് അലി സർദാരിയെ വധിക്കാൻ ഇമ്രാൻ സർക്കാർ ശ്രമിച്ചുവെന്ന് ബിലാവൽ ആരോപിച്ചു. പിതാവിന് ഡോക്ടർമാർ നിർദ്ദേശിച്ച ചികിത്സകൾ ലഭ്യമാക്കുന്നത് ഇമ്രാൻ സർക്കാർ തടയുകയാണെന്നും ബിലാവൽ ആരോപിച്ചു. പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളിൽ പ്രധാനിയായ ബിലാവൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ കൂടിയാണ്.

പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതാവായ ബിലാവൽ ഭൂട്ടോ ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ചത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീ ഇ ഇൻസാഫ് പ്രതിപക്ഷ പാർട്ടിയെപ്പോലാണ് പ്രവർത്തിക്കുന്നതെന്നും അവർ പക്വത പ്രകടിപ്പിക്കണമെന്നും ബിലാവൽ പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പാക് അധീന കാശ്മീരിൽ അവകാശവാദം ഉന്നയിക്കുന്ന പ്രസ്താവനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തിയിരുന്നു. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന് അമിത് ഷാ അവകാശപ്പെട്ടപ്പോൾ, പാക്കിസ്ഥാനുമായി ഇനി എന്തെങ്കിലും ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാവുകയാണ് എങ്കിൽ അത് പാക് അധീന കാശ്മീരിനെ സംബന്ധിച്ച് മാത്രമായിരിക്കുമെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്.

കശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിന്നതാണ് പാക്കിസ്ഥാന്റെ നിരാശയ്ക്ക് കാരണം. അമേരിക്ക , ഫ്രാൻസ്, ജർമ്മനി അടക്കമുള്ള രാജ്യങ്ങളിൽ നല്ലൊരു ശതമാനവും ഇന്ത്യൻ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. പാക്കിസ്ഥാന്റെ ആശ്രയമായിരുന്ന ഗൾഫ് രാജ്യങ്ങളാകട്ടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സിവിലിയൻ ബഹുമതികൾ നൽകിയതും തിരച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP