Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളോ? പേരു പോലും ഓർമ്മയില്ലാത്ത കാമുകനെ തേടി യുവതിയുടെ പത്രപരസ്യം

എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളോ? പേരു പോലും ഓർമ്മയില്ലാത്ത കാമുകനെ തേടി യുവതിയുടെ പത്രപരസ്യം

സ്വന്തം കുട്ടിയുടെ അച്ഛനെ തേടി പരസ്യം നൽകി പുലിവാലു പിടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിക്കാരിയായ ഒരു യുവതി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു യുവാവുമൊന്നിച്ച് 25-കാരിയായ ബിയാങ്ക ഫേസി അന്തിയുറങ്ങിയിരുന്നു. ഈ ബന്ധത്തിൽ താൻ ഗർഭിണിയായ വിവരം അൽപ്പം കഴിഞ്ഞാണ് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ യുവാവിനായുള്ള തിരച്ചിലും ആരംഭിക്കുകയായിരുന്നു. കുറെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇയാളുടെ പേരോ നാടോ പോലും വ്യക്തമായി ബിയാങ്കോയ്ക്ക് അറിയില്ലെന്നതാണ് വസ്തുത. അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പേര് ജറമി എന്നു മാത്രമെ ഓർമ്മയുള്ളൂ. ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ കുഞ്ഞിന്റെ അച്ഛനെ തേടി ഒരു പരസ്യം നൽകാൻ ബിയാൻകോ തീരുമാനിക്കുകയായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ടവരിൽ നിന്നെല്ലാം കടുത്ത വിമർശനവും അപ്രതീക്ഷിത പ്രതികരണവുമാണ് ലഭിച്ചതെന്ന് യുവതി പറഞ്ഞു.

അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിനിടെ രണ്ടു മാസം മുമ്പ് യുവതി ലോഗൻ ഫേസി എന്നു പേരിട്ട കുഞ്ഞിനു ജന്മം നൽകി. ജനിച്ചുവീണയുടൻ മരണത്തോട് മല്ലിട്ട ലോഗനെ ഡോക്ടർമാർ അരമണിക്കൂർ പണിപ്പെട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഈ പ്രതിസന്ധി തരണം ചെയ്ത ബിയാൻകോ ജീവിതം സാധാരണ നിലയിലായതോടെ വീണ്ടും അച്ഛനായുള്ള തിരച്ചിൽ പുനരാംഭിച്ചിരിക്കുകയാണിപ്പോൾ. കുഞ്ഞിന്റെ അച്ഛനെ തേടിയുള്ള യുവതിയുടെ പരസ്യം സോഷ്യൽ മീഡിയയിലും യുവതിയെ വിമർശന പാത്രമാക്കിയിട്ടുണ്ട്. ഇവർക്ക് ഒരു അമ്മയാകാൻ യോഗ്യതയില്ലെന്നും പണത്തിനു വേണ്ടിയാണ് ഈ കഥ പറഞ്ഞ നടക്കുന്നതെന്നുമാണ് ആരോപണങ്ങൾ. വേശ്യയെന്നു പോലും പലരും വിളിക്കുകയും ചെയ്തു.

ഈ കമന്റുകൾ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും വെറും അഞ്ഞൂറ് വാക്കുകളിൽ നിന്ന് ഒരാളെ വേഗത്തിൽ വിലയിരുത്താൻ ആളുകൾക്ക് കഴിയുന്നുവെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും യുവതി പ്രതികരിച്ചു. ഇപ്പോഴും താൻ കുഞ്ഞിന്റെ അച്ഛനെ തേടിക്കൊണ്ടിരിക്കുകയാണ്. ആരാണെന്നറിയാൻ ജിജ്ഞാസയുണ്ട്. വളർന്നു വരുമ്പോൾ ലോഗനും അച്ഛൻ ആരാണെന്ന് അറിയാൻ ആഗ്രമുണ്ടാകുമെന്നും ബിയാൻകോ പ്രതികരിച്ചു. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ വിമർശനത്തിനിടയാക്കിയെങ്കിലും തനിക്ക് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പൂർണ പിന്തുണയുണ്ടെന്നും യുവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP